എനിക്ക് വോട്ട് ചെയ്തവർക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവർത്തിച്ച യുഡിഎഫിന്റെ പ്രവർത്തകർക്ക് നന്ദി; ധർമജൻ

നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധർമജൻ ജനവിധി തേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ ദേവാണ് മണ്ഡലത്തില്‍ വിജയിച്ചത്. ഇപ്പോൾ ഇതാ തോല്‍വിക്കു പിന്നാലെ ആദ്യ പ്രതികരണവുമായി ധര്‍മജന്‍ ബോള്‍ഗാട്ടി.

തനിക്കൊപ്പം രാപ്പകലില്ലാതെ പ്രവർത്തിച്ച യുഡിഎഫിന്റെ എല്ലാ പ്രവർത്തകർക്കും നന്ദി പറയുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എന്നെ സ്നേഹിച്ചവർക്കും സ്വീകരിച്ചവർക്കും എനിക്ക് വോട്ട് ചെയ്തവർക്കും എന്നോടൊപ്പം രാപ്പകലില്ലാതെ പ്രവർത്തിച്ച യുഡിഎഫിന്റെ പ്രവർത്തകർക്കും എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഒരുപാട് ഒരുപാട് മനസ്സ് നിറഞ്ഞ നന്ദി.’- ധര്‍മജൻ കുറിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഷൂട്ടിങിനായി ധര്‍മജന്‍ നേപ്പാളിലേക്ക് പോയിരുന്നു. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് നേപ്പാളിലേക്ക് പോയത്. ബിബിന്‍ ജോര്‍ജാണ് ചിത്രത്തിൽ നായകനായെത്തുന്നത്. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആദ്യം മുതല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധര്‍മജന്‍. എന്നാല്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നിരാശപ്പെടുത്തി. യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണര്‍ത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നായിരുന്നു ധര്‍മജൻ പറഞ്ഞിരുന്നത്.

പുരുഷൻ കടലുണ്ടിയിലൂടെ എൽഡിഎഫ് തുടർച്ചയായി കൈവശം വച്ചുവന്നിരുന്ന മണ്ഡലം കൂടിയാണ് ബാലുശ്ശേരി ഇതെല്ലാം എൽഡിഎഫിന് അനുകൂല ഘടകമായാണ് വിലയിരുത്തുന്നത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടിയും പറഞ്ഞിരുന്നു. എന്നാല്‍ രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള താരങ്ങളും പ്രചാരണത്തിനായി ബാലുശ്ശേരിയിലെത്തിയിരുന്നു.

Noora T Noora T :