ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ലേഖനമെഴുതിയ ജനം ടി.വിക്കെതിരെയും സംഘപരിവാറിനുമെതിരെയും വിമര്‍ശനവുമായി നടന്‍ സുബീഷ് സുധിയും രംഗത്തെത്തിയിരിക്കുകയാണ്.
പൃഥ്വിരാജിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിമര്‍ശിക്കാമെന്നും എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ മകളെ ചേര്‍ത്ത് പറയുന്നത് ശരിയല്ലെന്നുമാണ് സുബീഷ് സുധി പറയുന്നത്. അത് മനസിലാവണമെങ്കില്‍ നല്ലൊരു സഹോദരനാവണമെന്നും അനിയനാവണമെന്നും അതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യനാവണമെന്നും സുബീഷ് സുധി കൂട്ടിച്ചേർത്തു.
സുബീഷ് സുധിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം !
”നിങ്ങളെല്ലാവരും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല, പൃഥ്വിരാജ്, ഒരു പക്ഷെ പൃഥ്വിരാജിന്റെ മകള്‍ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കുമ്പോഴൊക്കെ ആണ് മലയാളി ആ കുട്ടിയുടെ മുഖം കാണുന്നത്. കേരളത്തിലെ വിലപ്പെട്ട നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിനതാഘോഷമാക്കാം.
പക്ഷെ ഒരു താരം എന്നതിനപ്പുറം അദ്ദേഹം ഒരു അച്ഛനാണ്. തന്റെ മകളുടെ സ്വകാര്യ നിമിഷങ്ങളില്‍ ആരും കടന്നു ചെല്ലരുതെന്ന ആഗ്രഹം ഒരച്ഛനുണ്ടാവും. പൃഥ്വിരാജിനെ വിമര്‍ശിക്കാം. അദ്ദേഹത്തിന്റെ മകളെ പറയുന്നത് ശരിയല്ല.
ആരെ മക്കളെ പറയുന്നതും ശരിയല്ല. അത് മനസിലാവണമെങ്കില്‍ നല്ലൊരു സഹോദരനാവണം, അനിയനാവണം അതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യനാവണം നട്ടെല്ലുള്ള നിലപാടുകളുടെ പേരില്‍ ഇങ്ങേരെ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തില്‍ ഏല്‍ക്കില്ല,”
ABOUT SUBEESH SUDHI