പാടാത്ത പൈങ്കിളിയിൽ സൂരജ് തിരിച്ചുവരും! ആ ഒരൊറ്റ വാക്ക്… പ്രതീക്ഷയോടെ ആരാധകർ

പാടാത്ത പൈങ്കിളി പരമ്പരയിൽനിന്നും സൂരജ് തിരികെ വരുമെന്നുള്ള സൂചനയാണ് ഇപ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത്. പാടാത്ത പൈങ്കിളിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ സൂരജിന്റെ പുതിയ പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം വന്നത്. ആ പ്രതികരണത്തിലാണ് തിരികെ എത്തുമെന്നുള്ള സൂചന നൽകിയത്

‘ആരോഗ്യകാര്യത്തില്‍ ഇപ്പോള്‍ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്. യൂട്യൂബ് വീഡിയോയോ അങ്ങനെ എന്തെങ്കിലും ചെയ്ത് ഞാന്‍ വരുമാനമുണ്ടാക്കും. ഒരുപാട് ഇഷ്ടപ്പെട്ട മേഖലയാണ് ആക്റ്റിങ്ങ്. എവിടെ എത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചോ അവിടെ ഞാന്‍ എത്തിയിരിക്കും. സാഹചര്യം ചിലപ്പോള്‍ നമുക്ക് അനുകൂലമായിരിക്കില്ല. എന്നാലും ഞാന്‍ തിരിച്ച് വരുമെന്നായിരുന്നു സൂരജ് പറഞ്ഞത്

എന്റെ വീഴ്ചയെ ആഘോഷിക്കുന്നവര്‍ ഇതോര്‍ക്കുക. എന്റെ പേരിനെപ്പോലെ തന്നെ എപ്പോഴും സൂര്യന്‍ ഉദിക്കാറില്ലല്ലോ, അസ്തമയവും ഉണ്ടാവാറുണ്ടല്ലോ, നമ്മള്‍ ദുര്‍ബലനാവരുത്. എന്തും നേരിടാനുള്ള ചങ്കൂറ്റമുണ്ട്. ചെയ്യുന്ന ജോലിയില്‍ കൃത്യനിഷ്ഠയും ആത്മാര്‍ത്ഥതയുമുണ്ടാവും. എത്ര വലിയ പ്രതിബന്ധമായാലും ഞാന്‍ തരണം ചെയ്യുമെന്നുമായിരുന്നു സൂരജ് പറഞ്ഞത്.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള പരമ്പരയാണ് പാടാത്ത പൈങ്കിളി.സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവയായിട്ടാണ് സൂരജ് പരമ്പരയിൽ എത്തിയത്. കുറച്ച് ദിവസങ്ങളായി സൂരജ് പരമ്പരയിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. വ്യക്തമായ കാര്യങ്ങൾ ഇതുവരെ ആരും പുറത്ത് വിട്ടിട്ടില്ല

സീരിയലിൽ നിന്നും പിന്മാറിയതിൽ അതിയായ വിഷമത്തിലാണ് താരത്തിന്റെ ആരാധകർ. നിങ്ങൾ എത്രയും വേഗം തിരിച്ചു വരൂ. അല്ലെങ്കിൽ സീരിയൽ ഇനി ഞങ്ങൾ ഈ സീരിയൽ കാണില്ല എന്ന തരത്തിൽ ഉള്ള വോയിസ് നോട്ട് ഒക്കെ സൂരജ് തന്റെ ഇൻസ്റ്റ സ്റ്റോറി വഴി ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. ഏതായാലും ഏറെ വൈകാതെ പരമ്പരയിലേക്ക് സൂരജ് തിരികെയെത്തുമെന്നുള്ള ആശ്വാസത്തിലാണ് ആരാധകർ

Noora T Noora T :