മലയാളികളുടെ ഈ മനോഭാവം മുളയിലേ നുള്ളണം ;ഇല്ലങ്കിൽ അപകടമാണ്!; തീവ്രവാദത്തിനെതിരെ ജസ്ല !

സോഷ്യൽ മീഡിയയിലൂടെ നിലപാടുകൾ തുറന്നുപറഞ്ഞ് ശ്രദ്ധ നേടി , പിന്നീട് ബിഗ്ബോസ് മലയാളം സീസൺ 2ലൂടെ കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയായ ആക്ടിവിസ്റ്റാണ് ജസ്ല മാടശ്ശേരി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെക്കാറുള്ള പോസ്റ്റുകളൊക്കെ വലിയ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്.

ഇപ്പോഴിതാ ജസ്ല പങ്കുവെച്ച തീവ്രവാദവുമായി ബന്ധപ്പെട്ട് മലയാളി മനസുകളുടെ അവസ്ഥയെ കുറിച്ചുള്ള കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. തീവ്രവാദത്തെ അനുകൂലിക്കുന്ന മലയാളികളുടെ മനോഭാവത്തെ മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണെന്ന് ജസ്ല ഓർമ്മിപ്പിക്കുന്നു. ജന്മനാ കിട്ടിയ മതം ഉപേക്ഷിച്ചതോടെ സമൂഹത്തിൽ നിന്നും സമുദായത്തിൽ നിന്നും ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ജെസ്‌ല ഇന്നും ഭയപ്പെടാതെ തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. അതിനൊക്കെയും ഇന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുമുണ്ട്.

അത്തരത്തിൽ തീവ്രവാദത്തിനെതിരായി ജസ്ല പങ്കുവെച്ച കുറിപ്പും പോസ്റ്റുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തൻ്റെ മകനെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി ‘അണിയിച്ചൊരുക്കി’ അയക്കുന്ന മറിയം ഫര്‍ഹത്ത് എന്ന അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ജസ്ല മാടശ്ശേരി തൻ്റെ നിലപാട് പറഞ്ഞത്. മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കുമെന്ന് പറയുന്നത് എത്ര സത്യമാണെന്നും മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള മനോഭാവം തിരുത്തപ്പെടേണ്ടതാണെന്നും ജസ്ല ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

‘ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍… ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍… അപകടമാണ്… മതം മനുഷ്യന്‍റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്.. മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏതു മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്.. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും..’ എന്നവസാനിക്കുന്നു ജസ്ലയുടെ കുറിപ്പ്.

കുറിപ്പിനെ ന്യായീകരിച്ചതും വിമർശിച്ചതും നിരവധി പേരാണ് രംഗത്തുവന്നായിരിക്കുന്നത്. അതിനു ശേഷവും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പുമായി ജസ്ല എത്തിയിരുന്നു..

ജസ്ലയുടെ കുറിപ്പിങ്ങനെ…
കഴിഞ്ഞ ദിവസം വരെ ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു. ഭരണത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും ഉറച്ച ശബ്ദത്തോടെ എന്ന് വീമ്പിളക്കി കോലാഹലമുണ്ടാക്കാനും.. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില നേതാക്കള്‍. കേരളം ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്… .ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിഘട്ടങ്ങളിലൊക്കെ അവർ മൗനമാണ്.. അവരുടെ പേര് പോലും കാണുന്നില്ല.. അവരുടെ മുഖം പോലും കാണുന്നില്ല… ചാനലുകളില് വരുന്നില്ല ..നല്ല രീതിയിൽ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ പുതിയ പുതിയ വിഷയങ്ങളുമായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന നേതാക്കളെ ഒന്നും കാണുന്നില്ല .

ഇനി വരട്ടെ അപ്പോൾ നോക്കാം ..ഓരോ കിറ്റുകളും നോക്കി ..അതിലെ സാധനങ്ങളുടെ അളവും തൂക്കവും നോക്കി പിന്തിരിപ്പ് പറഞ്ഞിരുന്ന നേതാക്കളൊക്കെ എവിടെ ..പാവപ്പെട്ടവരുടെ സാധാരണക്കാരന്‍റെ ഒരു നേരത്തെ അന്നം പോലും മുടങ്ങാതെ നോക്കുന്ന സർക്കാരിന് നന്ദി.. ഇതുതന്നെയാണ് ജനങ്ങൾ തിരിച്ചറിഞ്ഞത് ഇതുതന്നെയാണ് ഭരണത്തുടർച്ചയ്ക്ക് കാരണവും ..വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു പ്രയോചനവുമില്ലാത്തൊരു പക്ഷമായി പ്രതിപക്ഷം മാറി..

ഇനി ഈ ദുരിതമൊക്കെ അതിജീവിച്ചാല്‍ നിങ്ങള്‍ വീണ്ടും തലപൊക്കുമെന്നറിയാം..
ജനങ്ങളെ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന പഴയ പ്രതിപക്ഷനേതാവ്…
ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമറിയാത്തവണ്ണം നിശബ്ദമാണ്..ഇടപെടണം..
സാറെ..
ജനങ്ങളുടെ ദുരിത സമയത്ത് കൃത്യമായി ഇടപെടല്‍ നടത്തണം..അതാണ് ജനസേവകര്‍ ചെയ്യേണ്ടത്… എന്നവസാനിക്കുന്നു ആ കുറിപ്പ്.

about jazla madesseri

Safana Safu :