ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു മജിസിയ ഭാനു. എന്നാല്‍ പകുതിയ്ക്ക് വച്ച് മജിസിയ ഷോയിൽ നിന്നും പുറത്താവുകയായിരുന്നു. പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനായ മജിസിയ ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളിലൂടേയും നിലപാടുകളിലൂടേയുമാണ് ബിഗ് ബോസ് വീട്ടില്‍ ശ്രദ്ധ നേടിയത്.
ബിഗ് ബോസിന് പുറത്ത് വന്ന ഭാനു സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ഭാനു പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം മജിസിയ ഇൻസ്റ്റ ലൈവിലൂടെ എത്തുകയുണ്ടായി. സാധാരണ സ്വന്തം വിശേഷങ്ങൾ പങ്കുവച്ചെത്തുന്ന മജ്‌സിയ ഇത്തവണ എത്തിയത് തന്റെ എതിർ മത്സരാർത്ഥി സൂര്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
സൂര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അധിക്ഷേപങ്ങള്‍ക്കെതിരെയാണ് മജിസിയ ലൈവിലൂടെ പ്രതികരിച്ചത്. ആര്‍മിയുണ്ടാക്കി ഒരാളെ ദ്രോഹിക്കുന്നത് മോശമാണെന്ന് മജിസിയ പറയുന്നു. എന്നാല്‍ താന്‍ ഇതിലൊന്നും കുലുങ്ങില്ലെന്നും തന്റെ കുടുംബവും കുലുങ്ങില്ലെന്നും മജിസിയ പറയുന്നു. തന്റെ കോണ്‍ട്രാക്റ്റ് കഴിഞ്ഞ് താന്‍ കൂടുതല്‍ പ്രതികരിക്കുമെന്നും മജിസിയ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.
താന്‍ ആരെ പിന്തുണയ്ക്കണം പിന്തുണയ്ക്കണ്ട എന്നതൊക്കെ തന്റെ തീരുമാനമാണ് . താനുമൊരു ഇന്ത്യാക്കാരിയാണ് തനിക്കും അതിനുള്ള അവകാശമുണ്ട . നിങ്ങള്‍ ഇഷ്ടമുള്ളയാളെ പിന്തുണച്ചോളൂ, ഞാന്‍ അത് നിര്‍ത്താന്‍ വരില്ല. എല്ലാവരും നല്ല മത്സരാര്‍ത്ഥികളാണ്. ഡിംപല്‍, സായ്, മണിക്കുട്ടന്‍, അനൂപേട്ടന്‍, കിടിലം, റിതു, എല്ലാവരും നല്ല മത്സരാര്‍ത്ഥികള്‍ ആണെന്നും ഭാനു പറയുന്നു. പിന്നീട് സൂര്യക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കെതിരേ അതിശക്തമായി തന്നെ ഭാനു തുറന്നടിച്ചു.
സൂര്യ ഒരു പാവം കുട്ടിയാണ്. അതിനെ ഉപദ്രവിക്കാതെ വെറുതെ വിടൂ. ആര്‍മികള്‍ പിന്തുണയ്ക്കാനുള്ളതാണ്. അല്ലാതെ മറ്റൊരാളെ ഇല്ലാതാക്കാനുള്ളതാകരുതെന്നും ഭാനു പറയുന്നു. താന്‍ അനുഭവിക്കുന്നതിന്റെ അഞ്ചു ശതമാനം പോലും സൂര്യയ്ക്കില്ലെന്നും അത് പോലും അവള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ലെന്നും ആര്‍മിക്കാര്‍ സൂര്യയോട് ചെയ്യുന്നത് വളരെ മോശം കാര്യമാണെന്നും ഭാനു അഭിപ്രായപ്പെട്ടു.
സൂര്യയെ സമാധാനിപ്പിക്കാൻ അവൾക്കൊരു സഹോദരൻ പോലും ഇല്ലാത്തതാണ്. ഒരാള്‍ ഏത് അവസ്ഥയില്‍ എത്തുമ്പോഴാണ് അത്തരത്തിലുള്ളൊരു സ്‌റ്റോറി സ്റ്റാറ്റസ് ഇടുകയെന്ന് ആലോചിക്കണമെന്നും ഭാനു പറയുന്നു.
മുന്നേതന്നെ സൂര്യയ്ക്ക് പിന്തുണയുമായി മറ്റ് ബിഗ് ബോസ് താരങ്ങൾ എത്തയിരുന്നു . മണിക്കുട്ടനും സൂര്യയെ ഇങ്ങനെ അക്രമിക്കരുതെന്ന് പറഞ്ഞ് എത്തിയിരുന്നു. വീറും വാശിയുമൊക്കെ നല്ലതാണ് പക്ഷേ അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാകരുത്.
ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ് തന്നെയാണ് സൈബര്‍ അറ്റാക്ക്. എന്‍റെ പ്രിയ കൂട്ടുകാരി സൂര്യക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സൈബര്‍ അറ്റാക്ക് ദയവ് ചെയ്ത് ആര് തന്നെയായാലും നിര്‍ത്തലാക്കുക. മറ്റൊരാളെ സൈബര്‍ സ്പേസില്‍ അപമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും മണിക്കുട്ടൻ പറയുന്നു.
നേരത്തെ ബിഗ് ബോസ് വീടിനുള്ളില്‍ ഡിംപലും മജിസിയ ഭാനുവും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഡിംപലിന്റെ പപ്പയുടെ മരണത്തിന് പിന്നാലെയുണ്ടായ സംഭവങ്ങള്‍ ഈ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതായിരുന്നു. ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാനുവിനെതിരെ രംഗത്ത് എത്തിയിരുന്നു. വിഷയത്തില്‍ ഡിംപല്‍ ഇതുവരേയും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി ആരാകുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷോ നിര്‍ത്തേണ്ടി വന്നപ്പോള്‍ മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തുക. ഇതിനായുള്ള വോട്ടിംഗ് നടന്നു വരികയാണ്. മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, അനൂപ്, റംസാന്‍, റിതു മന്ത്ര, നോബി മാര്‍ക്കോസ് എന്നിവരാണ് കിരീടത്തിനായി മത്സരിക്കുന്നത്. പുറത്തു വരുന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍, ഡിംപല്‍, സായ് എന്നിവരാണ് മുന്നിലുള്ളത്.
about bigg boss