നോബീ…..നിങ്ങൾക്ക് അതിനെന്ത് യോഗ്യത? നോബിയെ ഇങ്ങനെ വിമർശിക്കേണ്ടതുണ്ടോ ! നോബിക്കെതിരെ ബിഗ് ബോസ് താരം!

ബിഗ് ബോസ് സീസൺ 3 അപ്രതീക്ഷിത സംഭവങ്ങളിലൂടെ പിന്നിട്ട് അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ഫെബ്രുവരി 14 ന് പതിനാല് മത്സരാർത്ഥികളുമായി തുടങ്ങിയ ഷോ 14ാം ആഴ്ചയിൽ എത്തി നിൽക്കുകയാണ് .എന്നാൽ, പലവഴികൾ പിന്നിട്ട് ഇപ്പോൾ 8 പേരാണ് ഷോയിൽ ശേഷിക്കുന്നത്. ഇവരിൽ ടോപ് ഫൈവിലേക്ക് എത്ര പേർ എന്നുള്ളതും ബാക്കിയാകുന്ന മൂന്ന് പേർ ആരൊക്കെയാണെന്നതും നിങ്ങൾക്ക് ഒരു ധാരണയായിക്കാണുകയും ചെയ്യും.

എന്നാൽ, ഏറെ പേരും ഒരുപോലെ പറഞ്ഞിരുന്നത് ഒന്നാമതെത്തുക മണിക്കുട്ടൻ ആകും എന്നാണ്.. പിന്നെ ഡിമ്പലിനേയും…ഇതിനെയെല്ലാം കടത്തിവെട്ടി ഇപ്പോഴുള്ള സോഷ്യൽ മീഡിയ ട്രൻഡ് പരിശോധിച്ചപ്പോൾ സായി ആണ് മുന്നിൽ. അതുപോലെ മുൻപ് സന്ധ്യയെ പുറത്താക്കാൻ പറഞ്ഞിരുന്ന എല്ലാ കൊമെന്റ്സും ഇപ്പോൾ കേൾക്കുന്നത് നോബിയാണ്..

ബിഗ് ബോസ് സീസൺ 3ലെ ആദ്യത്തെ മത്സരാർഥിയാണ് നോബി മാർക്കോസ്. ഷോ ആരംഭിക്കുന്നതിനും മുൻപ് സാധ്യത ലിസ്റ്റിൽ നോബിയുടെ പേര് ആദ്യ സ്ഥാനത്ത് തന്നെ ഇടം പിടിച്ചിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന നോബി ബിഗ് ബോസ് ഹൗസിൽ എത്തിയാൽ എങ്ങനെയിരിക്കും എന്ന് കാണാൻ പ്രേക്ഷകർക്കും ആകാംക്ഷയുണ്ടായിരുന്നു.

എന്നാൽ 91 ദിവസം കഴിയുമ്പോൾ പ്രേക്ഷകർക്കിടയിൽ നിന്ന് നോബിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ചേർന്ന മത്സരാർഥിയല്ല നോബി എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ2 താരം ദയ അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. കഴിഞ്ഞ ദിവസത്തെ നോമിനേഷന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്. മണിക്കുട്ടനേയും ഡിമ്പലിനേയുമാണ് നോബി എവിക്ഷനിൽ നോമിനേറ്റ് ചെയ്തതിനെയാണ് ദയ ചോദ്യം ചെയ്തത്. അതിനെ വിമർശിക്കുകയാണ് താരം. മണിക്കുട്ടനേയും ഡിമ്പലിനേയും നോമിനേറ്റ് ചെയ്യാൻ മാത്രം എന്തുയോഗ്യതയാണ് താങ്കൾക്ക് ഉള്ളത്? എന്ന് എടുത്തടിച്ച് ചോദിക്കുന്നുണ്ട്..

ദയ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… എന്റെ പൊന്നു നോബി ചേട്ടാ. ഇതൊക്കെ കാണുമ്പോൾ എങ്ങനെ പറയാതിരിക്കും. ഏതൊരു ടാസ്കിനും പകരക്കാരനെ വെക്കുന്ന നോബിക്ക് ഓസിയിൽ കിട്ടിയ ക്യാപ്റ്റൻസി ആർക്കു കൊടുത്താലും നോവില്ല.

ഇത്തവണത്തെ നോമിനേഷൻ പ്രേകർക്ക് ഒരു അവസരമാണ്.ഡിമ്പലിനേയും , മണികുട്ടനേയും നോമിനേറ്റ് ചെയ്യാൻ മാത്രം എന്തുയോഗ്യതയാണ് താങ്കൾക്ക് ഉള്ളത്? എന്ന ചോദ്യത്തിൽ അവസാനിക്കുന്നു ആ കുറിപ്പ്. ഇതുപോലെ ഒരു ചോദ്യം കേൾക്കാൻ കാത്തിരുന്നതുപോലെ ബിഗ് ബോസ് പ്രേക്ഷകരും ചോദ്യം ഏറ്റുപിടിച്ചിട്ടുണ്ട്.

അതേസമയം, രണ്ട് വ്യത്യസ്ത തരത്തിലുള്ള അഭിപ്രായമാണ് ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . നേബിക്കെതിരെയുളള ട്രോളുകളും കമന്റ് ആയി പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്. നോബിയെ ട്രോളുന്നത് പോലെ തന്നെ പിന്തുണക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇഷ്ട്ടമല്ലാത്തവരെ നോമിനേറ്റ് ചെയ്ത്… പിന്നെ പേടിയുള്ളവരെയും….അതിനെന്താണ്… എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ദയയെ വിമർശിച്ചും ധാരാളം കമ്മെന്റുകളുണ്ട് . ദയയ്ക്ക് എല്ലാവരേയും കുറ്റം പറയാം, എന്നാൽ അവരെ ആർക്കും ഒന്നും പറയാൻ പാടില്ല. ദയയുടെ നിലപാട് കൊളളില്ല എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട് .. നിങ്ങളെക്കാൾ ഭേദമാണ് നോബിയെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

കഴിഞ്ഞ ക്യാപ്റ്റന്സിയിലൂടെയാണ് നോബിക്ക് എതിരെ വിമർശനങ്ങൾ കൊടുത്തത്. ക്യാപ്റ്റൻസി ടാസ്ക് ചെയ്യാൻ അനൂപിനെ ഏൽപ്പിച്ചതായിരുന്നു പ്രേക്ഷകരെ ചൊടിപ്പിച്ചത്. അതെ സമയം, ഒരു ഗെയിമിനു വേണ്ടി ആരോഗ്യം നശിപ്പിക്കേണ്ടതുണ്ടോ? എന്ന് ചോദിച്ച് നോബിയെ സപ്പോർട്ട് ചെയ്യുന്നവരും ധാരാളമാണ്. ഷോ അവസാനിക്കാൻ ഇനി വളരെ കുറച്ച് ആഴ്ചകൾ മാത്രം ഉള്ളപ്പോൾ ആരാകും വിജയിക്കുക എന്ന കണ്ടത്തലിലാണ് ബിഗ് ബോസ് പ്രേമികൾ.

about bigg boss season three

Safana Safu :