കുട്ടിക്കാലത്ത് കുടുകുടെ ചിരിച്ചത് ആരും പറഞ്ഞു തന്നിട്ടല്ലെങ്കിലും മുതിരുംതോറും പലരും പുഞ്ചിരിക്കാൻ മറക്കുന്നു…മതിമറന്നു ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്; ലക്ഷ്മിപ്രിയയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ലക്ഷ്മി പ്രിയ. അടുത്തിടെ സ്റ്റാർ മാജിക്കിലും നടി തന്റെ പ്രതിഭ തെളിയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ നടിയുടെ പുതിയ പോസ്റ്റാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

‘മതിമറന്നു ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും വലിയ സമാധാനമാണ്.

കുട്ടിക്കാലത്ത് നമ്മൾ കുടുകുടെ ചിരിച്ചത് ആരും പറഞ്ഞു തന്നിട്ടല്ലെങ്കിലും മുതിരുംതോറും പലരും പുഞ്ചിരിക്കാൻ പോലും മറക്കുകയാണ്. ജീവിതം ഫാസ്റ്റായി പോകാൻ തുടങ്ങിയതോടെ ചിരികൾ പോലും കൃത്രിമമായി. ചിരി പക്ഷേ ചില്ലറ കാര്യമല്ല. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വർധിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്”, എന്നും ഒരു എഴുത്തുകാരികൂടിയായ ലക്ഷ്മി പറയുന്നു.

അടുത്തിടെ ലക്ഷ്മിയുടെ ഒരു പോസ്റ്റ് വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

ഒന്നുമറിയാത്ത പ്രായത്തിൽ എബിവിപിയിലേക്ക് ഞാൻ ആകൃഷ്ട ആയിട്ടുണ്ടെങ്കിൽ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കിൽ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘപുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും”, എന്നായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചത്.

Noora T Noora T :