അടുത്തിടെയാണ് ദയ അശ്വതി രണ്ടാമതും വിവാഹിതയായത്. ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന പുത്തന്‍ ചിത്രങ്ങളുമായി വന്നതോടെയാണ് ദയയുടെ വിവാഹം കഴിഞ്ഞെന്ന കാര്യം പുറംലോകം അറിയുന്നത്.
ഇതോടെ ആശംസകള്‍ അറിയിച്ച് ആരാധകരും എത്തി. വിവാഹശേഷമുള്ളത് പോലെ സിന്ദൂരം തൊട്ട് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ വന്നത്. താന്‍ വിവാഹിതയായെന്ന് സൂചിപ്പിച്ച് സ്റ്റാറ്റസും മാറ്റിയിരുന്നു.
എന്നാൽ ഇപ്പോൾ ഇതാ ഉണ്ണിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍വാങ്ങിയെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ദയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ദയയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം
എൻ്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന് എന്ന് പറഞ്ഞായിരുന്നു ദയ അശ്വതിയുടെ കുറിപ്പ് തുടങ്ങുന്നത്. ഞാൻ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയപരമായി വേർപിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി. പക്ഷെ മൂന്നു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവർ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞുവെന്ന് ദയ പറയുന്നു.
അതുകൊണ്ട് തന്നെ ഞാൻ ഉണ്ണിയുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറുകയാണ്. വേർപിരിക്കാൻ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്. അവർ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയിൽ നിന്നും വക്കിൽ നോട്ടീസ് അയച്ചതിനാലും ആണ് ഞാൻ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതിൽ ഞാൻ സന്തോഷിക്കുന്നു.
കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിൻ്റെ വിഷമം. ഇനി ഇന്ന് മുതൽ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. ഇതിൽ ഞാൻ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാൻ ഞാൻ ഒരു കാരണം ആയിഎന്ന് പറയാനും കേൾക്കാനും ആണ് എനിക്കിഷ്ട്ടം. ഞാൻ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോൾ കുറച്ച് വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട് എന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.
നിരവധി പേരാണ് ദയയുടെ പോസ്റ്റിന് കീഴില്‍ അഭിപ്രായങ്ങള്‍ പറഞ്ഞെത്തിയത്. പൊതുജനം പലവിധം, പല രീതിയിലുള്ള അഭിപ്രായങ്ങളുണ്ടാവും. പല ചിന്തകളുമുണ്ടാവും. ഇത് എന്റെ ജീവിതമാണ്, എന്റെ തീരുമാനവുമെന്നുള്ള മറുപടിയായിരുന്നു ദയ നല്‍കിയത്. ഉണ്ണി എന്ന ആളുടെ ജീവിതത്തിലെ ചെറിയ പിണക്കത്തില്‍ പോലും ദയ വിഷയമായി വന്നേക്കാം, നിങ്ങളുടെ വിഷമഘട്ടം മാറട്ടെ, ഇനി മറ്റൊരാളുടെ കൂടെ നിങ്ങളെ കാണുമോയെന്ന ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്.
ബിഗ് ബോസില്‍ നിന്നാണ് താന്‍ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന കാര്യം താരം വെളിപ്പെടുത്തുന്നത്. പതിനാറം വയസില്‍ നടന്ന വിവാഹം 22 വയസില്‍ തന്നെ അവസാനിപ്പിച്ചു. അതില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ച് മക്കള്‍ക്കൊപ്പം താമസിക്കുകയാണ്.