വോട്ടിങ്ങിന്റെ അന്ത്യ നിമിഷത്തിൽ വമ്പൻ ട്വിസ്റ്റ്, കുതിച്ചുചാടി ആ മത്സരാർഥി! കിരീടം അയാൾക്കോ? ആശങ്കയുടെ മുൾമുനയിൽ… വോട്ടിംഗ് ഇന്ന് അവസാനിക്കുമ്പോൾ?

ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആരായിരിക്കുമെന്ന് അറിയാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു സോഷ്യല്‍ മീഡിയയിലെങ്ങും ഫാന്‍ ആര്‍മികളുടെ വോട്ടഭ്യര്‍ത്ഥനകളും പരസ്പരമുള്ള വിമര്‍ശനങ്ങളുമൊക്കെയാണ്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാകും വിജയിയെ കണ്ടെത്തുന്നത്.

മെയ് 24 തിങ്കളാഴ്ച രാത്രി 11മണിയ്ക്ക് തുടങ്ങിയ വോട്ടിംഗ് ഇന്ന് രാത്രി 11 മണിയ്ക്ക് അവസാനിയ്ക്കും. ഹോട്ട് സ്റ്റാറിലൂടെയാണ് ആണ് പ്രിയ മത്സരാർത്ഥികൾക്കായി പ്രേക്ഷകർ വോട്ട് ചെയ്യേണ്ടത്. ഏറ്റവും കൂടുതൽ വോട്ട് നേടുന്നവരാകും ബിഗ് ബോസ് സീസൺ 3ലെ വിജയി.

കിരീടത്തിനായി മത്സര രംഗത്തുള്ളത് മണിക്കുട്ടന്‍, സായ്, ഡിംപല്‍, നോബി, റംസാന്‍, റിതു, കിടിലം ഫിറോസ് എന്നിവരാണ്. രമ്യയും സൂര്യയുമായിരുന്നു ഒടുവിലായി ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്.

വോട്ടിംഗ് അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ മുന്നിലുള്ള മത്സരാര്‍ത്ഥി മണിക്കുട്ടനാണ്. ഷോയുടെ തുടക്കം മുതല്‍ തന്നെ മണിക്കുട്ടന് ശക്തമായ ജനപിന്തുണ ലഭിച്ചിരുന്നു. താരത്തിന്റെ പിന്മാറ്റവും തിരിച്ചുവരവുമെല്ലാം ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം വലിയ ഓളം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടക്കം മുതല്‍ തന്നെ മണിക്കുട്ടന്‍ വോട്ടിംഗില്‍ ലീഡ് ചെയ്യുന്നുണ്ട്.

എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്ത് സായ് വിഷ്ണു രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ഷോയുടെ തുടക്കിലുണ്ടായിരുന്ന നെഗറ്റീവ് ഇമേജിനെ മാറ്റാന്‍ സാധിച്ചതാണ് സായ് വിഷ്ണുവിന് ഗുണമായി മാറിയിരിക്കുന്നത്. സായ് വിഷ്ണുവിന് തൊട്ടുപിന്നാലെ തന്നെയായി ഡിംപലുമുണ്ട്. നേരത്തെ തന്നെ ഷോ വിജയിക്കാനടക്കം സാധ്യതയുള്ള മത്സരാര്‍ത്ഥിയായി പലരും വിലയിരുത്തിയ താരമാണ് ഡിംപല്‍. അതേസമയം വോട്ടിംഗില്‍ ആദ്യ രണ്ടില്‍ തന്നെ ഡിംപല്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലുകള്‍ സായ് തിരുത്തുകയും ചെയ്തു. മണിക്കുട്ടൻ , സായ് ഇവരിൽ ഒരാളായിരിക്കും കിരീടം കൊണ്ടുപോവുകയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

സോഷ്യല്‍ മീഡിയയിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള മൂന്ന് പേരാണ് മണിക്കുട്ടനും ഡിംപലും സായിയും. ഇവരില്‍ ഒരാളാകും വിജയിയാവുക എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇവര്‍ക്ക് പിന്നാലെയായി കിടിലം ഫിറോസ്, റംസാന്‍, അനൂപ്, റിതു മന്ത്ര, നോബി എന്നിവരും ഇടം നേടിയിരിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന വലിയ ജനപിന്തുണ നഷ്ടപ്പെടുത്തിയ താരങ്ങളാണ് നോബിയും റംസാനും. അതേസമയം അനൂപ് നല്ല നേട്ടമാണ് ബിഗ് ബോസിലൂടെ സ്വന്തമാക്കിയത്.

കൊവിഡ് സാഹചര്യത്തില്‍ തമിഴ്‍നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഷോയുടെ ഷൂട്ടിംഗ് നിർത്തിവച്ചത്. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സാര്‍ഥികളായി എത്തിയത്.

വൈല്‍ഡ് എൻട്രിയായി ഫിറോസ്- സജ്‍ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി. ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരില്‍ ഫിറോസ്- സജ്‍ന ദമ്പതിമാരെ പുറത്താക്കിയിരുന്നു. കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്.

.

Noora T Noora T :