“എന്റെ സഹോദരങ്ങള്‍ക്കൊപ്പം” ; പൃഥ്വിരാജിന് പിന്നാലെ ലക്ഷദ്വീപിന് പിന്തുണയുമായി സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും!

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ ദ്വീപിനു വേണ്ടി ശബ്ദമുയർത്തി നിരവധി താരങ്ങളാണ് രംഗത്തുവരുന്നത്.

ഇപ്പോൾ നടന്‍മാരായ സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും ഫേസ്ബുക്കിലൂടെ ഇരുവരുടേയും പ്രതികരണം അറിയിച്ചിരിക്കുകയാണ് .

എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് . സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണിയും ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു.

നേരത്തെ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപെന്നും അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

ഈ തലമുറ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വൈറസ് ആക്രമണത്തിനെതിരെ ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു രാജ്യവും സര്‍ക്കാരും മുന്‍ഗണന നല്‍കുന്നു എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്ന് റിമ ഫേസ്ബുക്കില്‍ കുറിച്ചു .

about sunny wayne

Safana Safu :