”എന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത്?” സൈബർ ആക്രമണം പരിധി വിടുമ്പോൾ ..സൂര്യ നീ തളർന്നു പോകരുത്.. ഞങ്ങൾ കൂടെയുണ്ടെന്ന് ആരാധകർ

മത്സരാർത്ഥികൾ കോവിഡ് കാരണം നാട്ടിൽ തിച്ചെത്തിയിരിക്കുകയാണ്. ഈ സീസണിലെ വിജയി ആരെന്നറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

വോട്ടിംഗിലൂടെ പ്രേക്ഷകര്‍ക്ക് വിജയിയെ തീരുമാനിക്കാനുള്ള അവസരം ബിഗ് ബോസ് നല്‍കിയതോടെ ഷോയില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് താരങ്ങളെല്ലാം രംഗത്തെത്തിയിട്ടുമുണ്ട്. കൂടാതെ ഓരോ മത്സരാർഥികളുടേയും ഫാൻസ്, ആര്‍മി പേജുകളിലും വോട്ടിംഗിനായുള്ള പ്രചരണം നടക്കുന്നുമുണ്ട്.

അതിനിടെ ശ്രദ്ധിക്കപ്പെടുന്നത് ഒടുവിൽ പുറത്തായ മത്സരാർത്ഥി സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാക്കുകളാണ്.

സൂര്യ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. താനും തൻ്റെ കുടുംബവും മറ്റ് ആർമിക്കാരിൽ നിന്നും രൂക്ഷമായ സൈബറാക്രമണം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നാണ്. സൈബറാക്രമണത്തിൽ സഹികെട്ട് തൻ്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് എന്നാണ് സൂര്യ ചോദിക്കുന്നത്.

സൂര്യയുടെ അവസ്ഥയിൽ പിന്തുണയുമായി സൂര്യ ഫാൻസും രംഗത്തെത്തിയിട്ടുണ്ട്. ഒരു ഷോയിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു പെൺകുട്ടിയ്ക്ക് ഷോ കഴിഞ്ഞു പുറത്ത് ഇറങ്ങിയ ശേഷവും ഇത്രയധികം വേദന അനുഭവിക്കേണ്ടി വരുന്നു എങ്കിൽ നമ്മൾ ഓരോരുത്തരും ആണ് അതിനു കാരണമെന്നാണ് ചില ആരാധകർ പറയുന്നത്.

ഇത് ഒരു ഷോ മാത്രം ആയിരുന്നുവെന്നും അവിടെ ജയിക്കാൻ എന്തും ചെയ്യുമെന്നും അത് വച്ച് അവരുടെ ജിവിതം അളക്കരുതെന്നും സൂര്യ ആരാധകർ ഓർമ്മിപ്പിക്കുന്നു. ദയവായി ഇനി എങ്കിലും അവരെ വെറുതെ വിടൂവെന്നും സൂര്യ നീ തളർന്നു പോകരുത് ഞങ്ങൾ ഉണ്ട് കൂടെ സന്തോഷം ആയി ഇരിക്കൂവെന്നും ആരാധകർ കമൻ്റുകളിലൂടെയും പോസ്റ്റുകളിലൂടെയുമൊക്കെയായി പിന്തുണ അറിയിക്കുന്നുണ്ട്.

സംഭവബഹുലമായൊരു ബിഗ് ബോസ് ജീവിതമായിരുന്നു സൂര്യയുടേത്. ബിഗ് ബോസ് വീടിന് പുറത്ത് ശക്തമായ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന താരമാണ് സൂര്യ.

അതേസമയം തമിഴ്നാട്ടിലെ കൊവിഡ് ലോക്ക് ഡൗണ്‍ മൂലം 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്ന ബിഗ് ബോസില്‍ അവശേഷിച്ച എട്ട് മത്സരാര്‍ഥികളാണ് ഫൈനല്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണന്‍, റിതു മന്ത്ര, റംസാന്‍ മുഹമ്മദ്, നോബി മാര്‍ക്കോസ് എന്നിവരാണ് ആ എട്ടുപേര്‍. ഹോട്ട്സ്റ്റാര്‍ ആപ്പില്‍ ശനിയാഴ്ച രാത്രി 12 വരെ നടക്കുന്ന വോട്ടെടുപ്പിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ടൈറ്റില്‍ വിജയിയെ തിരഞ്ഞെടുക്കും.

Noora T Noora T :