എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ..വേദനകൾ ഇല്ലാത്ത ലോകത്തേക്ക് നന്ദുട്ടൻ പോയി കണ്ണീരണിഞ്ഞ് സീമ ജി നായർ

കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട് ആയിരങ്ങൾക്ക് പ്രചോദനമായ നന്ദു മഹാദേവ ഈ ലോകത്തോട് വിട വാങ്ങിയെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളകൾ കേട്ടത്. ഇന്ന് പുലർച്ചെയായിരുന്നു നന്ദുവിന്റെ അന്ത്യം. കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അവിടെ തന്നെ മൃതദേഹം സംസ്‌ക്കരിക്കാനാണ് ഒരുങ്ങുന്നത്.

കാൻസർ പോരാളികൾക്കു മാത്രമല്ല, ജീവിതത്തിൽ തളർന്നിരിക്കുന്ന ഓരോരുത്തർക്കും ഓടിയോടി മുന്നോട്ടു കുതിക്കാനുള്ള ഊർജം നൽകുന്നതായിരുന്നു നന്ദുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ. അതുതന്നെയാണ് നന്ദുവിന്റെ ഓരോ ഫേസ്‌ബുക്ക് പോസ്റ്റും മലയാളി ഏറ്റെടുത്തതും.

കാൻസർ എന്ന രോഗം ശരീരത്തെ കാർന്നുതിന്നുമ്പോഴും വളരെ നിസാരമായാണ് നന്ദു അത് പങ്കിടുന്നത്. പിന്നാലെ വരുന്നവർക്ക് രോഗത്തെ പേടിക്കാതെ മുന്നോട്ടുപോകാനുള്ള കരത്തുറ്റ ഒരു മരുന്നാണ് നന്ദുവിന്റെ ഓരോ പോസ്റ്റും. നന്ദുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ ഒന്നടങ്കമുള്ളത്. പലരും ആദരാഞ്ജലി പോസ്റ്റുകൾ ഇട്ടും പ്രണാമം അർപ്പിച്ചും തങ്ങളുടെ വിഷമം പങ്കുവെക്കുകയാണ്. ഇപ്പോൾ പ്രശസ്ത നടി സീമ ജി നായരുടെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

പോസ്റ്റ് ഇങ്ങനെയായിരുന്നു…

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി 🙏🙏😰ഇന്ന് കറുത്ത ശനി… വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ…. പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്..

മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു… പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു.

Noora T Noora T :