ഇത് അനൂപ് സ്വയം കുഴിച്ച കുഴി ; അനൂപ് കാണിച്ച ആനമണ്ടത്തരത്തെ കുറിച്ച് പ്രേക്ഷകർ !

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈനലിലേക്ക് അടുത്തിരിക്കുകയാണ്. അവസാനത്തോട് അടുക്കുന്നതനുസരിച്ച് മത്സരവും കൊഴുക്കുകയാണ് . ഓരോ മത്സരാർത്ഥികളും മത്സരബുദ്ധിയോടെയാണ് കളിക്കുന്നത്. കഴിഞ്ഞ വീക്കന്റില് അപ്രതീക്ഷിതമായി ഡബിൾ എവിക്‌ഷൻ ആയിരുന്നു നടന്നത്. രമ്യ പോയതിന് പിന്നാലെ സൂര്യയും പുറത്താക്കുകയായിരുന്നു . ഇതിനു പിന്നാലെ ഇന്നലെ നോമിനേഷനും നടന്നിരുന്നു.

ഓപ്പണ്‍ നോമിനേഷനായിരുന്നു ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത് . നോമിനേഷില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് മണിക്കുട്ടന്‍, ഡിമ്പല്‍, സായ് വിഷ്ണു, നോബി, കിടിലം ഫിറോസ്, അനൂപ് എന്നിവര്‍ക്കായിരുന്നു. റംസാനും റിതുവും എവിക്ഷനില്‍ നിന്നും സുരക്ഷിതരാവുകയും ചെയ്തു. നോമിനേഷനില്‍ അനൂപിനെതിരെ ഡിമ്പലും ഡിമ്പലിനെതിരെ അനൂപും വോട്ട് ചെയ്തത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

പൊതുവെ നോബിയെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നതിനിടെയാണ് അദ്ദേഹത്തെ ഡിമ്പലും മണിക്കുട്ടനും വോട്ട് ചെയ്ത് എവിക്ഷന്‍ പട്ടികയിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ അനൂപ് കാണിച്ചത് മണ്ടത്തരമായി മാറിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റംസാനെതിരെ അനൂപ് വോട്ട് ചെയ്തിരുന്നുവെങ്കില്‍ അനൂപിന് എവിക്ഷനില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നുവെന്നും എന്നാല്‍ ഡിമ്പലിനെ നോമിനേറ്റ് ചെയ്തതോടെ ഈ സാധ്യത അനൂപ് നഷ്ടപ്പെടുത്തിയെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

അനുപ് ആന മണ്ടത്തരം കാണിച്ചു റംസാനെ പറഞ്ഞിരുന്നു എങ്കില്‍ അവനും നോമിനേഷനില്‍ വരുമായിരുന്നു ഇതിപ്പോ റംസാന്‍ ഫാന്‍സും നോബിക്ക് വോട്ട് ചെയ്യും എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് എആര്‍ ഷാനിക് എന്നൊരു പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് വായിക്കാം.

ആ അനുപ് ഇത്തിരി ബുദ്ധി ഉപയോഗിച്ചിരുന്നു എങ്കില്‍ റംസാനും നോമിനേഷനില്‍ വന്നേനെ… അനുപ് ആണ് അവസാനം നോമിനേഷന്‍ ചെയ്യാന്‍ വന്നത് ആ സമയം ഫിറോസിന് നേരത്തെ തന്നെ രണ്ട് വോട്ട് വന്നു കഴിഞ്ഞിട്ടുണ്ടായിരുന്നു റംസാനു 1 വോട്ടും അപ്പോള്‍ റംസാനെ നോമിനേറ്റ് ചെയ്തിരുന്നു എങ്കില്‍ റംസാനും 2 വോട്ട് ആയി നോമിനേഷനില്‍ വരുമായിരുന്നു.

ഗെയിം അല്ലെ എല്ലാവരും വരട്ടെ നോമിനേഷനില്‍. എന്ന ഒറ്റ കാരണം മതിയായിരുന്നു. അനുപിന് ഇപ്പോഴും റംസാനോട് ആരാധന ആണെന്നു തോന്നുന്നു. അനുപ് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഡിമ്പലിനെ നോമിനേറ്റ് ചെയ്തു. റിതുവിനോട് പറഞ്ഞു ക്യാപ്റ്റന്‍ അല്ലായിരുന്നു എങ്കില്‍ നോമിനേറ്റ് ചെയ്‌തേനെ എന്നു. കാരണം ഡിമ്പല്‍, റിതു ആണ് അനുപിനെ നോമിനേറ്റ് ചെയ്തത്. ആ ദേഷ്യം

ഈ ആഴ്ച ഏതായാലും അനുപ് പുറത്ത് ആവാന്‍ ആണ് ഏറെ സാധ്യത അല്ലെങ്കില്‍ മാത്രം നോബി.
മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്നതായിരുന്നു ഓപ്പണ്‍ നോമിനേഷന്‍. നോമിനേഷനിടെ തന്റെ കൈ വിറയലിനെ കുറിച്ച് റിതു നടത്തിയ പരാമര്‍ശത്തിനെതിരെ സായ് രംഗത്ത് എത്തിയിരുന്നു. ഇത് ഇരുവര്‍ക്കുമിടയില്‍ വലിയൊരു തര്‍ക്കത്തിന് കാരണമാവുകയും ചെയ്തു.

ഇത്തവണ എവിക്ഷന്‍ പട്ടികയിലുള്ളവരില്‍ നോബിയോ അനൂപോ ആകും പുറത്തു പോവുക എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. അതേസമയം ക്യാപ്റ്റന്‍ ആയതു കൊണ്ട് മാത്രമാണ് റിതുവിനെതിരെ വോട്ട് ചെയ്യാന്‍ പറ്റാതെ പോയതെന്ന അനൂപിന്റെ വാക്കുകളും ശ്രദ്ധേയമായിരുന്നു.

About bigg boss

Safana Safu :