ആഷിക് അബു നിര്‍മ്മിക്കുന്ന പുത്തന്‍ പുതിയ ചിത്രത്തില്‍ ബിജു മേനോനും പാര്‍വതി തിരുവോത്തും ഒരുമിക്കുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്‍്റെ സംവിധാനം നിര്‍വ്വഹിക്കുക. ബോളിവുഡിലും മലയാളത്തിലും ക്യാമറ ചലിപ്പിച്ച് ശ്രദ്ധേയനായ വ്യക്തി കൂടിയാണ് സാനു ജോണ്‍ വര്‍ഗീസ്. മഹേഷ് നാരായണന് എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് ജി ശ്രീനിവാസ് റെഡ്ഡിയാണ്. സൈജു കുറുപ്പ്, ഷറഫുദ്ദീന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്. ലോക്ഡൗണിന് തൊട്ടു മുമ്ബ് മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പോകുന്ന ദമ്ബതികളെ കുറിച്ചും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളെ കുറിച്ചുമാണ് ചിത്രം. പാര്‍വതിയും ഷറഫുദീനും ദമ്ബതികളായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പാലാക്കാരനായാണ് ബിജു മേനോന് വേഷമിടുന്നത്’ എന്നാണ് സനു ജോണ്‍ വര്‍ഗീസ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അടുത്ത വര്‍ഷം തീയേറ്റര്‍ റിലീസിനെത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിന് ശേഷം ആഷിഖ് അബു നിര്‍മ്മാണ പങ്കാളിയാവുന്ന ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്. കോട്ടയം കേന്ദ്രികരിച്ചാണ് ചിത്രത്തിന്‍്റെ ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ജി ശ്രീനിവാസ റെഡ്ഡിയാണ്.