തമിഴ് സംവിധായകൻ വസന്തബാലന് കൊവിഡ് സ്ഥിതീകരിച്ചു

പ്രശസ്ത തമിഴ് സംവിധായകൻ വസന്തബാലൻ കൊവിഡ് സ്ഥിതീകരിച്ചു.. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിക്കുകയാണ്.

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക്, ഞാൻ ഇപ്പോൾ കൊറോണ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. അതിനാൽ തന്നെ എന്നാൽ പലരുടെയും ഫോൺ കാളുകൾ അറ്റൻഡ് ചെയ്യാൻ സാധിക്കില്ല. എന്നെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ, ഡോക്ടർമാർ, ബന്ധുക്കൾ എന്നിവരുടെ അടുക്കലാണ് ഞാൻ. ആയിരം ആനകളുടെ ശക്തിയ്ക്ക് തുല്യമാണ് ഈ സ്‌നേഹം. വസന്തബാലൻ കുറിച്ചു.

ഷങ്കറിന്റെ സഹസംവിധായകനായാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത് . ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ തുടങ്ങിയ സിനിമകളിൽ അദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ചു.

ആൽബം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനുമായി. തുടർന്ന് വെയിൽ, അങ്ങാടി തെരു തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. പൃഥ്വിരാജ്, സിദ്ധാർഥ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ കാവ്യ തലൈവൻ, ജയിൽ എന്നിവയാണ് അവസാനമായി ഒരുക്കിയ ചിത്രങ്ങൾ.

about vasanthabalan

Safana Safu :