ബിഗ് ബോസ്സിന്റെ ചിത്രീകരണം നടക്കില്ല, പക്ഷെ! വിജയിയുണ്ടാകും പുതിയ പ്രഖ്യാപനവുമായി ചാനൽ…ആവേശത്തോടെ ആരാധകർ

മലയാളം ബിഗ് ബോസും അതിനെക്കുറിച്ചുള്ള ചർച്ചകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. കൊവിഡ് 19 വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബിഗ് ബോസ് സീസൺ 3 ന്റെ തുടർ ചിത്രീകരണം സാധ്യമാകാതെവരുകയായിരുന്നു.

ഉടനെ തിരികെ എത്തുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു വ്യാഴാഴ്ച ഷോ അവസാനിപ്പിച്ചത്. എന്നാൽ പിന്നീട് മത്സരം ഇനി ഉണ്ടാകില്ലെന്നും സീസൺ 2നെ പോലെ മൂന്നാം ഭാഗത്തിനും വിജയി ഉണ്ടാകില്ലെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. വിജയിയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഷോയെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി ബിഗ് ബോസ് അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. സീസൺ 3 യ്ക്ക് വിജയി ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വോട്ടിങ്ങിലൂടെ ആയിരിക്കും ഇക്കുറി വിജയിയെ കണ്ടെത്തുക ഔദ്യോഗിക പ്രഖ്യാപനം ഇങ്ങനെ.

കൊവിഡ് വ്യാപനത്തെ തുടർന്ന് ബിഗ് ബോസ് സീസൺ 3 യുടെ തുടർ ചിത്രീകരണം കഴിയില്ലെന്നും അതുകൊണ്ട് അവസാനമുള്ള 8 പേരിൽ നിന്ന് വോട്ടിങ്ങിലൂടെ വിജയിയെ പ്രേക്ഷകർക്ക് തിരഞ്ഞെടുക്കാം. ഇതിനായി ഹോട്ട് സ്റ്റാർ ആപ്പിലൂടെ പ്രേക്ഷകർക്ക് നിലവിലുള്ള 8 മത്സരാർഥികളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്യാം. ഇതിനായി മെയ് 24 തിങ്കളാഴ്ച രാത്രി 11 മണി മുതൽ മെയ് 29 ശനിയാഴ്ച രാത്രി 11 മണി വരെ നിശ്ചിത ഫോർമാറ്റിൽ വോട്ട് രേഖപ്പെടുത്താം പ്രേക്ഷകരുടെ വോട്ടിങ്ങ് പ്രകാരമായിരിക്കും ഇത്തവണ വിജയിയെ കണ്ടെത്തുക എന്നും ബിഗ് ബോസ് അധികൃതർ അറിയിച്ചുണ്ട്

ബിഗ് ബോസ് ഷോ അധികൃതരുടെ അറിയിപ്പ് ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഫാൻസും ആർമികളും വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. യാതൊരു കാരണവശാലും വോട്ട് സ്പ്ളിറ്റ് ചെയ്യരുത്. ബിഗ്‌ബോസിൽ പലതരം സൗഹൃദങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ അതൊന്നും വോട്ടിങ്ങിനെ ബാധിക്കരുത്’,എന്ന് പറഞ്ഞുകൊണ്ടാണ് മണിക്കുട്ടൻ ഫാൻസ്‌ രംഗത്ത് എത്തിയിരിക്കുന്നത്.

നിരവധി താരങ്ങളും മണിക്കുട്ടന് പിന്തുണ തേടി സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. മറ്റുള്ള മത്സരാർത്ഥികളുടെ ആർമി പേജുകളും സജീവമാണ്. ഡിംപൽ , മണിക്കുട്ടൻ, സായ് എന്നിവരുടെ പേരാണ് കൂടുതലും ഉയർന്നു കേൾക്കുന്നത്. കൂടാതെ ഒരാൾക്ക് മാത്രം വോട്ട്ചെയ്യണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ബിഗ് ബോസ് വിജയി ഒരാൾ ആയിരിക്കുമെന്നും വോട്ട് സ്ലിപിറ്റ് ചെയ്യാതെ ഏറ്റവും യോഗ്യനായിട്ടുള്ള ആളിന് വോട്ട് ചെയ്യാനും പ്രേക്ഷകർ പറയുന്നുണ്ട്.

ചെന്നൈയിൽ ലോക്ക് ഡൗൺ നീട്ടിയത് കൊണ്ട് കേരളത്തിൽ വെച്ച് ഗ്രാൻഡ് ഫിനാലെ നടത്തുമെന്നുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ജൂൺ മാസത്തിൽ തിരുവനന്തപുരത്ത് വെച്ചാകും ഗ്രാൻഡ് ഫിനാലെ നടത്തുകയെന്നും പ്രചരിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ചാനലിന്റെ ഭാഗത്ത് നിന്ന് ഔദോഗിക സ്ഥിതീകരണം വന്നതോടെ ഇത്തരം പ്രചരിക്കുന്ന വാർത്തകൾക്ക് അറുതിയാവുകയാണ്

Noora T Noora T :