ബിഗ് ബോസ് അതിന്റെ എല്ലാ ആവേശത്തോടും കൂടി അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ആരാകും അവസാന ഫൈലനലിസ്റ്റില്‍ ഉണ്ടാകുക എന്ന കാര്യത്തിലാണ് ആകാംക്ഷ. മത്സരാര്‍ഥികള്‍ എല്ലാം മികച്ച രീതിയില്‍ പങ്കെടുക്കുന്നുമുണ്ട്.
ഓരോ മത്സരാര്‍ഥികളുടെയും കാഴ്‍ചപ്പാടില്‍ ആരൊക്കെയാകും അവസാന ഫൈനലിസ്റ്റില്‍ ഉണ്ടാകുക എന്നത് പറയാനായിരുന്നു കഴിഞ്ഞ ദിവസത്തെ മോര്‍ണിംഗ് ടാസ്‍ക്.
ഫൈനലില്‍ ആരൊക്കെയുണ്ടാവും എന്ന് പറയാനാണ് മല്‍സരാര്‍ത്ഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഏട്ട് മല്‍സരാര്‍ത്ഥികളും ഫൈനലില്‍ എത്തുന്നവരെന്ന് തങ്ങള്‍ക്ക് തോന്നുന്നവരെ പറഞ്ഞിരുന്നു. ഡിംപല്‍, റംസാന്‍, നോബി, അനൂപ് കൃഷ്ണന്‍, ഞാന്‍ എന്നായിരുന്നു സായി വിഷ്ണു പറഞ്ഞത്. ഇതിന് പിന്നാലെ നോബിയെ പറഞ്ഞതിന് സായിക്കെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് ആരാധകര്‍ എത്തിയിരുന്നു. നോബിയെ എതിര്‍ത്തുപറയാനോ നോമിനേറ്റ് ചെയ്യാനോ ഉളള ധൈര്യം സായിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
കൂടാതെ നോബിയെ മണിയടിയാണ് സായിയുടെ പുതിയ പ്ലാനെന്നും ഇവര്‍ കുറിപ്പുകളിലൂടെ പറയുന്നു.
നോബി ഗ്രൂപ്പിസം കളിക്കുന്നത് ഒന്നും ആശാന്‍ പ്രശ്നം ഇല്ല. നോബിയെ മണിയടിയാണ് പുതിയ പ്ലാന്‍. നോബിയെ നോമിനേറ്റ് ചെയ്യാനോ, എതിര്‍ത്തു പറയാനോ ഉള്ള ധൈര്യമില്ല. പുറത്തിറങ്ങി ഫിലിം ചാന്‍സ് വല്ലതും കിട്ടണേല്‍ നോബിയെ വെറുപ്പിക്കരുതല്ലോ. ഫിറോസ് കത്തി നില്‍ക്കുന്ന സമയത്ത് ആ ഗ്രൂപ്പിസത്തിന് എതിരെ ഒരു വാക്ക് നേരെ നിന്ന് മിണ്ടാന്‍ കഴിവില്ലായിരുന്നു..
രമ്യയോട് ചേര്‍ന്ന് പരദൂഷണത്തില്‍ ഒതുക്കുമായിരുന്നു. എല്ലാം കഴിഞ്ഞു ഗ്രൂപ്പ് അംഗങ്ങള്‍ ഒകെ കൊഴിഞ്ഞു പോയി ബിഗ്ഗ്ബോസ് തീരാറായപ്പോഴാണ് അണ്ണന് ബോധം ഉദിച്ചത് അവിടെ ഗ്രൂപ്പ് ഉണ്ടെന്നു. ലേഡീസിനെ ഒട്ടും റെസ്പെക്ട് ഇല്ലാതെ അവരെ മാത്രം തിരഞ്ഞു പിടിച്ചു അറ്റാക്ക് ചെയ്യുന്ന ഗെയിം. സജ്ന ഫിറോസ് നോട് പറഞ്ഞ വാക്കുകളു നിങ്ങള്‍ മറന്നോ, നോബിയെ ടോപ്പ് ഫൈവില് പറഞ്ഞ ചുരുക്കം വ്യക്തികളില്‍ ഒരാളാണ് എന്നാണ് സായിയെ കുറിച്ച് ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ സയിദ് മുഹമ്മദ് കുറിച്ചത്.
ഇതുകൂടാതെ സനീഷ് എന്ന പ്രേക്ഷകനും സായിയുടെ പ്രവചനത്തെ വിമര്‍ശിച്ച് എത്തിയിരുന്നു.
‘സായി ഇന്നലെ നോബിയെ ഫൈനല്‍ ഫൈവിലേക് തിരഞ്ഞെടുക്കാന്‍ ആയി പറഞ്ഞ കാര്യമെന്നത് നല്ലൊരു ഗെയിമെര്‍ എന്നതിലുപരി നല്ല മനുഷ്യന്‍ എന്ന പരിഗണന ആണെന്ന്. ഈ സായി തന്നെ മുന്‍പ് പറഞ്ഞതാണ്…ബിഗ്ബോസ് എന്നത് മനുഷ്യത്വവും ഗെയിമും രണ്ടും ഒരു പോലെ കൊണ്ട് പോകുകയാണ് വേണ്ടത് എന്ന്. നോബിയെ സെലക്ട് ചെയ്തപ്പോ ആ ഒരു ഇളവ് സായി കൊടുത്തു.
അവിടുത്തെ മത്സരത്തിന് ഒരു വിലയും സായി കൊടുക്കുന്നില്ല എന്നല്ലേ അര്‍ത്ഥം. ഗ്രൂപ്പിസത്തെ കുറിച് വലിയ വര്‍ത്തമാനം പറയുന്ന സായി തന്നെ നോബിയെ സപ്പോര്‍ട്ട് ചെയ്യുന്നു. റംസാനും ഫിറോസും മാത്രമല്ല ഗ്രൂപ്പില്‍ ഉള്ളതെന്ന് എല്ലാര്‍ക്കും അറിയാം എന്നിട്ടും നോബിക്കെതിരെ പറയാന്‍ സായിക്ക് പറ്റുന്നില്ല. നോബിക്ക് വലിയ ഫന്‍ബേസ് ഉണ്ടെന്ന് കിടിലത്തിന്റെ വിലയിരുത്തല്‍ ബാക്കി എല്ലാരും വിശ്വസിച്ചിരിക്കാന്‍ ആണ് സാധ്യത.
അവിടെ ആണ് മണികുട്ടന്റെ പ്രസക്തി. നോബിയെ 3 തവണയോളം നോമിനേറ്റ് ചെയ്തത് മണിക്കുട്ടന്‍ മാത്രമേ ഉള്ളു. ചെരുപ്പേറ് വിഷയത്തിന് ശേഷമുള്ള എലിമിനേഷനില്‍ ജനങ്ങള്‍ക് മുമ്പില്‍ നോബിയെ ധൈര്യമായി ഇട്ട് തരുന്നു എന്ന് പറഞ്ഞത് മണികുട്ടനാണ്…അന്ന് മണിക്കുട്ടന്‍ ഒഴിച്ച് ആരും നോബിയെ പറയാത്ത കാരണം അന്നും എലിമിനേഷനില്‍ നിന്ന് രക്ഷപെട്ടു. നോബിയെ നോമിനേറ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച മണികുട്ടനാണ് ഹീറോ.