ഹന്‍സികയുടെ പേരില്‍ മോശം വീഡിയോകളും കമന്റുകളും;ശക്തമായി പ്രതികരിച്ചിരിച്ച് സഹോദരി ദിയാ കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. മൂത്ത മകള്‍ അഹാനയാണ് ആദ്യം കൃഷ്ണകുമാറിന് പിന്നാലെ ബിഗ്‌സ്‌ക്രീനില്‍ എത്തിയത്. പിന്നീട് ഇളയവള്‍ അഹാനയുടെ കുട്ടിക്കാലം ലൂക്ക എന്ന ചിത്രത്തില്‍ അവതരിപ്പിക്കുകയായിരുന്നു. മകള്‍ ഇഷാനിയും വണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തി.

സോഷ്യൽ മീഡിയയിൽ കുടുംബത്തിലെ എല്ലാവരും സജീവമാണ് . തങ്ങളുടെ കുടുംബത്തിലെ പുതിയ വിശേഷങ്ങളും മറ്റും ഇവർ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഈ കുടുംബത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നു തന്നെ ഒരു പണി കിട്ടിയിരിക്കുകയാണ്. ഇളയ മകള്‍ ഹന്‍സിക ഇന്‍സ്റ്റഗ്രാമിലൂടെ മോശം പ്രചരണത്തിന് ഇരയായിരിക്കുകയാണ്.

എന്നാല്‍ പ്രായം പോലും പരിഗണിക്കാതെ ഹന്‍സികയെ കുറിച്ചു വളരെ മോശം ഉള്ളടക്കങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ ചില പേജുകള്‍ ഉയര്‍ന്ന് വന്നു. പല അഡ്മിനുകളുമായി ആറോളം ഇന്‍സ്റ്റഗ്രാം പേജുകളാണ് ഹന്‍സിക ഹേറ്റേഴ്‌സ് എന്ന പേരില്‍ ഉള്ളത്.

ഹന്‍സികയെ കുറിച്ചുള്ള മോശം കമന്റുകളും വീഡിയോകളും എഡിറ്റിംഗ്‌സും ആണ് ഇതിലുള്ളത്. ഒരാളെ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്നത് നിയമപരമായി തെറ്റാണ്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് സഹോദരി ദിയാ കൃഷ്ണ. തന്റെ ഫോളോവേഴ്‌സിനെ ഉപയോഗിച്ച് ആ പേജുകളെല്ലാം റിമൂവ് ചെയ്യാനുള്ള ശ്രമത്തിലാണ് ദിയ.

Noora T Noora T :