ബിഗ് ബോസ് ഷോ അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ വലിയ സംഘർഷങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ഡിമ്പൽ പോയതിനു ശേഷം ശോക മൂകമായ ബിഗ് ബോസ് വീട്ടിൽ വീണ്ടും വഴക്കും ബഹളവും ഉണ്ടായിരിക്കുകയാണ്.കഴിഞ്ഞ വീക്കിലി ടാസക്കിനിടെയുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് സൂര്യയും റിതുവും രമ്യയും കരയുന്നത് കണ്ടുവെങ്കിലും അടിയിലേക്ക് എത്തിയിരുന്നില്ല. പക്ഷെ ഇപ്പോൾ വലിയ അടിക്കുള്ള സൂചനയാണ് ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരിക്കുന്നത്. ഇന്നത്തെ എപ്പിസോഡ് ഒരു സുപ്രധാന എപ്പിസോഡാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ബിഗ് ബോസ് വീട്ടിലെ ശാന്തത വീണ്ടുമൊരു സംഘര്‍ഷത്തിന് വഴിമാറുകയാണെന്ന സൂചന തരുന്നതാണ് പുതിയ പ്രൊമോ വീഡിയോ . ബിഗ് ബോസ് വീട്ടിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികലാണ് മണിക്കുട്ടനും റംസാനും. ഇരുവര്‍ക്കുമിടയില്‍ കാര്യമായ വഴക്കുണ്ടാകുന്നതായാണ് ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.
മോണിംഗ് ആക്ടവിറ്റി നടക്കുന്ന ഏരിയയില്‍ വച്ചാണ് റംസാനും മണിക്കുട്ടനും തമ്മില്‍ കോര്‍ക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തു പോയി വന്ന ശേഷം മണിക്കുട്ടന് പേടിയാണെന്നും ടാസ്‌ക്കുകളില്‍ പങ്കെടുക്കുന്നത് പേടിയോടെയാണെന്നുമാണ് റംസാന്‍ പറയുന്നത്. ഇതിനെ മണിക്കുട്ടന്‍ ചോദ്യം ചെയ്യുന്നതായാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.
ഇരുവരും തമ്മില്‍ ശക്തമായ വാക്‌പോരാണ് നടക്കുന്നത്. പരസ്പരം ശബ്ദമുയര്‍ത്തിയും വാക്‌പോര് നടത്തിയുമാണ് മണിക്കുട്ടനും റംസാനും സംസാരിക്കുന്നത്. ഞാന്‍ എന്താണ് പറഞ്ഞതെന്ന് നീ പറ എന്ന് മണിക്കുട്ടന്‍ റംസാനോട് പറയുന്നുണ്ട്. മണിക്കുട്ടന്‍ കള്ളം പറയുകയാണെന്നാണ് റംസാന്‍ പറയുന്നത്. തുടര്‍ന്ന് വാക് പോര് മുറുകുന്നതായും ഇതാണ് ഗ്രൂപ്പിസം എന്നു പറഞ്ഞ് കൈയ്യടിച്ചുകൊണ്ട് മണിക്കുട്ടന്‍ പോകുന്നതും കാണാം.
അതേസമയം എന്താണ് ഇരുവരേയും തമ്മില്‍ വഴക്കിലുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. എന്താണെന്ന് അറിയാന്‍ ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കണം. എങ്കിലും സോഷ്യല്‍ മീഡിയ തങ്ങളുടെ വിലയിരുത്തലുകള്‍ നടത്തുന്നുണ്ട്. റംസാനെ മണിക്കുട്ടനെതിരെ ഇളക്കി വിട്ടത് കിടിലം ഫിറോസ് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കുട്ടനെ കുറിച്ച് കിടിലം റംസാനോടും നോബിയോടും സംസാരിച്ചിരുന്നു.
എല്ലാത്തിനും പിന്നില്‍ കട്ടില്‍ ഫിറോസ്‌ന്റെ രാജതന്ത്രം ആണ്. ഗോറില്ല യുദ്ധം ആണ് മെയിന്‍. ഇതൊക്കെ കണ്ട് വീട്ടിലിരിക്കുന്ന ലെ അഡോണി: അടുത്ത് തന്നെ എനിക്ക് ഒരു കൂട്ടായി ! മണ്ടന്‍. ആട്ടിന്‍ കുട്ടികളെ തമ്മില്‍ അടിപ്പിച്ചു ചോരകുടിക്കുന്ന ചേന്നയേ പോലെ നമ്മുടെ ഫിറോസ്.
ശനിയാഴ്ച ലാലേട്ടന്‍ വരുമ്പോ റംസാന്‍ മണിക്കുട്ടനെ ‘ അടിച്ച് താഴ്ത്തും ‘, ‘എടുത്ത് കുടയും’ എന്ന് പറഞ്ഞത് ചോദിക്കണം. അസൂയക്കും കുശുംബിനും കയ്യും കാലും വെച്ചതാണ് റംസാന്‍. ഇവന്‍ ജനിച്ചപ്പോള്‍ ഇവന്റെ കൂടെ ജനിച്ചതാണ് പുച്ഛം എന്നാ തോന്നുന്നത് എന്നെല്ലാമാണ് കമന്റുകള്‍.
about bigg boss