“വീപ്പകുറ്റി “എന്ന് വിളിച്ചവന് നിരഞ്ജൻ കൊടുത്ത ഉശിരൻ മറുപടി ; നടിമാർക്ക് പിന്നാലെ നടന്മാരും !

“അഴുക്കു വെള്ളത്തിൽ കിടക്കുന്നത് അഭിമാനമായി കരുതുന്ന ചിലർ” സ്വന്തം മുഖം മറച്ചു വെച്ചു കൊണ്ട്, സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ ആളുകളെ ആക്രമിക്കാനായി പതിയിരിക്കുന്ന ജീവികളെ എന്താണ് വിശേഷിപ്പിക്കേണ്ടത്?, കഴിഞ്ഞ ദിവസം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട നടൻ നിരഞ്ജൻ സോഷ്യൽ മീഡിയ വഴി പങ്കിട്ട പോസ്റ്റിലെ വാചകങ്ങൾ ആണ് ഇത്.

ജൻഡർ വ്യത്യാസമില്ലതെ എല്ലാവർക്ക്‌ നേരെയും സൈബറിടത്തിൽ കണ്ടുവരുന്ന ഒന്നാണ് ബോഡി ഷെയിമിങ് . പലരും ശരീര പ്രകൃതത്തിനെതിരെ കുറ്റം പറയുമ്പോഴും അധിക്ഷേപിക്കുമ്പോഴും സാധാരണമായി കാണുന്നു.അല്ല.. അത് സാധാരണമായി മാറിയിരിക്കുകയാണ്.

നിരഞ്ജൻ കഴിഞ്ഞ ദിവസം ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു പിന്നിലെ സംഭവം സോഷ്യൽ മീഡിയ അറിയേണ്ട വസ്തുതയാണ് . സീരിയൽ സിനിമാ താരങ്ങൾക്ക് നേരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും, അസഭ്യവും എഴുതി വെയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണം വളരെ കൂടി വരുന്നൊരു പ്രതിഭാസം ഈയടുത്ത കാലത്തായി രൂപപ്പെട്ടു വന്നിട്ടുണ്ട്.

സാധാരണ നിറം, ആകാരവടിവ്, വണ്ണം, ഉയരം എന്നു തുടങ്ങി മുടിയുടെ എണ്ണം വരെ നോക്കിക്കൊണ്ടുള്ള കൂട്ടമായ ആക്രമണങ്ങൾ കുറച്ചു കാലം മുൻപ് വരെ നടികൾക്ക് നേരെ മാത്രമായിരുന്നു നടന്നിരുന്നത് എങ്കിൽ; ഈയടുത്ത കാലത്തായി നടന്മാർക്ക് നേരെയും ഈയൊരു പ്രവണത ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്.

മലയാള സിനിമാ താരം കൈലാഷിന് നേരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉണ്ടായ കൂട്ടായ ആക്രമണവും അശ്വതി ശ്രീകാന്ത് നേരിട്ട ബോഡി ഷെയ്‌മിങ്ങും അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതൊക്കെ ചർച്ചയാക്കുമ്പോഴും ഈ കൊറോണ കാലത്ത് വേറൊന്നും ചർച്ചചെയ്യാൻ ഇല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഇത്തരം കമന്റുകളും കൊറോണയും തമ്മിൽ എന്ത് ബന്ധമെന്നാണ് അവരോട് തിരിച്ച് ചോദിക്കാനുള്ളത്.

