ചലച്ചിത്ര മേഖലയിലെ ലിംഗ വിവേചനം; റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടു; വീണ്ടും പാർവതി … സടകുടഞ്ഞെഴുന്നേൽക്കുന്നു

ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ലുടെ പേരില്‍ അമ്മയിൽ നിന്ന് പാർവതി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ മലയാള ചലച്ചിത്ര രംഗത്തെ ലിംഗ വിവേചനത്തെ കുറിച്ച്‌ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാത്ത സര്‍ക്കാര്‍ നടപടിയില്‍ നിരാശ പ്രകടിപ്പിച്ച്‌ പാര്‍വതി തിരുവോത്ത്. ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പൈട്ട സംഭവത്തിന് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിക്കുന്നത്. റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇത് പുറത്തുവിടാനൊ തുടര്‍ നടപികള്‍ സ്വീകരിക്കുന്നതിനോ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടി തീര്‍ത്തും നിരാശയുണ്ടാക്കുന്നതാണെന്ന് പാര്‍വതി പറയുന്നു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇവയുള്‍പ്പെടെ പൊതു ജനങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. ധാരാളം പണവും, സമയവും എടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് മരവിപ്പിച്ച്‌ വച്ചിരിക്കുന്നത് എന്ന് വ്യക്തമല്ലെന്നും പാര്‍വതി പറയുന്നു.

സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യമാണ്. ഇത്തരം സംവിധാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സ്ത്രീകള്‍ തങ്ങളുടെ പരാതികള്‍ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവും. കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കില്ലെന്ന നിലയുണ്ടായാല്‍ അവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളിലും പാര്‍വതി നിലപാട് ആവര്‍ത്തിക്കുന്നതിന് ഒപ്പം സൂപ്പര്‍ താരങ്ങലെയും അവര്‍ വിമര്‍ശിക്കുന്നുണ്ട്. സൂപ്പര്‍താരങ്ങളുടെ സിനിമകളെ കുറിച്ച്‌ നമുക്ക് വളരെയധികം സംസാരിക്കാന്‍ കഴിയും. എന്നാല്‍ അവരുടെ ധാര്‍മികതയെ സംസാരിക്കാനാവുമോ. അവര്‍കൂടി ഉള്‍പ്പെടുന്ന ജോലി സ്ഥലത്ത് അനീതികള്‍ ഉണ്ടാവുമ്ബോള്‍ അവര്‍ നിശൂബ്ദരാവുന്നു. അങ്ങനെയെങ്കില്‍ അവര്‍ വിഗ്രഹങ്ങളാണെന്ന മുന്‍ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നു എന്നും പാര്‍വതി വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യങ്ങളില്‍ പാര്‍വതി സിനിമയിലെ അതിശക്തര്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നിരിക്കുമ്ബോള്‍ തന്നെ താന്‍ ഈ രംഗത്ത് തുടരുമെന്നും താരം പറയുന്നുണ്ട്. തുടര്‍ന്നും സിനിമകളുമായി ബന്ധപ്പെട്ട് ജോലിചെയ്യാനും സിനിമ നിര്‍മ്മിക്കാനും സംവിധാനമുള്‍പ്പെടെ മേഖലയില്‍ തുടരും. സിനിമയില്‍ ഗുണനിലവാരമുള്ള ഉള്ളടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരുമായി
ഒരു മാറ്റം വരുത്താന്‍ ശ്രമിക്കുന്ന സിനിമാ പ്രവര്‍ത്തകരെ സഹായിക്കാനും സഹായിക്കാനും ഞാന്‍ ഉദ്ദേശിക്കുന്നു. ഗുണനിലവാരമുള്ള ഉള്ളടക്കം നല്‍കി ആളുകളുമായി നല്ല ബന്ധം പുലര്‍ത്തുക എന്നതാണ് മാറ്റം വരുത്താനുള്ള ഏറ്റവും ശക്തമായ മാര്‍ഗം. അതാണ് ഞാന്‍ ഇപ്പോള്‍ വളരെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാര്‍വതി പറയുന്നു.

Noora T Noora T :