എയർപോർട്ടിൽ വന്നിറങ്ങി സൂര്യ അമ്മയെ കണ്ട സന്തോഷത്തിൽ ചെയ്തത്! സൂര്യ മുത്താണെന്ന് പ്രേഷകർ…കണ്ണ് നിറഞ്ഞ് പ്രേക്ഷകർ

കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ഉണ്ടായ ലോക്ക് ഡൗണിനെ തുടർന്ന് ബിഗ് ബോസ് ഷോതാൽക്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മല്‍സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റുകയും ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് അണിയറക്കാര്‍ അറിയിക്കുകയുമായിരുന്നു.

അതേസമയം പ്രേക്ഷകരുടെ വോട്ടിന്‌റെ അടിസ്ഥാനത്തില്‍ ഏട്ട് പേരില്‍ ഒരാളെ വിന്നറായി തിരഞ്ഞെടുക്കുമെന്ന് പിന്നാലെ ചാനല്‍ അറിയിച്ചിരുന്നു.

കാത്തിരിപ്പിനൊടുവില്‍ മത്സരാർത്ഥികൾ കൊച്ചിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറുകയാണ്. വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

മത്സരാർത്ഥികളെ സ്വീകരിക്കാനായി അവരുടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു. ഡിംപലാണ് ആദ്യം ഏയര്‍പോര്‍ട്ടിനുളളില്‍ നിന്നും പുറത്തേക്ക് വന്നത്. പിന്നാലെ റംസാന്‍, കിടിലം ഫിറോസ്, നോബി, റിതു മന്ത്ര, സായി വിഷ്ണു, അനൂപ് എന്നിവരും എത്തി. മത്സരാർത്ഥികളിലൊരാളായ മണിക്കുട്ടൻ തിരുവനന്തപുരത്തേക്കാണ് പോയത്. അതിനാൽ കൊച്ചിയിലെത്തിയത് ഡിംപൽ ഭാൽ, ഒടുവിൽ പുറത്തായ സൂര്യ, സായി വിഷ്ണു, റംസാൻ, നോബി, കിടിലം ഫിറോസ്, അനൂപ് കൃഷ്ണൻ, ഋതു മന്ത്ര എന്നിവരായിരുന്നു.

ഡിംപലിന്‌റെ സഹോദരി തിങ്കള്‍, റംസാന്‌റെ സഹോദരനും സുഹൃത്തുക്കളും, ഋതുവിന്‌റെ അമ്മ, സൂര്യയുടെ അമ്മ തുടങ്ങിയവരെല്ലാം അവരെ സ്വീകരിക്കാനായി ഏയര്‍പോര്‍ട്ടിന് പുറത്ത് കാത്തുനിന്നിരുന്നു. എല്ലാവരും ഓരോരുത്തരുടെയും കുടുംബത്തെ പരിചയപ്പെട്ടും പരസ്പരം ആലിംഗനം ചെയ്ത ശേഷവുമാണ് ഏയര്‍പോര്‍ട്ടില്‍ നിന്നും പോയത്.

തിരികെ വീട്ടിലെത്തിയതിൻ്റെ സന്തോഷത്തിൽ തുള്ളിച്ചാടി നടക്കുകയായിരുന്നു ഡിംപൽ. ക്യാമറകണ്ണുകൾക്ക് മുന്നിൽ ഹായി പറഞ്ഞും സന്തോഷം പങ്കിട്ടും താരങ്ങൾ പരസ്പരം ആലിംഗനം ചെയ്ത് യാത്ര പറഞ്ഞു. എല്ലാവരെയും തങ്ങളുടെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുകയായിരുന്നു സൂര്യ. അമ്മയെ കണ്ടയുടൻ അമ്മയുടെ അടുത്തേക്ക് ഓടി എത്തുകയായിരുന്നു സൂര്യ.. സൂര്യ ഏയര്‍പോര്‍ട്ടിൽ നിന്ന് ഇറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്

അതേസമയം കഴിഞ്ഞ ദിവസം രാത്രി 11മണി മുതലാണ് ബിഗ് ബോസ് 3 വോട്ടിംഗ് വീണ്ടും പുനരാരംഭിച്ചത്. മേയ് 29ാം തിയ്യതി രാത്രി വരെ ഈ വോട്ടിംഗ് ഉണ്ടാവുമെന്നാണ് അറിയുന്നത്. അതേസമയം കൊച്ചിയില്‍ വെച്ചാണ് ബിഗ് ബോസ് 3 ഫിനാലെ നടക്കുകയെന്നാണ് അറിയുന്നത്. ബിഗ് ബോസ് മലയാളം സീസണുകളില്‍ ആദ്യമായാണ് ഏട്ട് മല്‍സരാര്‍ത്ഥികള്‍ ഫൈനലിസ്റ്റുകളാവുന്നത്. പ്രേക്ഷക പിന്തുണ കൂടുതലുളള മല്‍സരാര്‍ത്ഥികള്‍ തന്നെയാണ് ഇത്തവണയും ഫൈനലില്‍ എത്തിയിരിക്കുന്നത്. ബിഗ് ബോസിലെ ഇതുവരെയുളള പ്രകടനത്തിന്‌റെ അടിസ്ഥാനത്തിലും വോട്ടും നോക്കിയാണ് വിന്നറെ പ്രഖ്യാപിക്കുക.

Noora T Noora T :