ഈ ആഴ്ച പുറത്ത് പോകുന്നത് 2 പേർ… ആ മത്സരാർത്ഥികൾ ഡേഞ്ചറസ് സോണിൽ, ചങ്ക് തകർന്ന് പ്രേക്ഷകർ

ബിഗ്ബോസ് മലയാളം സീസൺ 3 എൺപത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പന്ത്രണ്ടാം ആഴ്ചയിലെ വീക്കിലി ടാസ്കിൽ ഗംഭീര പ്രകടനമാണ് ഓരോ മത്സരാർത്ഥികളും കാഴ്ച വെച്ചത്. ഈ ആഴ്ചയിലെ എലിമിനേഷനിലുള്ളത് ഋതു, സൂര്യ, റംസാൻ, സായി, രമ്യ, മണിക്കുട്ടൻ എന്നിവരാണ്.

ഇവരിൽ നിന്ന് ആരു പുറത്തേക്ക് പോകുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് ഓരോ മത്സരാർത്ഥികളും.അതീവരഹസ്യമായി മുന്നേറുന്ന ഷോയിൽ നിന്ന് മുൻപ് നേരത്തേ തന്നെ പുറത്ത് വന്നിരുന്ന റിപ്പോർട്ടുകളൊക്കെ പിന്നീട് സത്യമായത് പ്രേക്ഷകർ കണ്ടതാണ്.

ഇത്തരത്തിലൊരു സംശയം ജനിപ്പിക്കുന്ന പുത്തൻ വിവരമാണ് ഇപ്പോൾ വീട്ടിനുള്ളിൽ നിന്നും പുറത്തായിരിക്കുന്നത്. ഇത്തവണ ബിബി വീട്ടിൽ ഡബിൾ എവിക്ഷനാണ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ. നോമിനേഷൻ ലിസ്റ്റിലുള്ള രണ്ട് പേർ പുറത്താകുമെന്നും രമ്യയും മണിക്കുട്ടനും സായിയും ഋതുവും ഇത്തവണ സേഫ് ആകുമ്പോൾ റംസാനും സൂര്യയും പുറത്താകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്

എന്നാൽ എത്രത്തോളം വിശ്വാസയോഗ്യമായ വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്ന കാര്യത്തിൽ ബിഗ്ബോസ് പ്രേമികൾക്കും സംശയമുണ്ട്.

സോഷ്യൽ മീഡിയയിലെ ബിഗ്ബോസ് പ്രേക്ഷകരുടെ കൂട്ടായ്മകളിലാണ് ഇത്തരത്തിലുള്ള സന്തേശം പ്രചരിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള മാറ്റമാണ് ബിബി വീട്ടിനുള്ളിൽ നടക്കുന്നതെങ്കിൽ കളിയുടെ മുന്നോട്ടുള്ള ഗതി തന്നെ മാറി മറിയുമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായായും ഈ വിഷയത്തിലെ സത്യാവസ്ഥ മനസിലാക്കണമെങ്കിൽ ഈ വരുന്ന വീക്കെൻഡ് എപ്പിസോഡ് കണ്ട് തന്നെ മനസിലാക്കേണ്ടതാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.

അതെ സമയം കഴിഞ്ഞ ദിവസം അഡോണിയായിരുന്നു ഷോയിൽ നിന്ന് പുറത്തായത്. ഈ വാരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഇടംപിടിച്ചിരുന്ന മത്സരാര്‍ഥി ആയതിനാല്‍ അഡോണിയുടെ എവിക്ഷന്‍ ഹൗസില്‍ ഞെട്ടലാണ് ഉണ്ടാക്കിയത്. അടുത്ത സുഹൃത്തിന്‍റെ അപ്രതീക്ഷിത എവിക്ഷനില്‍ ഏറ്റവും വൈകാരികമായി പ്രതികരിച്ചത് റംസാന്‍ ആയിരുന്നു.

എല്ലാവരോടും യാത്ര ചോദിച്ച് പുറത്തിറങ്ങുമ്പോള്‍ സ്വദേശമായ മുണ്ടക്കയത്തേക്ക് വരണമെന്ന് ക്ഷണിച്ചാണ് അഡോണി പുറത്തേക്ക് ഇറങ്ങിയത്. ഒരു ഗ്രാമപ്രദേശത്തുനിന്നും എത്തിയ തനിക്ക് ബിഗ് ബോസ് പോലെ ഒരു പ്ലാറ്റ്ഫോമിലേക്ക് എത്താനായെങ്കില്‍ സ്വപ്നം കാണുന്നവര്‍ക്ക് ഒന്നും ഒരു തടസ്സമല്ല എന്ന സന്ദേശം തനിക്ക് നല്‍കാനായി എന്നാണ് കരുതുന്നതെന്ന് മോഹന്‍ലാലിനോട് അഡോണി പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ മത്സരാര്‍ഥി പുറത്താവുന്നത് ബിഗ് ബോസില്‍ അസാധാരണമാണ്

Noora T Noora T :