ഗ്രൂപ്പ് കളിക്കാനാണേല്‍ ഗ്രൂപ്പ് ഡാന്‍സിന് പോയാ പോരെ? ഗ്രൂപ്പിസത്തെ പുഴുതെറിഞ്ഞ് സായ്; ഇത് സായിയുടെ എപ്പിസോഡ് !

ബിഗ് ബോസ് സീസൺ ത്രീയിൽ ഒരുപാട് സംഭവങ്ങൾ നടന്ന എപ്പിസോഡായിരുന്നു ഇന്നലെ കഴിഞ്ഞുപോയത്. മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം ചോദ്യങ്ങള്‍ ചോദിക്കാനും മറുപടി പറയാനുമുള്ള അവസരമായിരുന്നു ബിഗ് ബോസും മോഹന്‍ലാലും ഒരുക്കിയത്. കോടതി രൂപത്തിൽ പ്രതിക്കൂടും തയ്യാറാക്കിയിരുന്നു. സായ് വിഷ്ണുവിന്റെ ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു ഇന്നലത്തെ ദിവസം ഏറി നിന്നത്.

തുടക്കത്തില്‍ തന്നെ സായി പ്രതിക്കൂട്ടില്‍ കയറി. റിതുവായിരുന്നു സായിയോട് ചോദ്യം ചോദിച്ചത്. സായ് നേരത്തെ പറഞ്ഞ ഗ്രൂപ്പിസത്തെ കുറിച്ചായിരുന്നു റിതുവിന്റെ ചോദ്യം. ഗ്രൂപ്പ് എന്ന് താന്‍ ഉദ്ദേശിച്ചവരെല്ലാം ഒരുമിച്ചിരിക്കുന്നതിനാല്‍ തനിക്ക് എളുപ്പമായെന്ന് പറഞ്ഞായിരുന്നു സായ് തുടങ്ങിയത്. റിതു, റംസാന്‍, കിടിലം ഫിറോസ്, നോബി, സൂര്യ എന്നിവരെയായിരുന്നു സായ് ഗ്രൂപ്പുകളിക്കുന്നതായി ചൂണ്ടിക്കാണിച്ചത്.

ഇവര്‍ ഒരുമിച്ച് തീരുമാനങ്ങളെടുക്കുകയും സഹായിക്കുകയും ചെയ്യുകയാണെന്ന് സായ് പറഞ്ഞു. മോണിംഗ് ആക്ടിവിറ്റിയില്‍ മണിക്കുട്ടനെതിരെ റംസാനും ഫിറോസും ഒരുമിച്ച് വന്നത് സായ് ചൂണ്ടിക്കാണിച്ചു. നന്നായി പെര്‍ഫോം ചെയ്ത തന്നെ ജയിലില്‍ അയച്ചതും റംസാനെ ക്യാപ്റ്റന്‍സി ടാസ്‌ക്കിനായി അയച്ചും സായ് ഓര്‍മ്മിപ്പിച്ചു. എത്രമോശം പ്രകടനം ആണെങ്കിലും നോബിയും റംസാനും ഫിറോസും പരസ്പരം നല്ലതെന്ന് പറയുമെന്ന് ലാസ്റ്റ് തന്നെ ജയിലിലേക്ക് അയക്കുമെന്നും സായ് പറഞ്ഞു.

സായിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് റംസാന്‍ രംഗത്ത് എത്തി. താന്‍ വഴക്കുണ്ടാക്കുന്നത് കൂടുതലും റിതുവിനോടാണെന്നായിരുന്നു റംസാന്റെ വിശദീകരണം. പിന്നാലെ കിടിലം ഫിറോസിനേയും സായ് പ്രതിക്കൂട്ടില്‍ കയറ്റി.

കിടിലം ഫിറോസ് റിതുവും സൂര്യയും കോര്‍ണറിംഗ് ഗെയിം കളിക്കാന്‍ വിടാതെ കൂടെയുള്ളവരെ കുഴിയില്‍ ചാടിച്ചതും മണിക്കുട്ടന്‍ പോയപ്പോഴും വന്നപ്പോഴും പറഞ്ഞ കാര്യങ്ങളും സായ് വെളിപ്പെടുത്തി. നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ച സായ്. ഇങ്ങനെ ഗ്രൂപ്പ് കളിക്കാന്‍ ആണെങ്കില്‍ വല്ല ഗ്രൂപ്പ് ഡാന്‍സിനും പോയാ പോരെ എന്നു ചോദിച്ചു. മോഹന്‍ലാല്‍ പോലും ഈ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു.

സായ് ചെയ്യുന്ന കുറ്റങ്ങള്‍ മറ്റുള്ളവരെ തലയിലേക്ക് ഇടുകയാണെന്നായിരുന്നു കിടിലം ഫിറോസിന്റെ മറുപടി. എനിക്കൊരു ഗ്രൂപ്പ് ഉണ്ടെന്നും ഞാനതിന്റെ ലീഡര്‍ ആണെന്നും പറയുമ്പോള്‍ അങ്ങനെയൊന്നില്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ഫിറോസ് പറഞ്ഞു.

പിന്നാലെ സുഹൃത്തുക്കളായിരുന്ന കാലത്ത് സായ് തന്നോട് മണിക്കുട്ടന്‍, ഡിംപല്‍, അനൂപ് എന്നിവരെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഫിറോസ് വെളിപ്പെടുത്തി. ഇതുവരേയും ഇതെല്ലാം പറയാതിരുന്നത് സായിയോടുള്ള ഇഷ്ടം കൊണ്ടായിരുന്നുവെന്നും ഫിറോസ് പറഞ്ഞു.

പിന്നീട് സായിയെ നോബി പ്രതിക്കൂട്ടിലേക്ക് വിളിച്ചു. ഗ്രൂപ്പിസം തന്നെയായിരുന്നു നോബിയ്ക്കും ചോദിക്കാനുണ്ടായിരുന്നത്. താന്‍ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നായിരുന്നു നോബി പറഞ്ഞത്. താന്‍ എല്ലാവരോടും സംസാരിക്കാറുണ്ട്. തന്നെ ഉപയോഗിക്കുകയാണെന്ന് മനസിലായപ്പോഴാണ് താന്‍ മാറിയതെന്ന് സായ് പറഞ്ഞു. നോബിയും ഫിറോസും തന്നോട് നമ്മുടെ കൂട്ടം എന്നു പറഞ്ഞിട്ടുണ്ടെന്നും സായ് പറഞ്ഞു. അന്ന് മുതലാണ് താന് അവിടെ നിന്നും മാറി നിന്നതെന്നും സായ് പറഞ്ഞു.

എത്ര ഗ്രൂപ്പില്ല എന്നു പറഞ്ഞാലും ചെയ്‌തോണ്ടിരിക്കുന്നതും കാണിച്ചു കൊണ്ടിരിക്കുന്നതും ഗ്രൂപ്പ് തന്നെയാണ്. ഫേവറിസവും പരസ്പരമുള്ള പുകഴ്ത്തലും മാത്രമാണ് നടക്കുന്നതെന്നും സായ് ശക്തമായിത്തന്നെ വാദിച്ചു . തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും സായ് പറയുകയുണ്ടായി.

ABOUT BIGG BOSS

Safana Safu :