ബിഗ് ബോസ് രണ്ടാം സീസണ്‍ പോലെ മൂന്നാം സീസണും അവസാന ഘട്ടത്തില്‍ നിര്‍ത്തിവെക്കേണ്ടി വന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവായത് കാരണം പോലീസും റവന്യൂ വകുപ്പും എത്തി ഷോ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് മല്‍സരാര്‍ത്ഥികളെ ബിഗ് ബോസ് ഹൗസില്‍ നിന്നും ഹോട്ടല്‍ റൂമുകളിലേക്ക് മാറ്റുകയായിരുന്നു . ഷോ നിര്‍ത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സെറ്റില്‍ നിന്നും പുറത്തേക്ക് വരുന്ന മല്‍സരാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പുറത്തിറങ്ങിയ ശേഷം മത്സരാർത്ഥികൾ തമ്മില്‍ വഴക്കിട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ ഇപ്പോൾ ഇതാ പ്രതികരണവുമായി റിതു മന്ത്രയുടെ അമ്മ എത്തിയിരിക്കുന്നു. റിതു അവിടെ സേഫാണെന്ന് ഒരാളോട് അമ്മ സംസാരിക്കുന്നതിന്‌റെ വോയിസ് ക്ലിപ്പാണ് പുറത്തിറങ്ങിയത്. നേരത്തെ ഒരു വനിതാ മല്‍സരാര്‍ത്ഥി ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റിയെന്നുമാണ് വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ ഈ ന്യൂസ് അവര്‍ക്കറിയത്തില്ല എന്നായിരുന്നു റിതുവിന്‌റെ അമ്മ പ്രതികരിച്ചത്. അവര് ഇങ്ങോട്ടേക്ക് വിളിച്ചില്ല. ഞാന്‍ എഷ്യാനെറ്റ് തന്ന നമ്പറില്‍ അങ്ങോട്ടേക്ക് വിളിച്ചിരുന്നു എന്ന് റിതുവിന്‌റെ അമ്മ പറയുന്നു. അവര് പറഞ്ഞു സേഫാണ് കുഴപ്പമൊന്നുമില്ല. ഹോട്ടല്‍ റൂമിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുളളില്‍ അന്തിമ തീരുമാനം അറിയാം എന്ന് പറഞ്ഞു.
അതിന്‌റെ കാര്യങ്ങൾ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ അതിനെ കുറിച്ചുളള കാര്യങ്ങൾ കണ്‍ഫേം ആയി അറിയാം. അതുകഴിഞ്ഞിട്ട് വിവരം അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ടെന്‍ഷനൊന്നും അടിക്കേണ്ട. അവരെല്ലാം സേഫാണെന്ന് പറഞ്ഞു. ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നെ പുറത്തുവന്ന ഈ ന്യൂസിനെ കുറിച്ച് അവര്‍ക്ക് അറിയത്തില്ല.
ഇതിന്‌റെ ലിങ്ക് അയച്ചുകൊടുക്കാന്‍ പറഞ്ഞു. അയച്ചുകൊടുത്തിട്ടുണ്ട്. ആ സ്ത്രീ ഉള്‍പ്പെടെ കൈയ്യാങ്കളി എന്ന് പറഞ്ഞ് രംഗത്തുവന്നിട്ടുണ്ടല്ലോ. ഹോട്ടലില്‍ മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ കൈയ്യാങ്കളി എന്ന്. അത് ഞാന്‍ ചോദിച്ചു. അപ്പോ അവര്‍ക്ക് അറിയത്തില്ല എന്ന് പറഞ്ഞു. അതിന്‌റെ ലിങ്ക് അയക്കാന്‍ പറഞ്ഞു. ഞാന്‍ അത് അയച്ചുകൊടുത്തിട്ടുണ്ട്. അപ്പോ അത് നോക്കിയിട്ട് അവര് വിവരം അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോ സേഫാണെന്നാണ് എന്നോട് പറഞ്ഞത്. ആരും ടെന്‍ഷടിക്കേണ്ട. സേഫാണ്. മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കായി എന്ന വ്യാജ വാര്‍ത്തയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നത്. അതുകണ്ടയുടനെ റിതുവിന്‌റെ അമ്മ കോണ്‍ടാക്ട് നമ്പറിലേക്ക് വിളിക്കുകയും അങ്ങനെ ഒരു സംഭവമില്ലെന്ന് അവര്‍ മറുപടി നല്‍കുകയുമായിരുന്നു.
നൂറ് ദിവസം പൂര്‍ത്തിയാക്കാനാവാതെ 95ാമത്തെ ദിവസം ഷോ നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ
എപ്പിസോഡിന് അവസാനമാണ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന കാര്യം ബിഗ് ബോസ് അറിയിച്ചത്
ഇത് ബിഗ് ബോസ്, കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം ഉടലെടുത്ത ചില പ്രത്യേക സാഹചര്യങ്ങള്‍ നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നിങ്ങളുടെ പ്രിയ പ്രോഗ്രാം ബിഗ് ബോസ് മലയാളം സീസണ്‍ 3 താല്‍ക്കാലികമായി സംപ്രേക്ഷണം നിര്‍ത്തിവെക്കുകയാണ്. പ്രതിസന്ധികള്‍ തരണം ചെയ്ത് ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലത്തേക്ക് വിട. ഇതുവരെ നിങ്ങള്‍ പ്രേക്ഷകര്‍ തന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് ഒരുപാട് നന്ദി എന്നാണ് ബിഗ് ബോസ് അവസാനമായി പറയുന്നത്.
അതേസമയം ബിഗ് ബോസ് നിര്‍ത്തിവെച്ച ന്യൂസ് പുറത്തുവന്ന ശേഷവും രണ്ട് മൂന്ന് എപ്പിസോഡുകള്‍ ഷോയുടെതായി ഉണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 95ാമത്തെ ദിവസം തന്നെ ഷോ അവസാനിക്കുകയായിരുന്നു. 95 ദിവസങ്ങളായ സ്ഥിതിക്ക് ഫൈനല്‍ നടക്കുവാനുളള സാധ്യതകളുണ്ടെന്ന് പലരും പറയുന്നു. ഫൈനല്‍ ചിത്രീകരിക്കാന്‍ ചാനല്‍ പോലീസിനോടും മറ്റു വകുപ്പുകളോടും ആവശ്യപ്പെടുമെന്നാണ് സൂചന.