കേരളത്തിന് വേണ്ടി CCL കളിച്ച മണികുട്ടനോടോ ബാലാ..?റംസാനെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ ; ആരാധകർ ഒന്നടംഗം പറയുന്നു…!

“ഫിസിക്കൽ ടാസ്ക് വരുമ്പോൾ മണികുട്ടൻ ഭയപ്പെടുന്നു” കഴിഞ്ഞ എപ്പിസോഡിൽ മണിക്കുട്ടനെതിരെ റംസാൻ പറഞ്ഞ വാക്കാണ് ഇത്. ബിഗ് ബോസ് സീസൺ ത്രീയുടെ പതിമൂനാമത്തെ എപ്പിസോഡാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിൽ 86 ആം ദിവസം ബിഗ് ബോസ് മോർണിംഗ് ആക്റ്റിവിറ്റി ആയിട്ട് മത്സരാർത്ഥികൾക്ക് കൊടുത്തത് മറ്റുള്ളവരെ വിലയിരുത്തുന്ന തരത്തിലുള്ള ടാസ്കായിരുന്നു.

ബിഗ് ബോസ് വീട്ടിൽ വന്നതിനു ശേഷം സഹ മത്സരാർത്ഥികളിൽ ആർക്കൊക്കെ മാറ്റം വന്നിട്ടുണ്ട്.. ആർക്കൊക്കെ മാറ്റം വന്നിട്ടില്ല എന്ന് പറയുന്നതായിരുന്നു ആക്റ്റിവിറ്റി. ഇത്തരം ടാസ്കുകൾ ആദ്യം ഒക്കെ വരുന്ന സമയത്ത് എല്ലാ മത്സരാർത്ഥികളും സേഫ് ആയിട്ടായിരുന്നു പോയിരുന്നത്. എന്നാൽ ഷോ ഫൈനലിലേക്ക് അടുത്തപ്പോൾ മത്സരത്തിന് വാശി കൂടി.. അത് ടാസ്കുകളിൽ പ്രതിഫലിക്കുന്നുമുണ്ട്.

ഇപ്പോൾ കഴിഞ്ഞ മോർണിംഗ് ആക്റ്റിവിറ്റിയിൽ റംസാൻ മണിക്കുട്ടനെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് ബിഗ് ബോസിനകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. മണിക്കുട്ടൻ ഫാൻസും റംസാൻ ഫാൻസും പൊതുവെ തർക്കിക്കാറുണ്ടെങ്കിലും ഇന്ന് തർക്കിക്കാൻ നല്ലൊരു വിഷയം കിട്ടിയിരിക്കുകയാണ്‌.

വിഷയത്തിൽ പ്രതികരിച്ച് അമന്ത വില്ലൈയംസ് എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
“ഫിസിക്കൽ ടാസ്ക് വരുമ്പോൾ മാണികുട്ടൻ ഭയപ്പെടുന്നു” ഏത് അടിസ്ഥാനത്തിലാണ് Ramzan ഈ ആരോപണം ഉന്നയിക്കുന്നത്. Viewers are not blind. എല്ലാ ഗെയിമുകളും മാണിക്കുട്ടൻ നന്നായി കളിക്കുന്നു.

വാഷിംഗ് ടാസ്കിൽ ആദ്യമായി സ്ലൈഡിൽ കയറിയത് രണ്ടാമത്തെ ചിന്തയില്ലാതെ മാനികുട്ടൻ ആയിരുന്നു. ഇത് കണ്ട റംസാൻ അസൂയപ്പെട്ടു ഓടി എഴുന്നേറ്റ് മണികുട്ടനെ താഴേക്ക് തള്ളി. വിരലിന് പരിക്കേറ്റപ്പോൾ റംസാൻ ഒരു വലിയ നാടകം സൃഷ്ടിച്ചു …. ആരാണ് ഇപ്പോൾ ശാരീരിക ജോലിയെ ഭയപ്പെടുന്നത്? ആദ്യം മുകളിലേക്ക് വലിഞ്ഞുകേറിയതും, കയറരുതെന്ന് പറഞ്ഞപ്പോൾ റംസാനെ തോളിലേറ്റി നിന്നുകൊടുത്തതുമൊക്കെ ഇങ്ങേര് തന്നെ ആയിരുന്നു .

പന്ത് കളിക്കിടെ, ശാരീരിക ആക്രമണങ്ങളിൽ ഏർപ്പെടാതെ മനികുട്ടൻ നന്നായി കളിച്ചു. പിന്നെ ഏത് അടിസ്ഥാനത്തിലാണ് മണികുട്ടൻ physical task ഭയപ്പെടുന്നതെന്ന് റംസാൻ അവകാശപ്പെടുന്നത്?
അവൻ ഒരു കുട്ടിയെപ്പോലെ ഒരു നാടകം സൃഷ്ടിക്കാത്തതുകൊണ്ടാണോ?

എന്നെ പിച്ചി എന്നെ മാന്തി എന്നൊക്കെ പറഞ്ഞ് പലരും കരഞ്ഞപ്പോളും ഇവിടെ ഡ്രസ്സ്‌ പോലും വലിച്ചു കീറിയിട്ടും ഒരക്ഷരം മിണ്ടിയില്ല… വിരൽ എന്തോ മുറിഞ്ഞായിരുന്നു. ദേഹത്ത് മുറിവുകളും ഡിമ്പൽ ചോദിച്ചപ്പോൾ പറഞ്ഞ വാക്കുകൾ – ” ഒരു കുഴപ്പവും ഇല്ല..ഞാനീ ഗെയിം എൻജോയ് ചെയ്തോണ്ടിരിക്കാണ് ” എന്ന് അല്ലാതെ വെറുതെ ഷോ കാട്ടിയും ഒച്ചയിട്ടും ബഹളമുണ്ടാക്കിയും മറ്റുള്ളവരെ വെറുപ്പിച്ചും കളിക്കുന്നവരുടെ കളിയാണ് കളിയെന്ന് പറഞ്ഞാൽ ആ കളിയിൽ ആർക്കും അത്ര താല്പര്യമില്ല.

CCL ൽ കേരളത്തിന് വേണ്ടി മണികുട്ടനെടുത്ത ക്യാച്ചുകൾ ഒന്ന് കാണിച്ച് കൊടുത്താൽ തീരാവുന്ന അഹങ്കാരമേ ഈ ഗെയിമിൽ റംസാന് ഉള്ളു. മണിക്കുട്ടൻ ഈസ് എ സ്പോർട്സ് മാൻ. ഹീ ഈസ് നോട്ട് സ്‌കെയാർഡ് ഓഫ് ഫിസിക്കൽ ടാസ്ക്. എന്നവസാനിക്കുന്നു കുറിപ്പ് .

about manikkuttan

Safana Safu :