പൊളി ഫിറോസിന് ഇഷ്ട്ടപെട്ട ആ മത്സരാർത്ഥി! ഓഡിയോ വൈറൽ കണ്ണ് തള്ളി പ്രേക്ഷകർ

പ്രാങ്ക് ഷോകളിലൂടെയാണ് താരമായി മാറിയ ഫിറോസ് ഖാൻ ബിഗ് ബോസ് മലയാളം സീസണ്‍ 3യിൽ മത്സരാർത്ഥികളായി എത്തിയതോടെ വിവാദ താരമായി മാറുകയായിരുന്നു. ഫിറോസിനെയും ഭാര്യ സജ്നയേയും ഒറ്റ മത്സരാർത്ഥിയായിട്ടാണ് ബിഗ് ബോസ്സ് കണക്കാക്കിയത്

ബിഗ് ബോസ്സിൽ എത്തിയ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ ബിഗ് ബോസ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നവരും പ്രശ്‌നങ്ങളുടെ ഒരുഭാഗത്തുള്ളവരുമായി നിറഞ്ഞു നിന്നിരുന്നു ഫിറോസും സജ്‌നയും. മത്സരാര്‍ത്ഥികളില്‍ മിക്കവരുമായി ഫിറോസും സജ്‌നയും വഴക്കിട്ടിട്ടുണ്ട്.

മറ്റുള്ളവരെല്ലാം മുഖംമൂടിയണിഞ്ഞാണ് നില്‍ക്കുന്നതെന്നും അവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ടു വരുമെന്നുമായിരുന്നു ഫിറോസിന്റെ വാദം. ഒടുവില്‍ മത്സരാര്‍ത്ഥികളെ മോശം പദപ്രയോഗങ്ങള്‍ നടത്തിയതും നിയമലംഘനം നടത്തുകയും ചെയ്തുവെന്ന കാരണത്താലാണ് ഫിറോസ് സജ്‌നയെ പുറത്താക്കുന്നത്.

സൂര്യ, രമ്യ എന്നിവര്‍ക്കെതിരെ ഫിറോസ് നടത്തിയ കടുത്ത ആരോപണങ്ങള്‍ മത്സരാര്‍ത്ഥികളെല്ലാം ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരേയും പുറത്താക്കാന്‍ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നത്.

ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇവർ ഫൈനൽ ഫൈവിൽ എത്തുമെന്നുവരെ പ്രേക്ഷകർ വിധി എഴുതിയിരുന്നു . എന്നാൽ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമാണ് സംഭവിച്ചത്. പകുതിയിൽ വെച്ച് ഇവർക്ക് മത്സരം ഉപേക്ഷിക്കേണ്ടി വന്നു.

പുറത്ത് വന്നതിന് ശേഷം ഇരുവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി ആരാധപിന്തുണയാണ് ഇരുവർക്കും ഉള്ളത്

മത്സരാർത്ഥികളിൽ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ഫാൻസുകാരും ആർമിക്കാരും തന്നോട് ചോദിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിറോസ് ഖാൻ.

ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പുകളിലാണ് ഫിറോസ് ഖാന്‍റെ ശബ്‍ദത്തിലുള്ള ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. ‘ഞാനൊരു പ്രധാന കാര്യം പറയുകയാണ്. നിലിവിൽ നിൽക്കുന്ന 8 മത്സരാർഥികളുടെ ആര്‍മിക്കാരും ഫാൻസുകാരും എന്നെ വിളിക്കുകയുണ്ടായി. അവരുടെ ചോദ്യമിതാണ്.

നിങ്ങള്‍ ആരെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന്. അതിനുള്ളിൽ ഞാനെന്താണ് പ്രവർത്തിച്ചത് അതു തന്നെ ഞാൻ പ്രവര്‍ത്തികുകയുണുള്ളൂവെന്നാണ് ഞാൻ അവര്‍ക്ക് മറുപടി നൽകി’യെന്ന് ഫിറോസ് പറഞ്ഞിരിക്കുകയാണ്.

അതിനുള്ളിൽ ഞാനെന്താണ് പറഞ്ഞത്, അത് തന്നെയാണ് പുറത്ത് പറയുന്നത്. അതിലെ ഒരു ഗെയിമറേയും എന്‍റെ കണ്ണുകൊണ്ട് കാണാൻ കഴിഞ്ഞിട്ടില്ല. എല്ലാം സൂത്രക്കാരാണതിൽ. ആര്‍ക്ക് കിട്ടിയാലും എനിക്കൊന്നുമില്ലെ’ന്നും അദ്ദേഹം ഓഡിയോയിൽ പറയുന്നുണ്ട്.

കാരണം ആരെങ്കിലും ഒരാളതിൽ ആ പ്രൈസ് അര്‍ഹിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. അവിടെ ഞാൻ എന്താണോ പറഞ്ഞത് അത് തന്നെയാണ് ഞാൻ പുറത്തും പറയുന്നത്. അതുകൊണ്ട് ഒരു ആര്‍മിക്കാരും എന്നെ സ്വാധീനിക്കാനോ വിളിക്കരുത്. അവരവരുടെ ഇഷ്ടമാണ് ആര്‍ക്ക് വോട്ട് കൊടുക്കണമെന്നുള്ളത്’, ഫിറോസ് പറയുന്നു.

ഞാൻ പറഞ്ഞിട്ട് ആരും വോട്ട് കൊടുക്കരുതല്ലോ. ഞാൻ ഏതായാലും ആര്‍ക്കും വോട്ട് കൊടുക്കുന്നില്ല. എനിക്ക് ഒറ്റ നിലപാടേ ഉള്ളൂ. എന്‍റെ പേരിൽ ആരെങ്കിലും ഞാൻ ഇന്നയാളെ സപ്പോർ‍ട്ട് ചെയ്യുന്നവെന്ന് പറഞ്ഞ് വന്നാൽ പോലും നിങ്ങളാരും വിശ്വസിക്കരുത്. ഞാൻ ആരേയും സപ്പോര്‍ട്ട് ചെയ്യുന്നില്ല. അവരവരുടെ ഇഷ്ടമാണ് അതൊക്കെ, ജനങ്ങളുടെ ഇഷ്ടമാണ്, വ്യക്തിപരമായി പറയാൻ പറ്റില്ല’, ഫിറോസ് പറഞ്ഞു നിര്‍ത്തി.

Noora T Noora T :