മൃഗസംരക്ഷണവും മനുഷ്യന്റെ ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ‘ഷെർണി’ യിലൂടെ വിദ്യ ബാലൻ!

ശകുന്തളദേവിക്ക് ശേഷം വിദ്യാ ബാലന്റെ വേറിട്ട മറ്റൊരു വേഷം എത്തുകയാണ്. ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്ന സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത് . ഷെർണി എന്ന് പേരിട്ടിരിക്കുന്ന സിനിമ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ജൂണിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

സിനിമയുടെ റിലീസ് തീയതി ഇതുവരെ അന്നൗൻസ് ചെയ്തിട്ടില്ല. ന്യൂട്ടന് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഷെർണി. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് സിനിമയിൽ വിദ്യ ബാലൻ അവതരിപ്പിക്കുന്നത്.

മൃഗസംരക്ഷണവും മനുഷ്യന്റെ ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.

ടി സീരീസും അബാൻഡാന്റിയ എന്റർടൈന്റ്‌മെന്റും സംയുക്തമായാണ് നിർമ്മാണം നിർവഹിക്കുന്നത്. ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്‌, ഇള അരുൺ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.

ഏറ്റവും സവിശേഷമായ കഥയാണ് ഷെർണിയിൽ അവതരിപ്പിക്കുന്നത്, അമിത്തിന്റെ ട്രേഡ്മാർക്കായ ആക്ഷേപഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്, അബുണ്ടാന്റിയ എന്റർ‌ടൈൻ‌മെൻറ് സ്ഥാപകൻ വിക്രം മൽ‌ഹോത്ര പത്രക്കുറിപ്പിൽ പറഞ്ഞു.

സുലൈമാനി ഖീദാ, ന്യൂട്ടൺ എന്നീ ചിത്രങ്ങൾക്ക് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഷെർണി. ഗണിത ശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ജീവിതം പറഞ്ഞ ശകുന്തള ദേവിയായിരുന്നു വിദ്യ ബാലന്റെ ആദ്യത്തെ ഒടിടി ചിത്രം. കഴിഞ്ഞ വര്‍ഷമാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസിന് എത്തിയത്.

about vidhya balan

Safana Safu :