ലാസ്റ്റ് ഷെഡ്യൂൾ പാക്ക് ആപ്പ് ആയിട്ടാണ് അദ്ദേഹം ആശുപത്രിയിൽ ആകുന്നതും രോഗാവസ്ഥയുടെ തീവ്രത മനസ്സിലായത്… പുകവലിയോ മദ്യപാനമോയില്ല… . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്

സാന്ത്വനം പരമ്പരയിലെ പിള്ളച്ചേട്ടന് ആരാധകർ ഏറെയാണ്. സീരിയൽ താരം കൈലാസ് നാഥാണ് പിള്ളച്ചേട്ടനായി എത്തുന്നത്. കൈലാസ് നാഥ് അതീവ ഗുരുതരാവസ്ഥയിലാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്

സാന്ത്വനം പരമ്പരയിൽ ശിവൻ ആയി എത്തുന്ന സജിൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ച് തുറന്ന് പറയുന്നത്

സാജിന്റെ വാക്കുകളിലേക്ക്….

അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് എന്ന് ഇപ്പോഴാണ് അറിയുന്നത് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അദ്ദേഹത്തിനും ഇതേ കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല. ഡയബറ്റിക്ക് ആണ്. അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത് എങ്കിലും ഉഷാറായിരുന്നു. ലൊക്കേഷനിൽ എപ്പോഴും തമാശ പറഞ്ഞു എനർജെറ്റിക് ആയിരുന്നു ചേട്ടൻ.

കഴിഞ്ഞ ഷെഡ്യൂൾ മുതൽ ആണ് അദ്ദേഹത്തിന് കൂടുതൽ ക്ഷീണം പ്രകടമാകാൻ തുടങ്ങിയത്. പക്ഷെ അത് ഷുഗറിന്റെ വിഷയം ആണെന്നാണ് അദ്ദേഹവും ഞങ്ങളും കരുതിയിരുന്നത്. ലാസ്റ്റ് ഷെഡ്യൂൾ പാക്ക് ആപ്പ് ആയിട്ടാണ് അദ്ദേഹം ആശുപത്രിയിൽ ആകുന്നതും രോഗാവസ്ഥയുടെ തീവ്രത അദ്ദേഹവും ഞങ്ങളും മനസിലാക്കുന്നതും. അദ്ദേഹം മദ്യപിക്കുന്ന ആളല്ല, മറ്റു ദുശീലങ്ങൾ ഒന്നും അദ്ദേഹത്തിനില്ല”,സജിൻ പറയുന്നു.

ബ്രാഹ്മിൺ സമുദായത്തിൽപെട്ടയാളാണ് അദ്ദേഹം. പുകവലിയോ മദ്യപാനമോ ഒന്നും അദ്ദേഹത്തിനില്ല. ലൊക്കേഷനിൽ സ്ഥിരം തമാശ പറഞ്ഞു സംസാരിക്കുന്ന ആള്, അദ്ദേഹത്തിന്റെ പണ്ടത്തെ മദ്രാസ് ജീവിതത്തെകുറിച്ചും ഒക്കെ സംസാരിക്കുന്ന വ്യക്തി മൊത്തത്തിൽ ഊർജ്ജസ്വലൻ ആയിരുന്നു. പെട്ടെന്നാണ് അദ്ദേഹം ഈ അവസ്ഥയിലേക്ക് എത്തുന്നത്.

റിനൈ മെഡിസിറ്റിയിൽ ചികിത്സയിലാണ് ചേട്ടൻ. ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് നാൽപ്പത് ലക്ഷത്തോളം രൂപ വേണ്ടി വരും. ഇതിന്റെ ഇടയിലാണ് അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് ഇപ്പോൾ കുടുംബം. ആത്മയെ വിവരം അറിയിച്ചിട്ടുണ്ട്. ഞങ്ങളാൽ കഴിയും വിധം ഞങ്ങളും അദ്ദേഹത്തിന് ഒപ്പമുണ്ട്.

ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും അദ്ദേഹത്തിനും കുടുംബത്തിനും. ഒപ്പം പ്രാർത്ഥനയും ഉണ്ടാകണം എന്നും സജിൻ പറഞ്ഞു.

Noora T Noora T :