” ഓ മൈ ഗോഡ്” വൈറലായി സ്റ്റാറ്റസ് ; റംസാന് വോട്ടുകൾ നിഷേധിക്കപ്പെടുമ്പോൾ ; ആർമികൾക്കെതിരെ താരം !

ബിഗ് ബോസ് മലയാളം സീസൺ 3 താൽക്കാലികമായി നിർത്തിയതോടെ ആകമൊത്തം അനിശ്ചിതത്വമായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ ബിഗ് ബോസ് പ്രേമികൾ മത്സരാർത്ഥികളുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ്. കൊവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ഷൂട്ടിംഗ് തുടർന്നുകൊണ്ടിരുന്നത്തിന്റെ അടിസ്ഥാനത്തിലാണ് ഷോ നടന്ന സെറ്റ് സീൽ ചെയ്തത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതിനിടയിലും മത്സരാർത്ഥികൾക്ക് വോട്ടുകൾ നൽകാനുള്ള അവസരം ചാനൽ തുടർന്നിരുന്നു. ഷോയിൽ റംസാന് വേണ്ടി പിന്തുണ തേടി കഴിഞ്ഞ ദിവസം മിഷേൽ പങ്ക് വച്ച വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് റംസാൻ. എന്നാൽ, അതൊരു കുറവായി കാണാതെ സഹ മത്സരാർത്ഥികൾക്കൊപ്പം ആവേശത്തോടെയുള്ള പ്രകടനം റംസാൻ കാഴ്ചവെച്ചിരുന്നു. ഷോയിൽ തുടക്കം മുതൽ കൃത്യമായ ഗെയിം പ്ലാനോടെയാണ് റംസാൻ നിന്നത്. റംസാന്റെ ചടുലമാർന്ന ചുവടുവെപ്പിനെ പ്രണയിച്ചവരെയും റംസാൻ നിരാശപ്പെടുത്തിയിട്ടില്ല.

പലപ്പോഴും നൃത്തച്ചുവടുകളുടെ താളഭംഗിയും പ്രേക്ഷർക്ക് റംസാൻ സമ്മാനിച്ചിട്ടുണ്ട്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയ റംസാന്റെ ഊര്‍ജ്വസ്വലത തന്നെയാണ് മത്സരത്തിൽ റംസാനെ തുണച്ചതും.

ഇരുപത്തിയൊന്നുകാരനായ റംസാൻ പ്രശസ്‍തിയിലേയ്ക്ക് ചുവടുവച്ചത് വളരെ പെട്ടെന്നാണ്. സിനിമ സീരിയൽ താരങ്ങൾക്ക് ഒപ്പം തന്നെയാണ് റംസാന്റെ സ്ഥാനം. ബാലതാരമായി സിനിമയിലും തിളങ്ങിയ റംസാൻ ബിഗ് ബോസിൽ എത്തിയപ്പോൾ നിറഞ്ഞ പിന്തുണയാണ് മിനി സ്‌ക്രീൻ ഒന്നടങ്കം നൽകിയതും. മൂവാറ്റുപുഴക്കാരൻ കൂടിയാണ് റംസാൻ.

നോമിനേഷനിൽ എത്തുന്നത് പതിവായിരുന്നെങ്കിലും അതിലൂടെ റംസാന്‌റെ പ്രേക്ഷക പിന്തുണ എന്തെന്ന് കാണിച്ചുകൊടുക്കാൻ റംസാന് സാധിച്ചിരുന്നു . ഇടക്ക് വച്ചുണ്ടായ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ആഴച്ചയിലേയും നോമിനേഷനിൽ റംസാൻ ഉൾപ്പെടുന്നുണ്ട് എങ്കിലും എല്ലാ ആഴ്ചയും താരം പ്രേക്ഷകരുടെ വോട്ടിലൂടെ സേഫ് ആയിട്ടുമുണ്ട് . പ്രേക്ഷരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് റംസാൻ ബിഗ് ബോസ് ഷോയിൽ 96 ദിവസങ്ങൾ പൂർത്തിയാക്കിയതും. അത്രത്തോളം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റംസാൻ.

ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ മത്സരാർത്ഥികളും റംസാന് പിന്തുണയുമായി എത്തിയിരുന്നു. അതിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മിഷേൽ കഴിഞ്ഞ ദിവസം താരത്തിന് പിന്തുണ തേടി ഇട്ട വരികൾ ഏറെ വൈറലായി മാറിയിരുന്നു. റംസാന് എതിരെ ഉയർന്ന വിമർശനത്തിന് ആണ് മിഷേൽ ശബ്ദം ഉയർത്തിയത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപേ റംസാനെതിരെയുള്ള പോസ്റ്റുകൾ വിവിധ ആർമി ഗ്രൂപ്പുകളിൽ നിറഞ്ഞിരുന്നു. റംസാൻ മുസ്ലിം ആണെന്നും അതുകൊണ്ട് വോട്ട് നൽകരുത് എന്ന രീതിയിലുള്ള പ്രചാരണവും ശക്തമായിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് മിഷേൽ രംഗത്ത് വന്നത്.

ഓ മൈ ഗോഡ് എന്ന വാക്കുകളിലൂടെയാണ് മിഷേൽ സ്റ്റാറ്റസ് കുറിച്ചിരിക്കുന്നത് . ഇതൊരു ഗെയിം ആണ് സുഹൃത്തേ. എന്തിനാണ് ഇതിലേക്ക് മതം കലർത്തുന്നത്. നിങ്ങൾ കേരളത്തിലാണ് താമസിക്കുന്നത്. ഇവിടെ എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനം ആണുള്ളത്. റംസാനെ ആക്രമിക്കുന്നത് നിർത്തൂ എന്നും മിഷേൽ അഭ്യർത്ഥിച്ചു.

അതേസമയം , ബിഗ് ബോസ് ഷോ ഇനി തുടരുന്നതുമായി ബന്ധപ്പെട്ട് ആരാധകർക്ക് സന്തോഷിക്കാവുന്ന വാർത്തയാണ് പുറത്തുവരുന്നത്. അഞ്ചു ദിവസം ഷോ നടത്താനും വിജയിയെ തിരഞ്ഞെടുക്കാനുമുള്ള അവസരം ഇതോടെ ഉണ്ടാകുമെന്ന സന്തോഷത്തിലാണ് ബിഗ് ബോസ് പ്രേമികളും.

about ramzan muhammed

Safana Safu :