പുറത്ത് പോയ ഡിംപല്‍ ഭാൽ ബിഗ് ബോസ്സിലേക്ക് വീണ്ടും തിരിച്ചെത്തിയതോടെ മത്സരം മുറുകുകയാണ്. ഡിംപല്‍ പുറത്ത് നിന്നും മത്സരം കണ്ട് വന്നിരിക്കുകയാണെന്ന ആകുലത സഹമത്സരാര്‍ഥികള്‍ക്കിടയിലുണ്ട്
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച എവിക്ഷന്‍ നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ആഴ്ചയിലും കഴിഞ്ഞ ആഴ്ച നോമിനേഷനില്‍ വന്നവര്‍ തന്നെ ഉണ്ടാവുമെന്ന് അവതാരകനായ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
അതുകൊണ്ട് തന്നെ ഈ ആഴ്ച എലിമിനേഷനിലൂടെ പുറത്ത് പോവാന്‍ സാധ്യത ആരാണെന്ന് അറിയാന്‍ വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്. അതേസമയം മത്സരാര്‍ഥികള്‍ക്ക് ഇക്കാര്യം അറിയുകയുമില്ല. ഇത്തവണ നോമിനേഷന്‍ ഇല്ലെന്ന് കരുതി സന്തോഷത്തിലായിരുന്നു പലരും.
കഴിഞ്ഞ ആഴ്ച എവിക്ഷന്‍ ഇല്ലാത്തത് കൊണ്ട് തന്നെ ശനിയാഴ്ചയോ ഞായറാഴ്ചയോ രണ്ട് പേര്‍ പുറത്ത് പോവാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മണിക്കുട്ടന്‍, സായി വിഷ്ണു, റംസാന്‍, റിതു, രമ്യ, സൂര്യ, എന്നിങ്ങനെ ആറ് പേരാണ് നോമിനേഷനില്‍ ഉണ്ടായിരുന്നവര്‍. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി മണിക്കുട്ടന്‍ സേഫ് ആണ്. സായി വിഷ്ണു, സൂര്യ, റിതു എന്നിവര്‍ക്കും വോട്ട് കൂടുതലുണ്ടെന്നാണ് അറിയുന്നത്
അതേ സമയം റംസാനും രമ്യ പണിക്കര്‍ക്കും തീരെ വോട്ട് ഇല്ലെന്നും ഇരുവരും ഈ ആഴ്ച പുറത്തിറങ്ങാന്‍ സാധ്യത ഉള്ളതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍. രമ്യ ബിഗ് ബോസില്‍ തുടരാന്‍ സാധ്യത കുറവാണെന്നാണ് സോഷ്യല്‍ മീഡിയയുടെ നിഗമനം. വോട്ട് കുറവ് ഉള്ളത് കൊണ്ട് റംസാനും പുറത്തവാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം പാവക്കൂത്ത് ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരായ നോബി, റംസാന്‍, മണിക്കുട്ടന്‍ എന്നിവരെ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍സിക്കായി തിരഞ്ഞെടുത്തു. ഇത് പ്രകാരം ഇന്ന് ക്യാപ്റ്റനെ കണ്ടെത്താനുള്ള ടാസ്‌ക് നടന്നു. വാശീയേറിയ മത്സരമായിരുന്നു നടന്നത്. ചെളിനിറച്ച പിറ്റില്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ ചെളിയില്‍ നിന്നും പന്തുകള്‍ പുറത്ത് വച്ചിരിക്കുന്ന ബാസ്‌ക്കറ്റില്‍ നിറയ്ക്കുക എന്നതായിരുന്നു ടാസ്‌ക്. ടാസ്‌ക്കില്‍ പങ്കെടുക്കാനായി മൂന്നു പേരും വസ്ത്രം മാറി ആക്ടിവിറ്റി ഏരിയയിലേക്ക് എത്തുകയായിരുന്നു.
എന്നാല്‍ ടാസ്‌ക്കിനെ കുറിച്ച് മനസിലായതും നോബി തനിക്കുള്ള ബുദ്ധിമുട്ട് അറിയിച്ചു. തനിക്ക് നേരിട്ട് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നോബി അറിയിച്ചതോടെ പകരക്കാരനെ കണ്ടെത്താന്‍ അദ്ദേഹത്തോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. അങ്ങനെ തന്റെ പകരക്കാരനായി നോബി അനൂപിനെയാണ് തിരഞ്ഞെടുത്തത്. മൂന്നു പേരും തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു നടന്നത്. ഒടുവില്‍ അനൂപ് ജയിച്ചു.
ഇതോടെ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി നോബി തിരഞ്ഞെടുക്കപ്പെട്ടു. തനിക്ക് നേരിട്ട് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നോബി അറിയിച്ചതോടെ പകരക്കാരനെ കണ്ടെത്താന്‍ അദ്ദേഹത്തോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. അങ്ങനെ തന്റെ പകരക്കാരനായി നോബി അനൂപിനെയാണ് തിരഞ്ഞെടുത്തത്. മൂന്നു പേരും തമ്മില്‍ വാശിയേറിയ മത്സരമായിരുന്നു നടന്നത്. ഒടുവില്‍ അനൂപ് ജയിച്ചു. ഇതോടെ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി നോബി തിരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ വോട്ടുകള്‍ നേടിയ സായ് വിഷ്ണു, രമ്യ എന്നിവരെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു