ബോളിവുഡ് ​ഗായിക നേഹ കക്കര്‍ വിവാഹിതയായി

ബോളിവുഡ് ​ഗായിക നേഹ കക്കർ വിവാഹിതയായി. ​ഗായകൻ റോഹൻ പ്രീത് സിങ്ങാണ് വരൻ. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു ആഡംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. കുടുംബാം​ഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. ഏറെനാളായി പ്രണയത്തിലായിരുന്നു ഇവർ.ഒക്ടോബർ 23 ന് വിവാഹം ഔ​ദ്യോ​ഗികമായി രജിസ്റ്റർ ചെയ്തു.

ഗോൾഡൻ നിറത്തിലുള്ള ലെഹംഗയാണ് നേഹയുടെ വേഷം. ബ്രൈഡൽ ആഭരണങ്ങളും നേഹ അണിഞ്ഞിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള പൂക്കളാണ് നേഹ ചൂടിയിരിക്കുന്നത്. റോഹൻ പിങ്ക് നിറത്തിലുള്ള ഷോൾ ധരിച്ചിട്ടുണ്ട്. മതാചാരപ്രകാരമുള്ള വാളും റോഹൻ കൈയ്യിൽ പിടിച്ചിട്ടുണ്ട്. തിങ്കളാഴ്ച പഞ്ചാബിൽ വെച്ച് വിപുലമായ വിവാഹ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഹൽദി സെറിമണിയുടെയും മൈലാഞ്ചി ആഘോഷങ്ങളുടെയും ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇത് വൈറലായിരുന്നു.ഇപ്പോഴിതാ നേഹ റോഹൻ വിവാഹച്ചടങ്ങുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നേഹയുടെ വിവാഹത്തിലെ ആദ്യ വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. നേഹയുടെ ഫാൻ ക്ലബുകളിലൊന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Noora T Noora T :