ബിഗ് ബോസ് ടാസ്ക് ബെസ്റ്റ് ആക്കിയ ആ പട്ടാമ്പിക്കാരന്റെ രഹസ്യമിതാ ; അനൂപ് ഈ സീനൊക്കെ പണ്ടേ വിട്ടതാ !

ബിഗ് ബോസ് മൂന്നാം സീസണില്‍ എല്ലാ ടാസ്‌ക്കുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച മല്‍സരാര്‍ത്ഥിയാണ് അനൂപ് കൃഷ്ണന്‍. ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ അനൂപ് സീതാകല്യാണം എന്ന സീരിയലിലെ നായക കഥാപാത്രമായിരുന്നു .

ബിഗ് ബോസ് കൊടുത്ത ഓരോ ഫിസിക്കൽ ടാസ്കുകളും വളരെ മികച്ച രീതിയിൽ കൊമ്പ്ലീറ്റ് ചെയ്തതിൽ അനൂപിന്റെ പേര് തന്നെയാകും എല്ലാവരും പറയുക . അതിന്റെ രഹസ്യം എന്താണെന്ന് അനൂപിന്റെ ഒരു അഭിമുഖം കണ്ടാൽ മനസിലാകും..

മഴയത്ത് ചേറിലും ചെളിയിലിനുമൊക്കെ ക്രിക്കറ്റും ഫുറ്റ്ബോളും കളിച്ച് മുറിവുണ്ടായിട്ടുള്ള ഒരു കാലത്തിന്റെ ഓർമ്മ പങ്കുവെക്കുമ്പോൾ ബിഗ് ബോസ് ആരാധകർ അറിയാതെ പറഞ്ഞുപോകും അനൂപ് ഈ സീനൊക്കെ പണ്ടേ വിട്ടതാ എന്ന് .

അഭിമുഖം കാണാൻ വീഡിയോ ക്ലിക്ക് ചെയ്യുക …..

ഇത്രയും കാലം ഒറ്റക്ക് നിന്ന് കളിച്ച ഒരേ ഒരു വ്യക്തി. ആ ടാസ്ക് പ്രകടനങ്ങൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്യാറുണ്ട്. ടാസ്‌കുകള്‍ വന്നാല്‍ അനൂപ് വേറെ ലെവല്‍ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . അത് കൊണ്ട് തന്നെ ലാസ്റ്റ് വീക്കിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ മറ്റുള്ളവരുടെ ഗ്രൂപ്പ്കളിയില്‍ ഏറ്റവും കൂടുതല്‍ ചവിട്ട് കിട്ടിയ വ്യക്തി.

ഫൈനല്‍ അടുക്കുമ്പോള്‍ എല്ലാവരും ഒരു പോലെ ടാര്‍ഗറ്റ് ചെയുന്നത് അനൂപിനെ ആയിരുന്നു. അനൂപ് ആകെ ചെയ്ത തെറ്റുകള്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ ഇതൊക്കെ ആണ്. ഒരു ഗ്രൂപ്പിലും ഇല്ല, അനാവശ്യ വഴക്കുകള്‍ ഉണ്ടാക്കാറില്ല, തന്നെ ബാധിക്കാത്ത വിഷയങ്ങളില്‍ ഇടപെടാറില്ല, സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വേണ്ടി കണ്ടന്‌റ് ഉണ്ടാക്കുന്നില്ല. പരദൂഷണം പറയാറില്ല, ഇതൊക്കെ ആണ് അനൂപിനെ കുറിച്ച് പറയുന്ന പോരായ്മകള്‍. സത്യത്തില്‍ ഇത് പോരായ്മ ആണോ അതോ അനൂപിന്റെ പേഴ്‌സണാലിറ്റിയില്‍ കാണുന്ന ക്വാളിറ്റി ആണോ എന്നു എല്ലാവരും ചിന്തിക്കേണ്ടി ഇരിക്കുന്നത്.

ബിഗ് ബോസിൽ സൗഹൃദങ്ങൾ പലപ്പോഴും സ്ട്രാറ്റജികൾ ആകാറുണ്ട്. എന്നാൽ അങ്ങനെയൊരു വ്യക്തിയല്ല അനൂപ് എന്നും അനൂപിന്റെ ഈ സംസാരത്തിൽ നിന്നും വ്യക്തമാണ്. ബിഗ്ബോസ് സീസൺ ത്രീയിൽ ഒരുപക്ഷെ തീരെ ഹേറ്റേഴ്സ് ഇല്ലാത്ത ഒരേ ഒരു കണ്ടെസ്റ്റന്റ് ആകും അനൂപ്. അതേസമയം ഇത്തവണ വിജയസാധ്യതയുളള മല്‍സരാര്‍ത്ഥി കൂടിയാണ് അനൂപ് കൃഷ്ണന്‍..

about anoop krishnan

Safana Safu :