സിനിമയെ വെല്ലുന്ന വില്ലത്തരം; കഞ്ചാവ് കേസിൽ വരെ പ്രതി; ഷൂട്ടിങ് സെറ്റിൽ കാർ അടിച്ചു പൊട്ടിച്ചു; രാജൻ പി ദേവിന്റെ മകൻ ഇത്ര കേമനോ ?

നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണവും പിന്നീടുണ്ടായ വാർത്തകളും ഇപ്പോഴും ചൂടോടെ തുടരുകയാണ് . ഭര്‍ത്തൃപീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം രംഗത്തു വന്നതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത് . തുടർന്ന് പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയെ വെല്ലുന്ന വില്ലത്തരങ്ങളായിരുന്നു രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവിൽ ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മനസിലാകുന്നത്. അധികമാരും അറിയാതെ പോയ സ്പിരിറ്റ് മാഫിയ തലവനായിരുന്നു രാജൻ പി ദേവ് എന്നും അതുകൊണ്ട് തന്നെ മകൻ ഇത്തരത്തിലായിപ്പോയത് സ്വാഭാവികമോ വിധിയുടെ വിളയാട്ടമോ എന്തു വേണമെങ്കിലും ആവാം .

ഉണ്ണി പി ദേവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊറോണയ്ക്ക് മുൻപ് ഒരു സിനിമാ ലൊക്കേഷനിൽ വച്ച് ഒരു പ്രൊഡ്യൂസറിന്റെ കാർ തല്ലിപ്പൊട്ടിച്ചതിന്റെ പേരിലൊക്കെ ഉണ്ണിയുടെ പേരിൽ കേസുണ്ട് . മയക്കുമരുന്നിനും കഞ്ചാവിനും വരെ അടിമപ്പെട്ട ജീവിതമായിരുന്നു ഉണ്ണിയുടേത് എന്ന് സിനിമയിൽ ഉണ്ണിയുമായി അടുപ്പമുള്ളവർ തുറന്നു പറഞ്ഞിരുന്നു.

ഇതെല്ലാം ചേർത്തുവായിക്കുമ്പോഴാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതിൽ ദുരൂഹത കൂടുന്നത്. താരപുത്രനും നടനുമായ ഉണ്ണി പി ദേവ് പ്രിയങ്കയെ ശാരീരികമായി ആക്രമിക്കാറുണ്ടായിരുന്നെന്നും പ്രിയങ്കയുടെ സഹോദരൻ തുറന്ന് പറഞ്ഞിരുന്നു. ഇതും കേസിൽ വഴിത്തിരിവാകും. പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങുയകയും ചെയ്തിരുന്നു.

ഉണ്ണി പി ദേവ് സ്ഥിരം കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നെന്നും സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് നിരന്തരം പ്രിയങ്കയെ ദേഹോപദ്രവം ചെയ്യാറുണ്ടായിരുന്നുവെന്നും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനൽ പുറത്ത് വിടുകയും ചെയ്തതാണ്. പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ പ്രിയങ്കയുടെ സഹോദരൻ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

പ്രിയങ്ക മരിക്കുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പ്രിയങ്കയുടെ സഹോദരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു . സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു ഉണ്ണി പ്രിയങ്കയെ നിരന്തരം മർദ്ദിക്കുന്നതായി പ്രിയങ്ക പോലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകളും വ്യക്തമാക്കുന്നുണ്ട്. പ്രിയങ്കയ്ക്ക് മർദ്ദനമേറ്റതിന്റെ വീഡിയോ കുടുംബം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

2019 നവംബർ 21 നായിരുന്നു പ്രിയങ്കയും, ഉണ്ണിയും വിവാഹിതരായത്.തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്ക കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അങ്കമാലിയിലെ വീട്ടിൽ നിന്നും ഭർത്താവ് ഉണ്ണിയുമായുള്ള പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിൽ എത്തിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മലയാളത്തിൻ്റെ അനശ്വരനടനായ അച്ഛന്റെ ലേബലിൽ നിന്നുകൊണ്ടല്ലാതെ തനതായ അഭിനയപ്രതിഭ കൊണ്ടാണ് ഉണ്ണി പി ദേവ് മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടിയിട്ടുള്ളത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിൽ ഉണ്ണി അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്തെ സജീവ സാന്നിധ്യമാണ്. താരപുത്രനായ ഉണ്ണി പി ദേവിൻ്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് താരപത്നിയുടെ ആത്മഹത്യ സൈബറിടത്തിൽ വലിയ ചർച്ചയായി മാറിയത്.

about unni p dev

Safana Safu :