ലോകത്തിലെ ഏത് കാൻസർ രോഗിയുടെ മുന്നിലും കാണിക്കാൻ പറ്റുന്ന അതി ജീവനത്തിന്റെ ഏറ്റവും നല്ല പോരാളി! പ്രത്യാശയുടെ, അതി ജീവനത്തിന്റെ രാജകുമാരന് വിട…

അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ അനേകർക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. പ്രത്യാശയുടെ, അതിജീവനത്തിന്റെ രാജകുമാരന് വിട. നന്ദുവിന് എന്റെ കണ്ണീർ പ്രണാമമെന്ന് സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രത്യാശയുടെ, അതി ജീവനത്തിന്റെ രാജകുമാരന് വിട. നന്ദുവിന് എന്റെ കണ്ണീർ പ്രണാമം .. ഇദ്ദേഹം ലോകത്തിലെ ഏത് കാൻസർ രോഗിയുടെ മുന്നിലും കാണിക്കാൻ പറ്റുന്ന അതി ജീവനത്തിന്റെ ഏറ്റവും നല്ല പോരാളി ആയിരുന്നു. ഒരു നിമിഷം എങ്കിൽ ഒരു നിമിഷം പുകയരുത്… ജ്വലിക്കണം എന്നായിരുന്നു നന്ദുവിന്റെ ചിന്ത. സഹോദരാ , പ്രണാമം

നന്ദുവിന്റെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി മഞ്ജു വാര്യറും എത്തിയിരുന്നു. കേരള കാൻ ക്യാംപെയിനിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി. വിട പ്രിയപ്പെട്ട നന്ദു എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്നാണ് നന്ദു ശ്രദ്ധേയനായത്.

ആയിരക്കണക്കിന് അർബുദ ബാധിതർക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്. നാലു വർഷത്തിലധികമായി കാൻസർ ബാധിതനായിരുന്നു നന്ദു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു.

Noora T Noora T :