നിലവിൽ മഴവിൽ മനോരമയിലെ രാക്കുയിൽ എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നിരഞ്ജൻ. ജയകൃഷ്ണൻ എന്ന കഥാപത്രമായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരത്തിനെതിരെയാണ് കഴിഞ്ഞ ദിവസം സൈബർ അറ്റാക്ക് നടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചാനൽ പുറത്തുവിടുന്ന പരമ്പരയുടെ പ്രമോ വീഡിയോകളിൽ എല്ലാം നിരഞ്ജന് നേരെ സൈബർ അറ്റാക്ക് പതിവാണ്. ചിലതിന് നിരഞ്ജൻ പ്രതികരിക്കുന്നതിന്റെ കമന്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

സ്ഥിരമായി കമന്റുകൾ പ്രത്യക്ഷപ്പെടുന്നത് ഒരേ ആളുടെ പ്രൊഫൈലിൽ നിന്നുമായതിനാലാണ് ആളെ ശ്രദ്ധിക്കപ്പെട്ടത് . നിരഞ്ജന് ഒരു നായകൻ ആകാൻ വേണ്ടുന്ന അകാരവടിവ് ഇല്ലെന്നാണ് അച്ചു അഫ്സൽ എന്ന വ്യക്തി കുറിച്ച കമന്റ്. ‘ ആണിന്റെ അവതാരം ഇനിയെങ്കിലും കണ്ടു പഠിക്ക് നിരഞ്ജൻ… ഇങ്ങനെ ആവണം ഒരു നായകൻ എന്നുപറഞ്ഞ് നിരഞ്ജന്റെ ശരീര ഭാഗങ്ങൾ എടുത്തുപറഞ്ഞും ഈ വ്യക്തി അധിക്ഷേപിക്കുന്നുണ്ട്.

നിങ്ങൾക്ക് എന്താ നിരഞ്ജനോട് ഇത്രേ വിരോധം, നിരഞ്ജൻ നല്ലൊരു അഭിനേതാവ് അല്ലേ, എത്രയധികം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു എന്ന് തുടങ്ങിയ കമന്റുകളും ആരാധകർ പങ്കിടുന്നുണ്ട്. എന്നാൽ നിരഞ്ജന് പിന്തുണ നൽകികൊണ്ട് പങ്കിടുന്ന കമന്റുകൾക്കും മോശം ഭാഷയിലൂടെയാണ് ചിലർ പ്രതികരണം നടത്തുന്നുണ്ട്.

ഒട്ടുമിക്ക മോശം കമന്റുകൾക്കും നിരഞ്ജൻ സഭ്യമായ ഭാഷയിൽ മറുപടി നൽകുന്നുണ്ട്. അതിൽ നിരഞ്ജൻ ഏറ്റവും ഒടുവിൽ പങ്കിട്ട കമന്റ് ആണ് ഏറെ ശ്രദ്ധേയം ആയത്. “തനിക്ക് എന്താടോ പ്രശ്നം കുറെ നാളായല്ലോ തുടങ്ങീട്ട്. ഞാൻ വീപ്പ കുറ്റി ആയിട്ടുണ്ട് എങ്കിൽ ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയ പണം കൊണ്ടാണ് അങ്ങനെ ആകുന്നത്. ജീവിതത്തിൽ ആദ്യമായി അല്ല നായക വേഷം കെട്ടുന്നത്. പിന്നെ ആദ്യം ഒറിജിനൽ ഐഡിയിൽ നിന്നും വന്നു സംസാരിക്കൂ.

ഒന്ന് കൂടി പറയുന്നു ഞാൻ എനിക്ക് ഒരു അവസരം തരുമോ എന്ന് ചോദിച്ചു ചെന്നത് അല്ല രാക്കുയിലിൽ. എന്നെ തേടി വന്നതാണ്. അതും ഈ വണ്ണം ഉള്ള ആളെയാണ് അവർ ജയകൃഷ്‌ണൻ എന്ന കഥാപാത്രത്തെ ഏൽപ്പിച്ചത്. പലപ്പോഴും പ്രതികരിക്കാതെ ഇരുന്നത് തന്നെയാണ്. ജീവിതകാലം മുഴുവനും ഈ ഫീൽഡിൽ നിന്ന് കൊള്ളാം എന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല മിസ്റ്റർ അച്ചു അഫ്സൽ. എന്നാണ് നിരഞ്ജൻ പങ്കിട്ട ഉശിരുള്ള മറുപടി’,

ABOUT NIRANJAN NAIR

Safana Safu :