ഈ ബിഗ് ബോസിന് എന്തുപറ്റി? ഡിമ്പൽ പോയതിന്റെ വിഷമമാണോ? ഇതുപോലൊരു എപ്പിസോഡ് സ്വപ്നങ്ങളിൽ മാത്രം…!

ഇന്ന് കൂടുതൽ ആഡംബരമൊന്നുമില്ല… എപ്പിസോഡ് 86 ഡേ 85… രാവിലെ പാട്ടൊക്കെ വച്ച് വീട്ടിലുള്ളവരെ ഒകെ ബിഗ് ബോസ് എഴുന്നേൽപ്പിച്ചു. വെറുതെ വിളിച്ചെഴുന്നേൽപ്പിക്കണ്ടായിരുന്നു. പ്രത്യേകിച്ച് ജോലി ഒന്നുമില്ലല്ലോ? അപ്പോൾ ഉറങ്ങിക്കോട്ടെ എന്ന് കരുതണം…

പിന്നല്ലാണ്ട് … തനി അരബോറൻ എപ്പിസോഡായിരുന്നു. ഇന്ന് ശരിയാകും നാളെ ശരിയാകും… ഇത് ശരിയാകുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ ടാസ്ക് ഒകെ ഒരു എന്റർടൈൻമെന്റ് സ്കിറ്റ് ഷോ കാണുന്ന ഫീലിലങ്ങ് പോയി.. അതുകൊണ്ട് ബോർ അടിച്ചില്ല. അപ്പോഴും ഞാൻ പറഞ്ഞു.. കണ്ടന്റ് ഇല്ല എന്ന് .. ഇവർക്ക് ഒരു ഹെൽത്തി ഡിബേറ്റ് എങ്കിലും വച്ചൂടെ..

ബിഗ് ബോസ് എവിടെ പോയി ഇരിക്കുകയാണോ…ഡിമ്പൽ പോയപ്പോൾ ഉറങ്ങിയാ വീടാണ്…പിന്നെ മണിക്കുട്ടനും റിതുവും പാട്ടുപാടുന്നതൊക്കെ കാണിച്ചു. അവർ ഇല്ലായിരുന്നെകിൽ ഇന്ന് ബിഗ് ബോസ് അവിടെ ഇരുന്ന് കരഞ്ഞേനെ… ഹാ പിന്നെ കണ്ടെന്റെ ഇല്ലന്ന് പറയാൻ ഒക്കില്ല. മാതൃ ദിനമായിരുന്നല്ലോ.. അപ്പോൾ ബാക്കി ഫുൾ ഫിൽ ചെയ്തത് എല്ലാവരുടെയും അമ്മയെ കുറിച്ചുള്ള വിശേഷങ്ങൾ പറഞ്ഞായിരുന്നു.

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !

about bigg boss episode review

Safana Safu :