ഇപ്പോൾ തനിക്ക് മക്കളുമായി യാതൊരു പ്രശ്നവുമില്ല; സ്നേഹിക്കാൻ മാത്രമറിയുന്നൊരമ്മയാണ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ലാവണ്യ നായർ. ഭ്രമണം സീരിയലിലെ അനിതയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ചു

ഭ്രമണത്തിനുശേഷം പുതിയ പരമ്പരയിലൂടെ വീണ്ടും ലാവണ്യ സ്‌ക്രീനിൽ നിറയാൻ ഒരുങ്ങുകയാണ്. ” മഴവിൽ മനോരമ കുടുംബം പോലെയാണ്. മനോജേട്ടനാണ് ‘നാമം ജപിക്കുന്ന വീട്ടി’ലെ എന്റെ ഹസ്ബന്റെ വേഷം ചെയ്യുന്നത്. ‘മഞ്ഞുരുകും കാല’ത്തിലും ഞങ്ങൾ പെയറായിരുന്നു. രണ്ടാമത്തെ മകളായി സ്വാതിയാണ് അഭിനയിക്കുന്നത്. ഞങ്ങൾ ‘ഭ്രമണ’ത്തിലും അമ്മയും മകളുമായിരുന്നു. പിന്നെ ആനന്ദേട്ടൻ പൂർണ്ണിമ ചേച്ചി. ശരിക്കും ഒരു കുടുംബം പോലെ തന്നെയാണ് ഞങ്ങളിവിടെ. പിന്നെ ഡയറക്ടർ നിഷാന്ത് വളരെ ക്ലിയറായി എന്താണ് ചെയ്യേണ്ടത്, എങ്ങനെ.. എവിടെ എന്നവിധത്തിൽ കൃത്യമായി പറഞ്ഞു തരും. തിരക്കഥാകൃത്ത് പുതിയ ആളാണ് ശ്രീജേഷ് മനോഹർ, ക്യാരക്ടറിലും കഥയിലും എന്ത് ഡൗട്ട് ഉണ്ടെങ്കിലും അദ്ദേഹം പറഞ്ഞ് തരും.വിജയദശമി ദിനത്തിൽ ഞങ്ങളുടെ കുടുംബം നിങ്ങളിലേക്കെത്തുകയാണ്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 മണിയ്ക്കാണ്. ഉറപ്പായും കാണണം”, എന്നും ലാവണ്യ മഴവിൽ മനോരമയോട് വ്യക്തമാക്കി.

ഞാൻ തൊട്ടുമുന്നെ ചെയ്ത ‘ഭ്രമണ’ത്തിൽ കൈയെത്തും ദൂരത്ത് മക്കളുണ്ടെങ്കിലും ഒന്ന്, കെട്ടിപ്പിടിക്കാനോ ഉമ്മ കൊടുക്കാനോ അവസരമില്ലാതിരുന്ന അമ്മയായിരുന്നു. ‘മഞ്ഞുരുകും കാല’ത്തിൽ ക്രൂരയായ രണ്ടാനമ്മയും. പക്ഷെ പുതിയ പരമ്പരയായ ‘നാമം ജപിക്കുന്ന വീട്ടി’ൽ തന്റെ മക്കളുമായി യാതൊരു പ്രശ്നവുമില്ലാത്ത അമ്മയാണ്. ഫാമിലിഇഷ്യൂസ് പിന്നെ പാസ്റ്റ് അങ്ങനെ കുറെ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ് അരുന്ധതി. മഞ്ഞുരുകും കാല’ത്തിലെ രത്നമ്മ എന്ന രണ്ടാനമ്മ ശരിക്കും നെഗറ്റീവായ ക്യാരക്ടറായിരുന്നു അത് ജോയ്സിസാറിന്റെ സീരിയലായിരുന്നു അന്നൊക്കെ കുട്ടികൾക്കൊക്കെ എന്നെ വലിയ പേടിയായിരുന്നു, അടുത്ത് വരില്ലായിരുന്നു. ചില മക്കൾ ‘ദേ താടക നിക്കുന്നു’ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അന്നേരവും എനിക്ക് സന്തോഷമാണ് തോന്നിയിട്ടുള്ളത്. ഞാൻ ചെയ്ത കഥാപാത്രം അത്രയ്ക്ക് വിജയിച്ചൂന്നാണല്ലോ ആ പ്രതികരണം വ്യക്തമാക്കുന്നത്. നൂറ് അവാർഡ് കിട്ടുന്നതിലും മേലെയാണ് എനിക്കത്.

ഇപ്പോൾ തനിക്ക് മക്കളുമായി യാതൊരു പ്രശ്നവുമില്ല എന്ന് പറയുകയാണ് ലാവണ്യ നായർ. അപ്പൊ എന്തെ മുന്നെ മക്കളുമായി പ്രശ്നമുണ്ടായിരുന്നോ എന്നാവും. ഉണ്ടല്ലോ.. ‘ഭ്രമണ’ത്തിലെ അനിതയേയും ‘മഞ്ഞുരുകും കാല’ത്തിലെ രത്നമ്മയേയും എല്ലാപേർക്കും ഓർമ്മയുണ്ടാവും. പക്ഷെ അതുപോലെയല്ല അരുന്ധതി. അരുന്ധതിക്ക് തന്റെ മക്കളുമായി യാതൊരു പ്രശ്നവുമില്ല. സ്നേഹിക്കാൻ മാത്രമറിയുന്നൊരമ്മ, തിരിച്ചും സ്നേഹിക്കാൻ മാത്രമറിയുന്ന മക്കൾ. അതാണ് നാമം ജപിക്കുന്ന വീട്ടിലെ എന്റെ കഥാപാത്രം എന്ന് പറയുകയാണ് ലാവണ്യ.

Noora T Noora T :