സെറ്റിൽ വെച്ച് മോശമായി പെരുമാറി, കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; ആ സംവിധായകനെതിരെ വണ്ടര്‍ വുമണ്‍ നായിക!

സിനിമാ ലോകം സാധാരണക്കാർക്ക് അസാധാരണമായി തോന്നുന്ന ഇൻഡസ്ട്രിയാണ് . അതിൽ തന്നെ ഹോളിവുഡ് സിനിമാ മേഖലയിൽ വലിയ പ്രശ്നങ്ങൾ പതിവായി വാർത്തകളിൽ നിറയാറുണ്ട് .

ഇപ്പോൾ ഹോളിവുഡ് സംവിധായകന്‍ ജോസ് വെഡണ്‍ തന്റെ കരിയർ നശിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തിയായി വണ്ടര്‍ വുമണ്‍ നായിക ഗാല്‍ ഗദോതിന്റെ വെളിപ്പെടുത്തലാണ് സിനിമാ പ്രേമികൾ ചർച്ച ചെയ്യുന്നത് . ഇസ്രായേലിലെ എന്‍12 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകനിൽ നിന്നും നേരിട്ട ഭീഷണിയെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്.

2017ലിറങ്ങിയ ജസ്റ്റിസ് ലീഗിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു സംഭവം നടന്നത്. അയാൾ എന്നോട് സെറ്റിൽ വെച്ച് മോശമായി പെരുമാറി. ഇക്കാര്യം പുറത്ത് പറഞ്ഞാൽ എന്റെ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ സെറ്റിൽ വെച്ച് തന്നെ അയാളുടെ ഭീഷണികളെ ഞാൻ അവഗണിച്ചു, ഗാല്‍ ഗദോത് വെളിപ്പെടുത്തുന്നു.

ജോസ് വെഡേണ്‍ ഗാല്‍ ഗദോതിനോട് അപമര്യാദയായി പെരുമാറിയതായുള്ള വാർത്തകൾ മുൻപും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു . എന്നാൽ ഇതിനോട് നടി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴാണ് വാർത്തകൾ സത്യമാണെന്ന് ഗാല്‍ ഗദോത് സമ്മതിക്കുന്നത്.

നടൻ റേ ഫിഷറും ജോസ് വെഡേന്റെ മോശമായ പെരുമാറ്റത്തെ കുറിച്ച് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്. അഭിനേതാക്കളും അണിയറപ്രവർത്തകരും ജോസ് വേഡനെതിരെ നിർമ്മാതാക്കളോട് പരാതി പറഞ്ഞിട്ടും നടപടികൾ എടുത്തിരുന്നില്ല.

about hollywood news

Safana Safu :