കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ബിഗ് ബോസ്സ് മലയാളം സീസൺ 3 യിലെ മത്സരാർത്ഥികൾ ചെന്നൈയിൽ യിൽ നിന്നും കൊച്ചിയിലെത്തി. താരങ്ങൾ കൊച്ചിയിലെത്തിയതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, കിടിലൻ ഫിറോസ്, ഡിംപല്‍, നോബി, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്.
ഇവരില്‍ മണിക്കുട്ടൻ ഒഴികെയുള്ളവരെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയതായി വീഡിയോയില്‍ കാണാൻ കഴിയുന്നത്. മണിക്കുട്ടൻ എവിടെയെന്നുള്ള ചോദ്യവുമായാണ് പ്രേക്ഷകർ എത്തിയത്. ഏതായാലും മണിക്കുട്ടൻ കാണാൻ സാധിക്കാത്തതിലെ നിരാശ പ്രേക്ഷകർ പങ്ക് വെക്കുന്നുണ്ട്
ബിഗ് ബോസ്സ് ഷോ അവാസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴായിരുന്നു കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ചത്. താൽക്കാലികമായി നിർത്തി വയ്ക്കുന്നു, ഉടനെ തിരികെ എത്തുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു വ്യാഴാഴ്ച ഷോ അവസാനിപ്പിക്കുന്നത്. എന്നാൽ പിന്നീട് മത്സരം ഇനി ഉണ്ടാകില്ലെന്നും സീസൺ 2നെ പോലെ മൂന്നാം ഭാഗത്തിനും വിജയി ഉണ്ടാകില്ലെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് പ്രേക്ഷകരെ ഏറ നിരാശയിലാഴ്ത്തിയിരുന്നു. വിജയിയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഒടുവിൽ ഷോയെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി ബിഗ് ബോസ് അധികൃതർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയി. സീസൺ 3 യ്ക്ക് വിജയി ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചു. വോട്ടിങ്ങിലൂടെ ആയിരിക്കും ഇക്കുറി വിജയിയെ കണ്ടെത്തുക
കൊവിഡ് വ്യാപനത്തെ തുടർന്ന് ബിഗ് ബോസ് സീസൺ 3 യുടെ തുടർ ചിത്രീകരണം കഴിയില്ലെന്നും അതുകൊണ്ട് അവസാനമുള്ള 8 പേരിൽ നിന്ന് വോട്ടിങ്ങിലൂടെ വിജയിയെ പ്രേക്ഷകർക്ക് തിരഞ്ഞെടുക്കാം.
ഇതിനായി ഹോട്ട് സ്റ്റാർ ആപ്പിലൂടെ പ്രേക്ഷകർക്ക് നിലവിലുള്ള 8 മത്സരാർഥികളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്യാം. ഇതിനായി മെയ് 24 തിങ്കളാഴ്ച രാത്രി 11 മണി മുതൽ മെയ് 29 ശനിയാഴ്ച രാത്രി 11 മണി വരെ നിശ്ചിത ഫോർമാറ്റിൽ വോട്ട് രേഖപ്പെടുത്താം പ്രേക്ഷകരുടെ വോട്ടിങ്ങ് പ്രകാരമായിരിക്കും ഇത്തവണ വിജയിയെ കണ്ടെത്തുക എന്നും ബിഗ് ബോസ് അധികൃതർ അറിയിച്ചുണ്ട്.
ബിഗ് ബോസ് ഷോ അധികൃതരുടെ അറിയിപ്പ് ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഫാൻസും ആർമികളും വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. ഡിംപല്ഡ, മണിക്കുട്ടൻ, സായ് എന്നിവരുടെ പേരാണ് കൂടുതലും ഉയർന്നു കേൾക്കുന്നത്. കൂടാതെ ഒരാൾക്ക് മാത്രം വോട്ട്ചെയ്യണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ബിഗ് ബോസ് വിജയി ഒരാൾ ആയിരിക്കുമെന്നും വോട്ട് സ്ലിപിറ്റ് ചെയ്യാതെ ഏറ്റവും യോഗ്യനായിട്ടുള്ള ആളിന് വോട്ട് ചെയ്യാനും പ്രേക്ഷകർ പറയുന്നുണ്ട്.
നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സാര്‍ഥികളായി എത്തിയത്. വൈല്‍ഡ് എൻട്രിയായി ഫിറോസ്- സജ്‍ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി. ബിഗ് ബോസിലെ നിയമം തെറ്റിച്ചതിന്റെ പേരില്‍ ഫിറോസ്- സജ്‍ന ദമ്പതിമാരെ പുറത്താക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി രമ്യയും സൂര്യയുമായിരുന്നു ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയത്