ബിഗ് ബോസ് മൂന്നാം സീസണിന്റെ ഫൈനലിനായി ദിവസങ്ങൾ മാത്രമാണ് ഉള്ളത് . ഷോ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വാശിയേറിയ പോരാട്ടമാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് ടു ഫിനാലെ ടാസ്ക്ക് പ്രതീക്ഷിച്ചതിലും ഗംഭീരമായിട്ടാണ് മുന്നോട്ട് പോകുന്നത്.
മല്‍സരാര്‍ത്ഥികളെല്ലാം വലിയ ആവേശത്തോടെയാണ് ടാസ്ക്കില് പങ്കെടുത്തത്. പോയിന്റ് പട്ടികയില്‍ അനൂപിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഡിമ്പൽ ഭാല്‍ എത്തിയത്. അതേസമയം റീഎന്‍ട്രിക്ക് ശേഷം ഹൗസില്‍ വീണ്ടും ആക്ടീവായിരുന്നു ഡിമ്പൽ.
ഇതിന് തെളിവാണ് കഴിഞ്ഞ ദിവസം നടന്ന ബോള്‍ ടാസ്ക്കിലെ ഡിംപലിന്റെ പെര്‍ഫോമന്‍സ്. ഇത്തവണ എവിക്ഷന് ലിസ്റ്റില്‍ ഡിമ്പലും ഉള്‍പ്പെട്ടിരുന്നു. കൂടാതെ മണിക്കുട്ടന്, സായി വിഷ്ണു, അനൂപ്, നോബി, കിടിലം ഫിറോസ് തുടങ്ങിയവരും ഉണ്ട്.
പ്രേക്ഷകരുടെ വോട്ടില്‍ നാലാം സ്ഥാനത്താണ് ഡിമ്പല്‍ എത്തിയതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിഗ് ബോസിന്റെതായി വന്ന അണ്‍ഒഫീഷ്യല്‍ വോട്ട്സില് സായി വിഷ്ണുവിനും കിടിലം ഫിറോസിനും പിന്നിലായാണ് ഡിംപലുളളത്. ഡിമ്പുവിന്റെ ബെസ്റ്റ് ഫ്രണ്ടായ മണിക്കുട്ടനാണ് വോട്ടിംഗില്‍ മുന്നിലുളളത്. ഒമ്പത് ലക്ഷത്തിലധികം വോട്ടുകളാണ് മണിക്കുട്ടന് ലഭിച്ചിരിക്കുന്നത്.
മണിക്കുട്ടന് പിന്നാലെ എഴ് ലക്ഷത്തിലധികം വോട്ടുകളുമായി സായിയും ആറ് ലക്ഷത്തിലധികം വോട്ടുകളുമായി കിടിലം ഫിറോസും എത്തിയിരിക്കുന്നു. അഞ്ച് ലക്ഷത്തിനടുത്ത് വോട്ടുകളാണ് ഡിംപലിന് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ഡിംപലിന് പിന്നാലെയാണ് അനൂപും നോബിയും എത്തുന്നത്. അതേസമയം മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടിന്റെ ഏകദേശ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വോട്ടിംഗ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള കണക്കുകളിൽ വ്യത്യാസം വരാനുള്ള സാധ്യതയുണ്ട് . ടിക്കറ്റ് ടു ഫിനാലെയില്‍ കൂടൂതല്‍ പോയിന്റുകള്‍ നേടുന്ന ആളാണ് ആദ്യം ഫൈനലില്‍ എത്തുക. മല്‍സരാര്‍ത്ഥികള്‍ക്ക് ഫൈനലില്‍ എത്താന്‍ ബിഗ് ബോസ് നല്കിയ ഒരവസരം കൂടിയാണിത്.
about bigg boss