സൂര്യ പോയപ്പോൾ സന്തോഷിച്ചവർക്ക് വമ്പൻ പണി! കളിയാക്കിയവർ പ്രപഞ്ച ശക്തിയുടെ വിലയറിഞ്ഞു…സൂര്യ മുത്താണ് … തിരിച്ചടിച്ച് ആർമി

തൊണ്ണൂറ്റിയഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയായി നില്‍ക്കുന്നതിന് പിന്നാലെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 നിര്‍ത്തി വെച്ചിരിക്കുന്നത്. ഏറെ ഞെട്ടലോടെയാണ് ആരാധകർ ഈ വാർത്ത കേട്ടത്.

തമിഴ്‌നാട്ടിൽ കൊവിഡിന്റെ വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ ഷോ താൽക്കാലികമായി നിർത്തിവച്ചതായിട്ടാണ് അണിയറ പ്രവർത്തകർ അറിയിച്ചത് . ഷോ നടക്കുന്ന ചെന്നൈയിലെ ലോക്ഡൗണ്‍ മാനദണ്ഡം പാലിക്കാതെ ബിഗ് ബോസ് നടത്തുകയാണെന്നാണ് പരാതി. ഇതോടെ മത്സരാര്‍ഥികളെ ഒരു ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.

പുതിയ സീസണിൽ സൂര്യ പുറത്തായതിന് പിന്നാലെയാണ് ഷോ വീണ്ടും നിർത്തി വയ്ക്കുന്നത്. ഇത് സൂര്യയുടെ ശാപം ആണ്. പ്രപഞ്ച ശക്തി ഉണ്ട് എന്ന് ബോധ്യമായില്ലേ എന്നാണ് സൂര്യ ആർമിക്കാർ പങ്കിടുന്ന പോസ്റ്റുകളിൽ സൂചിപ്പിക്കുന്നത്.

പ്രപഞ്ചശക്തിയെ കളിയാക്കിയവരും ഹേറ്റേഴ്‌സ് ഗ്രൂപ്പ്‌കൾ തുറന്നു വെച്ച് ആഹ്ളാദിച്ചവരും ഇപ്പൊ കരയുന്നു. ഫ്ലാറ്റും കപ്പും കിട്ടാത്തവരും അവരുടെ കുറെ ഫാൻസ്‌കാരും. ഇനിഎല്ലാവരും പ്രപഞ്ച ശക്തിയുടെ വില അറിയാൻ പോകുന്നെ ഉള്ളൂ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് വൈറൽ ആകുന്നത്.

ചില കാര്യങ്ങൾ അങ്ങനെ ആണ്. ബിഗ്‌ബോസ് ഹൗസിലെ ഐശ്വര്യമായിരുന്നു സൂര്യ.. പലരും പലപ്പോഴായി പറഞ്ഞപ്പോളും ചിലരെങ്കിലും അത് കളിയാക്കിയിട്ടുണ്ട്. സൂര്യ പോയതിനു ശേഷം ആ വീടിനു ഒരു പോസിറ്റീവ് എനർജി നഷ്ടപ്പെട്ടത് പോലെ തോന്നിയിട്ടുള്ളത് സൂര്യ ആർമിക്കു മാത്രമായിരുന്നില്ല.

എല്ലാ ചർച്ചകളിലും സൂര്യയുടെ ഒരു ഫിസിക്കൽ പ്രെസെൻസ് ഉണ്ടായിരുന്നു. സൗഹൃദം ആയാലും പ്രണയം ആയാലും ദേഷ്യം ആയാലും സൂര്യ അത് പ്രകടിപ്പിച്ചിരുന്നു. ഗെയിമിനു അപ്പുറം മനുഷ്യത്വം കാത്ത വ്യക്തി ആയിരുന്നു സൂര്യ എന്നും ഒരു ആരാധിക പങ്കിട്ട പോസ്റ്റിലൂടെ സൂചിപ്പിക്കുന്നു.

ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും ഷോ ഈ സീസണിൽ നന്നായി പോകുന്നുണ്ടായിരുന്നു. കൊവിഡ് റിപ്പോർട്ട്‌ ആയിട്ടും ഷോ മുടങ്ങിയില്ല. എന്തായാലും സൂര്യ അവിടുന്ന് പോയപ്പോൾ ഒരു നെഗറ്റീവ് എനർജി സ്‌പ്രെഡ്‌ ആയതായി തോന്നിയിട്ടുണ്ട്. ഒരു ദൈവികത നഷ്ടമായത് പോലെ. ഒരുപക്ഷെ വിശ്വാസം ആയിരിക്കാം. ആവിശ്വാസികൾക്ക് കളിയാക്കാം. പ്രപഞ്ച ശക്തി എന്ന് വിളിക്കുന്നത് നമുക്കറിയാത്ത ശാസ്ത്രത്തിനു അപ്പുറം ഉള്ള ചില കാര്യങ്ങൾ ആണ്. നിങ്ങൾക്കു അതൊക്കെ ട്രോൾ ആയിരിക്കും. പ്രാർത്ഥനയും വിശ്വാസവും കൊണ്ട് നടക്കുന്നവർ പറയട്ടെ അവർക്കു മനസിലാകും. ഒരു കാര്യം ഉറപ്പാണ് സൂര്യ പോയതോടെ അവിടെ ഒരു ഐശ്വര്യം നഷ്ടമായിട്ടുണ്ട്’ എന്നും പോസ്റ്റിൽ പറയുന്നുണ്ട്.

ബിഗ് ബോസ് ഹൗസ് പൂട്ടിയതോടെ താരങ്ങളെ ഹോട്ടലിലേക്ക് മാറ്റിയെന്നുള്ള വിവരം മാത്രമാണ് ആദ്യം പുറത്ത് വന്നത്. എന്നാൽ എല്ലാവരും സുരക്ഷിതരാണെന്നും വൈകാതെ ഗ്രാന്‍ഡ് ഫിനാലെ നടത്താന്‍ സാധ്യത ഉള്ളതായിട്ടുമാണ് പുതിയ വിവരങ്ങള്‍ വന്നിരിക്കുന്നത്.

ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ വച്ചാണ് ഇത്തവണ ബിഗ് ബോസ് നടത്തിയത്. ഇത് സീല്‍ വെച്ച് പൂട്ടിയതോടെ മത്സരാര്‍ഥികളെ ചെന്നൈ പ്ലസന്റ് ഡേയ്സ് റിസോര്‍ട്ടിലേക്ക് മാറ്റിയതായിട്ടാണ് അറിയുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ഫോണ്‍ കൊടുത്തിട്ടില്ലെന്നും ആര്‍ക്കും ഇതുവരെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സൂചന. അതേ സമയം ഗ്രാന്‍ഡ് ഫിനാലെ നടത്തുന്നതിന് വേണ്ടി തമിഴ്നാട് മുഖ്യമന്ത്രിയുമായി ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയേക്കുമെന്നും പുറത്ത് വന്നിട്ടുണ്ട്.

Noora T Noora T :