ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും…. സിനിമകൾ കൊണ്ട് മറുപടി കൊടുത്ത മനുഷ്യനാണ്; ജൂഡ് ആന്റണി

ലക്ഷദ്വീപിനെ ജനതയെ പിന്തുണച്ചതിന്‍റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിയെ പിന്തുണച്ച് സംവിധായകൻ ജൂഡ് ആന്റണി.

‘വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് . തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും..’, എന്നാണ് ജൂഡ് ആന്റണി കുറിച്ചത്.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പ്പിച്ചവരിലൊരാളാണ് പൃഥ്വി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.

Noora T Noora T :