ഇതിനിടയ്ക്ക് അവൻ എപ്പോളാ അച്ചായൻ ആയെ…? ; അഡോണിയെക്കുറിച്ച് തിരക്കിയവർക്ക് മറുപടിയുമായി ഏഞ്ചൽ !

ബിഗ് ബോസ് മൂന്നാം പതിപ്പ് ഗ്രാൻഡ് ഫിനാലെയ്ക്ക് അടുക്കുമ്പോൾ ആരാകും വിജയി എന്ന് അറിയാനുള്ള ആകാംഷയിലാണ് ബിഗ് ബോസ് ആരാധകർ . ഇതിനോടകം തന്നെ നിരവധി പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. ഇത്തവണ നൂറല്ല, അതിൽ കൂടുതൽ ദിവസം ഷോ ഉണ്ടാകും എന്ന് ചിലർ പറയുമ്പോൾ ചെന്നൈയിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ ആയതിനാൽ ഷോ അവസാനിപ്പിക്കാൻ പോകുന്നു എന്ന് പറയുന്നവരും ഉണ്ട്.

പതിനാല് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ മത്സരാര്ഥിയായിരുന്നു ഏഞ്ചൽ തോമസ് . ഗെയിമിൽ അധികം ദിവസം നിന്നില്ലെങ്കിലും പ്രേക്ഷകർക്ക് ഓർത്തിരിക്കാനുള്ള ധാരാളം നിമിഷങ്ങൾ സമ്മാനിച്ചിട്ടാണ് ഏഞ്ചൽ ബിഗ് ബോസിന്റെ പടിയിറങ്ങിയത്.

ബിഗ് ബോസ് വീട്ടിൽ വച്ച് ഏഞ്ചൽ ഏറ്റവും കൂടുതൽ സൗഹൃദം കാത്തു സൂക്ഷിച്ചത് അഡോണിയുമായിട്ടാണ്. ഇരുവരുടെയും സംഭാഷണങ്ങൾ കണ്ടിട്ട് പ്രണയത്തിലാണോ ഇരുവരും എന്ന സംശയവും ആരാധകർക്കും ബിഗ് ബോസ് കുടുംബത്തിനും ഉണ്ടായിരുന്നു. എന്നാൽ തനിക്ക് അഡോണി വെറും ഒരു സുഹൃത്ത് മാത്രമായിരുന്നു എന്ന് പലകുറി ഏഞ്ചൽ തുറന്നുപറഞ്ഞിട്ടുണ്ട്.

ഇരുവരുടെയും ലവ് സ്ട്രാറ്റജിയാണ് ഇതെന്ന ആരോപണവും ഇടക്ക് വച്ച് ഉയർന്നിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ അഡോണി പുറത്തായത്. അതോടെ അഡോണിയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഏഞ്ചലിനോട് സോഷ്യൽ മീഡിയ വഴി ബിഗ് ബോസ് പ്രേമികൾ ചോദിക്കുന്നത്.

‘അഡോണി അച്ചായൻ ഇറങ്ങിയിട്ട് കാണാൻ പോയില്ലേ’? എന്ന ചോദ്യത്തിന് ‘ഇതിനിടയ്ക്ക് അവൻ എപ്പോളാ അച്ചായൻ ആയെ’, എന്നാണ് ഏഞ്ചൽ ചോദിക്കുന്നത്.

ഡോ വാദ്യാരെ നീ ഇങ്ങു പുറത്തുവാ എന്ന ഡയലോഗ് ഓർമ്മ ഇല്ലേ എന്ന ചോദ്യത്തിന് അത് വെറും ഡയലോഗ് അല്ലെ എന്ന മറുപടിയും ഏഞ്ചൽ നൽകി. നിരവധി ചോദ്യങ്ങൾ ആണ് ഏഞ്ചലിനോട് ആരാധകർ ചോദിക്കുന്നത്. എല്ലാ ചോദ്യത്തിനും ഏഞ്ചൽ കൃത്യമായ മറുപടിയും നൽകുന്നുണ്ട്.

താനായിരിക്കും ഈ ആഴ്ച പുറത്തുപോവുക എന്ന് എലിമിനേഷന് മുൻപ് അഡോണിയോട് ഏഞ്ചൽ പറഞ്ഞിരുന്നു. ‘നിന്റെ വാക്ക് അറം പറ്റിപോയല്ലോ’, എന്ന് പറഞ്ഞുകൊണ്ടാണ് അഡോണി ഏഞ്ചലിനെ യാത്രയാക്കിയത്. മോഡലും ആങ്കറുമൊക്കെയായ ഏയ്ഞ്ചൽ തോമസ് ഒരു അദ്ധ്യാപിക കൂടിയാണ്. പേഴ്സണാലിറ്റി ഡെവലപ്പ്മെന്റിൽ അധ്യാപനം നടത്തുന്ന ഏഞ്ചൽ സോഷ്യൽ മീഡിയയിൽ സജീവമാണ്.

about bigg boss

Safana Safu :