കൊറോണ സിനിമാ മേഖലയെ പ്രതികൂലമായി ബാധിച്ചപ്പോഴും ഒ.ടി.ടി റിലീസിലൂടെ എത്തിയ ടൊവിനോ ചിത്രം കള സിനിമാ പ്രേമികൾക്ക് നല്ലൊരു വിരുന്നായിരുന്നു. വളരെ പെട്ടന്നുതന്നെ നിരൂപണ പ്രശംസ നേടിയ കളയെ കുറിച്ചുള്ള ചർച്ചകൾ ഇന്നും തുടരുകയാണ് .
കഴിഞ്ഞ രണ്ട് ദിവസം വരെ സിനിമയെ കുറിച്ച് മൂർ പറഞ്ഞ വാക്കുകളായിരുന്നു സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്. ഇപ്പോൾ സിനിമയെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന കഥയായിരുന്നു മനസിലെന്നും രണ്ട് ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് സിനിമയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നതെന്നുമാണ് സംവിധായകന് രോഹിത് വി.എസ് പറയുന്നത്.
”അഞ്ച് വര്‍ഷം മുന്‍പ് എന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആശയമാണ് കള പോലുള്ള ഒരു സിനിമ ചെയ്യണമെന്നത്. പൂര്‍ണമായും ഫ്ളിപ്പ് ആകുന്ന ഒരു കഥ. പക്ഷേ അതെവിടെ എങ്ങിനെ ചെയ്യണമെന്ന് അന്ന് ധാരണയില്ലായിരുന്നു. ഇപ്പോഴാണ് അതിന് സമയമായത്.

ഈ കഥ ടൊവിനോ തോമസ് കേട്ടപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. പിന്നീട് സുമേഷ് മൂറിനെ കണ്ടു പിടിച്ച് അദ്ദേഹത്തോട് കഥ പറഞ്ഞു. അങ്ങനെ പെട്ടന്ന് സംഭവിച്ച ഒരു സിനിമയാണ് ഇതെന്നും ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ രോഹിത് പറഞ്ഞു.
സംവിധായകന് എന്ന നിലയില്‍ ഞാന്‍ മൂറിന്റെ കഥാപാത്രത്തിന് ഒപ്പമാണ്. അയാളാണ് ശരി. പ്രേക്ഷകരും അയാള്‍ക്കൊപ്പമാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സിനിമ തീയേറ്റര്‍ റിലീസ് ചെയ്തു കഴിഞ്ഞ സമയത്ത് എന്നോട് ചിലര്‍ ചോദിച്ചു, ഷാജി അത്ര വലിയ തെറ്റൊന്നും ചെയ്തില്ലല്ലോ, ഒരു പട്ടിയെ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞതാണല്ലോ എന്ന്?. അങ്ങനെ ചിന്തിക്കുന്നവരും ഉണ്ട്.” ഒരാളുടെ ചിന്ത മോശമെന്ന് പറയുകയല്ല.
ചിലയാള്‍ക്ക് ജയിക്കുന്ന ആളുടെ കൂടെ നില്‍ക്കാനുള്ള ത്വര കൂടും. അതുകൊണ്ട് തന്നെ ഒരു ബാലന്‍സിങ്ങിന് ശ്രമിച്ചിരുന്നു. ഇതൊരു അടിപ്പടമല്ല. കോണ്‍ഫ്ളിക്ടിനെ ആക്ഷന്‍ രൂപേണ കാണിക്കുകയായിരുന്നു,’ രോഹിത് പറഞ്ഞു.
about kala movie