മൃദുല വിജയിയും റെബേക്കയും വഴക്ക്? കസ്തൂരിമാനിലെ കാവ്യയെ കുഴപ്പിച്ച ചോദ്യം ; വൈറലായി ചോദ്യവും ഉത്തരവും !

മലയാള ടെലിവിഷൻ സ്ക്രീനിലെ മുൻ നിര നായികമാരിൽ ഒരാളാണ് റെബേക്ക സന്തോഷ്. റെബേക്ക എന്ന പേരിനേക്കാളും കസ്തൂരിമാനിലെ ജീവയുടെ കാവ്യ എന്ന് പറഞ്ഞാലാകും താരത്തെ വേഗം പ്രേക്ഷകർ തിരിച്ചറിയുക. കസ്തൂരിമാനിലെ മികവുറ്റ അഭിനയമാണ് റെബേക്കയെ മിന്നും താരമാക്കിയത്.

പക്വതയാർന്ന വേഷങ്ങളിലൂടെയാണ് അവർ കൂടുതലും ശ്രദ്ധിക്കപെട്ടതും. കസ്തൂരിമാനിൽ നല്ലൊരു മകൾ, ഭാര്യ, മരുമകൾ എന്നീ നിലകളിൽ കാവ്യയുടെ സ്വഭാവം ഞങ്ങളുടെ വീടുകളിലെ പെങ്കൊച്ചുങ്ങൾക്കു കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത മലയാളി വീട്ടമ്മമാർ ചുരുക്കമായിരുന്നു.

പരമ്പര അവസാനിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും ഇപ്പോഴും കാവ്യയായി റെബേക്ക ഉണ്ടാക്കിയ ഓളം കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ റെബേക്ക സോഷ്യൽ മീഡിയ വഴിഎത്തുമ്പോഴൊക്കെ ആരാധകർ നിറഞ്ഞ സ്വീകരണം ആണ് നൽകുന്നത്. കഴിഞ്ഞദിവസം പ്രേക്ഷരുമായി സംവദിക്കുന്നതിന്റെ ഇടയിലാണ് ചിലരുടെ സംശയങ്ങൾക്ക് താരം മറുപടി നൽകിയത്.

അതിൽ നടി മൃദുല വിജയിയുമായുള്ള വഴക്ക് മാറിയോ എന്നൊരു ചോദ്യമാണ് ഒരു ആരാധകൻ ഉന്നയിച്ചത്. അൽപ്പം ഞെട്ടലോടെയാണ് റെബേക്ക അതിനു മറുപടി നൽകിയത്. താൻ ഇപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നാണ് റെബേക്ക പ്രതികരിച്ചത്. അതേസമയം ഇതേകാര്യം മൃദുലയും സോഷ്യൽ മീഡിയ വഴി പങ്കിടുകയുണ്ടായി. ഞാനും ബാക്കി ഉള്ളവർ പറഞ്ഞപ്പോഴാ അറിയുന്നേ റെബേക്ക എന്നാണ് ചിരിയോടെ നടി പറയുന്നത്.

ത്രിശൂർ നെല്ലങ്കരക്കാരിയാണ് റബേക്ക സന്തോഷ്. നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് റബേക്ക പരസ്യത്തിൽ മോഡലായി അഭിനയരംഗത്തേക്ക് എത്തുന്നത് .

നാടകരംഗത്തും തിളങ്ങിയ താരം നീർമാതളം എന്ന സീരിയയിലിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് റബേക്ക ആദ്യമായി എത്തുന്നത്. തുടർന്ന് കസ്തൂരിമാനിലെ ശക്തമായ കഥാപാത്രമായി കുടുംബ പ്രേക്ഷകർക്ക് പ്രചോദനമാകുകയായിരുന്നു.

അടുത്തിടെയാണ് നടി റെബേക്കയും സംവിധയകാൻ ശ്രീജിത്ത് വിജയിയുമായുള്ള വിവാഹനിശ്ചയം നടക്കുന്നത്. നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കുഞ്ചാക്കോ ബോബൻ ചിത്രം കുട്ടനാടൻ മാർപ്പാപ്പ സംവിധാനം ചെയ്ത സംവിധായകരിൽ ഒരാളാണ് ശ്രീജിത്ത്. വിവാഹത്തിന് ശേഷവും താൻ അഭിനയരംഗത്ത് ഉണ്ടാകും എന്ന് അടുത്തിടെ റെബേക്ക പ്രതികരിച്ചിരുന്നു.

about rabecca santhosh

Safana Safu :