ഗ്രൂപ്പിലെ പ്രശ്നങ്ങൾ അവസാനിപ്പിച്ചു! സന്തോഷത്തോടെ മടങ്ങിയ മണിക്കുട്ടന് സംഭവിച്ചത്! സഹോദരന്റെ ഓഡിയോ വൈറൽ..നെഞ്ച് നീറുന്ന ആ വെളിപ്പെടുത്തൽ

ബിഗ് ബോസ് വീട് സീല്‍ ചെയ്തതോടെയാണ് താരങ്ങളെ ഹോട്ടലിലേക്കാണ് ആദ്യം മാറ്റിയത്. സ്വന്തം ഫോണ്‍ നല്‍കിയില്ലെങ്കിലും താരങ്ങളെല്ലാം വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നുള്ള വിവരങ്ങളാണ് ആദ്യം പുറത്തുവന്നത്.

ഇപ്പോൾ ഇതാ മണികുട്ടന്റെ സഹോദരന്റെ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷോയില്‍ നിന്നും തിരിച്ചുവരികയാണെന്ന് മണിക്കുട്ടന്‍ പറഞ്ഞെന്നായിരുന്നു സഹോദരന്റെ പ്രതികരണം. ചെറുതല്ല ഇച്ചിരി വലിയ സങ്കടകരമായിട്ടുള്ള കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് സഹോദരന്‍ സംസാരിച്ച് തുടങ്ങിയത്.

രണ്ടുമൂന്ന് ദിവസം മുന്‍പ് വിളിച്ചിരുന്നു. ഒഫീഷ്യലായിട്ടാണ് വിളിച്ചത്. ഫോണൊന്നും ഇതുവരെ തന്നിട്ടില്ല, ഇവിടെ സേഫാണ്, വീട്ടുകാരെല്ലാം സേഫല്ലേ, കാര്യങ്ങളൊക്കെ നോക്കിക്കോണെയെന്നായിരുന്നു പറഞ്ഞത്. അപ്പോഴും ഷോ നടക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു എനിക്കെന്ന് സഹോദരന്‍ പറയുന്നു. ഗ്രൂപ്പിലെ പ്രശ്‌നങ്ങളെല്ലാം കഴിഞ്ഞ് ചില്‍ ആയി വരികയായിരുന്നു. അപ്പോഴാണ് പുതിയ വിവരമെത്തിയത്.

ഫോണൊന്നും തന്നിട്ടില്ല, കിട്ടിയാല്‍ വിളിക്കാം. നീ എയര്‍പോര്‍ട്ടില്‍ പിക് ചെയ്യാന്‍ വരണം. എല്ലാവരുടെ അടുത്തുമൊന്ന് പറഞ്ഞേക്ക്. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞേക്ക് എന്നും മണിക്കുട്ടന്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. തിരിച്ചെത്തിയാല്‍ മണിക്കുട്ടനെ കൊണ്ട് വോയ്‌സ് മെസ്സേജ് അയപ്പിക്കാമെന്നുമായിരുന്നു സഹോദരന്‍ പറഞ്ഞത്.

ഈ കൂട്ടായ്മ ഇങ്ങനെ തന്നെ കൊണ്ടുപോവണമെന്നും മണിക്കുട്ടന്റെ സഹോദരന്‍ ആരാധകരോട് പറഞ്ഞിരുന്നു. ഫിനാലെ നടന്നേക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മണിക്കുട്ടന് അവര്‍ ഫോണ്‍ കൊടുത്തിട്ടില്ലെന്നും ഇന്നോ നാളെയോ കേരളത്തില്‍ എത്താനാണ് സാധ്യതയെന്നും നടി ശരണ്യ മോഹന്റെ ഭര്‍ത്താവായ അരവിന്ദ് പ്രേക്ഷകരെ അറിയിച്ചിരുന്നു .അതേസമയം മണിക്കുട്ടന്‍ ഉളളതുകൊണ്ട് മാത്രമാണ് ബിഗ് ബോസ് കാണുന്നതെന്ന് മുന്‍പ് ശരണ്യ മോഹനും അരവിന്ദും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. എംകെ ഷോയിലെത്തിയ സമയത്ത് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നവരാണ് ഇരുവരും. ശരണ്യയ്ക്കും അരവിന്ദിനും പുറമെ മണിക്കുട്ടന്‌റെ മറ്റ് സെലിബ്രിറ്റി സുഹൃത്തുക്കളും പിന്തുണച്ച് രംഗത്തെത്തിയിരുന്നു

അതിനിടെ പുറത്തിറങ്ങിയ ശേഷം മത്സരാർത്ഥികൾ തമ്മില്‍ വഴക്കിട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ പ്രതികരണവുമായി റിതു മന്ത്രയുടെ അമ്മയും എത്തിയിരുന്നു. റിതു അവിടെ സേഫാണെന്ന് ഒരാളോട് അമ്മ സംസാരിക്കുന്നതിന്‌റെ വോയിസ് ക്ലിപ്പാണ് പുറത്തിറങ്ങിയത്. നേരത്തെ ഒരു വനിതാ മല്‍സരാര്‍ത്ഥി ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നുമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ ന്യൂസ് അവര്‍ക്കറിയത്തില്ല എന്നായിരുന്നു റിതുവിന്‌റെ അമ്മ പ്രതികരിച്ചത്. അവര് ഇങ്ങോട്ടേക്ക് വിളിച്ചില്ല. ഞാന്‍ എഷ്യാനെറ്റ് തന്ന നമ്പറില്‍ അങ്ങോട്ടേക്ക് വിളിച്ചിരുന്നു. അവര് പറഞ്ഞു സേഫാണ് കുഴപ്പമൊന്നുമില്ല. ഹോട്ടല്‍ റൂമിലേക്ക് മാറ്റി എന്ന് പറയുന്ന ഓഡിയോ ക്ലിപ്പായിരുന്നു വൈറലായത്

കഴിഞ്ഞ ദിവസമാണ് വോട്ടിംഗ് മേയ് 24 മുതല്‍ ആരംഭിക്കുമെന്ന അറിയിപ്പ് ചാനല്‍ പുറത്തുവിട്ടത്. ബിഗ് ബോസ് വിജയി ആരെന്നുളള തീരുമാനം പ്രേക്ഷകരുടേത് എന്നായിരുന്നു വീഡിയോയില്‍ പറഞ്ഞത്. തുടര്‍ചിത്രീകരണം സാധ്യമാകാത്ത സാഹചര്യത്തില്‍ മല്‍സരാര്‍ത്ഥികളുടെ ഇതുവരെയുളള പ്രകടനം നോക്കി വോട്ട് ചെയ്യണമെന്നാണ് വീഡിയോയില്‍ പറഞ്ഞത്. നിലവില്‍ ഏട്ട് മല്‍സരാര്‍ത്ഥികളാണ് ഷോയിലുളളത്. ഇവരില്‍ നിന്ന് ഒരാളെ പ്രേക്ഷകരുടെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ വിജയി ആയി പ്രഖ്യാപിക്കും

Noora T Noora T :