എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാൻ തിരഞ്ഞു നടക്കുന്നു; ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം.. മോശം കമന്റുമായി എത്തിയവനെ വെളിച്ചത്ത് കൊണ്ടുവന്ന് മഞ്ജുസുനിച്ചൻ

മഴവില്‍ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റിഷോയിലൂടെ മലയാള പ്രേക്ഷകര്‍ക്ക്
സുപരിതിയായ താരമാണ് മഞ്ജു പത്രോസ്.

പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറിയ മഞ്ജു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ ടൂവില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ താരത്തിന് നേരിടേണ്ടി വന്നു. എന്നാൽ ഇതിനെയൊന്നും വക വെക്കാതെ മഞ്ജു മുന്നോട്ട് പോവുകയാണ്

ഇപ്പോൾ ഇതാ തനിക്കെതിരെ മോശം കമന്റ് ചെയ്തയാളെ തുറന്ന് കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മോശം കമന്റ് ചെയ്തയാളുടെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ നടി പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറുപ്പിനെ പൂര്‍ണരൂപം

കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്‌കിപ് ചെയ്തു പോകാം..??

എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം.. കോണ്‍ടാക്‌ട് നമ്പർ കിട്ടിയാല്‍ വളരെ സന്തോഷം..- എന്നായിരുന്നു മഞ്ജു കുറിച്ചത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തുന്നത്. ഇതുപോലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നാലും മഞ്ജുവിനും കുടുംബത്തിനും ആരാധകരും ഏറെയാണ്. ബ്ലാക്കീസ് എന്ന പേരില്‍ ഒരു ബ്ലോഗും മഞ്ജു ചെയ്ത് വരുന്നുണ്ട്.

മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ , യുട്ടോപ്യയിലെ രാജാവ്, മൈ സാന്‍ഡ, ചക്രം, പഞ്ചവര്‍ണ തത്ത, മരുഭൂമിയിലെ ആന, കുട്ടനാടന്‍ മാര്‍പാപ്പ, കുട്ടിമാമാ ഞെട്ടി മാമാ, തൃശ്ശിവപേരൂര്‍ ക്ലിപ്തം, സര്‍വോപരി ഒരു പാലാക്കാരന്‍, ജിലേബി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ മഞ്ജു അഭിനയിച്ചിട്ടുണ്ട്

Noora T Noora T :