മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരികയും നായികയുമാണ് റിമി ടോമി. ആരാധകരെ കുടുകുടാ ചിരിപ്പിക്കുന്ന സംസാരമാണ് റിമിയുടെ പ്രത്യേകത. എല്ലാവരോടും വളരെ സ്നേഹത്തോടെയുള്ള ഇടപെടൽ റിമിക്ക് നിരവധി സൗഹൃദങ്ങൾ സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമായി നേടാൻ സാധിച്ചിട്ടുണ്ട്.
സർവ്വ കലാ വല്ലഭയായി തിളങ്ങുന്ന റിമി ടോമിയുടെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയ എപ്പോഴും ഏറ്റെടുക്കാറുണ്ട്. ഏറ്റവും ഒടുവിലായി റിമി പങ്ക് വച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘ചേട്ടന്മാരേ… അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചുണ്ട്’; എന്ന ക്യാപ്ഷ്യനോടെ റിമി പങ്കിട്ട ‘മസില്’ ചിത്രമാണ് വൈറലായി മാറിയത്.
കൈ ഉയര്‍ത്തിപ്പിടിച്ച് മസില്‍ കാണിച്ചു നില്‍ക്കുന്ന ചിത്രമാണ് റിമി പങ്കുവച്ചത്. എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം എന്നും കുറിപ്പിലൂടെ റിമി പറയുന്നുണ്ട്. ചിത്രം വൈറലായതോടെ ‘മസില്‍ ടോമി’ എന്ന കമന്‍റുമായി സംവിധായകൻ ഒമർ ലുലുവും രംഗത്ത് എത്തി. നിരവധി താരങ്ങളും ആരാധകരും ആണ് റിമിയുടെ ചിത്രത്തിന് കമന്റ് നൽകുന്നത്. മിക്ക അഭിപ്രായങ്ങൾക്കും റിമി മറുപടിയും നൽകുന്നുണ്ട്.
തന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യം കഠിനമായ വര്‍ക്കൗട്ടും ഡയറ്റുമാണെന്നും റിമി മുൻപും തുറന്നുപറഞ്ഞിരുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. താന്‍ പിന്തുടര്‍ന്ന ഡയറ്റിനെ കുറിച്ചും തന്‍റെ യുട്യൂബ് ചാനലിലൂടെയും റിമി പ്രേക്ഷകർക്കായി പങ്കുവച്ചിട്ടുണ്ട്.
മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായ മുക്തയും റിമിയും നാത്തൂൻമാരാണ്. അതായത് റിമിയുടെ സഹോദരനെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. സഹോദരന്റെ ഭാര്യ എന്നതിനപ്പുറം റിമി ടോമിയുടെ നല്ലൊരു സുഹൃത്ത് കൂടിയാണ് മുക്ത.
അടുത്തിടെ മുക്തയുടെ കൊച്ചിയിലെ ഫ്ളാറ്റിന്റെ ഇന്റീരിയർ പരിചയപ്പെടുത്തിക്കൊണ്ട് റിമി ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഓപ്പൺ ഡിസൈനിൽ പണിത, ഈ വൈറ്റ് കളർ ഫ്ളാറ്റ് റിമി വാങ്ങിക്കുന്നത് 2014ൽ ആണ്. പിന്നീട് സഹോദരൻ റിങ്കുവിനും മുക്തയ്ക്കുമായി നൽകുകയായിരുന്നു.
വീടിന്റെ വിശേഷങ്ങൾ പരിചയപ്പെടുത്തുകയാണ് റിമി വീഡിയോയിൽ. വൈറ്റ് കളർതീമിൽ പണിത ഈ വീടിനകം നിറയെ മനോഹരമായി ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്തിരിക്കുകയാണ് മുക്ത. ഞങ്ങളുടെ വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിനെ മുക്തയും റിമിയും വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ഓണത്തിന് മുക്തയോടൊപ്പമുള്ള രസകരമായൊരു വീഡിയോ റിമി പങ്കുവച്ചിരുന്നു. ഇരുവരും ചേർന്നുള്ള ഡാൻസിന്റെ വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത നാത്തൂൻമാരാണ് ഇരുവരും.
About rimi tomy