മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മന്യ. ബാലതാരമായി സിനിമയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു. 2000 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.ഇപ്പോള്‍ ദിലീപുമായി ഒന്നിച്ച് അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് മന്യ.ദിഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജോക്കറിലെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് ദിലീപിനെ കുറിച്ചും മന്യ വാചാലയായത്.
മന്യയുടെ വാക്കുകളിലേക്ക്
തെലുങ്കിലായിരുന്നു എന്റെ ആദ്യ സിനിമ. അതിന് ശേഷമാണ് ലോഹി സാറിന്റെ അസോസിയേറ്റ് ആയിരുന്ന ബ്ലെസിയും ക്യാമറമാന്‍ വേണുഗോപാല്‍ സാറും ജോക്കറിലേക്ക് ഒരു നായികയെ കണ്ടുപിടിക്കാനായി ഹൈദരാബാദില്‍ എത്തിയിരുന്നു. അത് എത്ര വലിയ പ്രൊജക്‌ട് ആണെന്ന് എനിക്ക് അപ്പോള്‍ അറിയില്ലായിരുന്നു. ലോഹി സാറിനെ കുറിച്ചോ സിനിമയിലെ മറ്റെന്തിനെ കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു.
ജോക്കര്‍ ആണ് എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന്. ബഹദൂര്‍ക്ക ഒരു സീനില്‍ കരയുന്നുണ്ട്. ആ സീന്‍ സെറ്റിലിരുന്ന് ഞാന്‍ ലൈവ് ആയി കാണുകയാണ്. ആ രംഗം കണ്ട് യഥാര്‍ഥത്തില്‍ ഞാന്‍ കരഞ്ഞ് പോയി. മന്യ നിനക്ക് കുറച്ച് പ്രായം കുറഞ്ഞ് പോയി. അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് ബഹദൂര്‍ക്ക തമാശയായി പറയുമായിരുന്നു. ശരിക്കും അഭിനയം പഠിച്ചത് ജോക്കര്‍ എന്ന സിനിമയിലൂടെ ആയിരുന്നു. ജോക്കറിന്റെ ചിത്രീകരണത്തിനിടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്. ദിലീപ് അല്ലാതെ മറ്റൊരു നടന്‍ കുഞ്ഞിക്കൂനന്‍ പോലൊരു സിനിമയിലെ വേഷം ചെയ്യാന്‍ ഉണ്ടാവില്ല. എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. കഠിനാധ്വാനം ചെയ്‌തൊരു മൂവിയായിരുന്നു ജോക്കര്‍. രാവിലെ വന്ന് ലോഹി സാറും ബ്ലെസിയേട്ടനും മലയാളത്തിലെ എന്റെ ഡയലോഗുകള്‍ പഠിപ്പിച്ച് തരുമെന്ന് മന്യ പറയുന്നു