ഞങ്ങള്‍ തൃശൂര്‍ തരാം , പക്ഷെ…..’; വൈറലായി ഒമര്‍ ലുലുവിന്റെ കമെന്റ് !

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചെത്തിയ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. സുരേഷ് ഗോപി അടുത്തതവണ സ്വതന്ത്രനായി മത്സരിച്ചാല്‍ ഞങ്ങള്‍ തൃശൂര്‍ തരും എന്നാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം, സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസിറ്റിന് താഴെ കമന്റായാണ് ഒമർ ലുലു അഭിപ്രായം അറിയിച്ചത്.

സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ തൃശ്ശൂര്‍ ഞങ്ങള്‍ തരും… ലവ് യു സുരേഷേട്ടാ.. എന്നായിരുന്നു കമെന്റ്.

തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി.

സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ,

തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി!
നല്‍കാത്തവര്‍ക്കും നന്ദി!ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം!

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് തിരഞ്ഞെടുക്കപ്പെട്ടത് . 300 വോട്ടിനാണ് ബാലചന്ദ്രന്റെ വിജയം.യുഡിഎഫിന്റെ പത്മ വേണുഗോപാലിനെയും ബിജെപിയുടെ സുരേഷ് ഗോപിയെയുമാണ് ബാലചന്ദ്രന്‍ പരാജയപ്പെടുത്തിയത്.

പത്മജ വേണുഗോപാല്‍ 23,317 വോട്ടും സുരേഷ് ഗോപി 40,457 വോട്ടുമാണ് നേടിയത്. അതേസമയം തൃശൂരില്‍ ബിജെപിക്ക് വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാള്‍ 15,709 വോട്ടുകളാണ് അധികം നേടിയത്.

about omar lulu

Safana Safu :